You are Here : Home / USA News

ഹൈദരലി ശിഹാബ് തങ്ങളൊടൊത്ത് കുടുംബ സംഗമം

Text Size  

Story Dated: Tuesday, March 13, 2018 06:40 hrs UTC

അമേരിക്കയിൽ സന്ദർശനം നടത്തുന്ന പാണക്കാട് സയ്യിദ് ഹൈദർ അലി ശിഹാബ് തങ്ങളുടെ ബഹുമാനാർത്ഥം മാർച്ച് 16 ന് വെള്ളിയാഴ്ച വൈകുന്നേരം ന്യൂജഴ്സിയിലെ മാൻമോത്ത് ജങ്ക്ഷനിലെ "എമ്പർ ബാൻക്വറ്റ്സി" ൽ (Ember Banquets)വെച്ചു 'അമേരിക്കൻ മലയാളി മുസ്ലിം കുടുംബ സംഗമം' ചേരുന്നതാണ്. അമേരിക്കയിലെ മലയാളി മുസ്ലിം സംഘടനകളായ "നന്മ" (North American Network of Malayalee Muslim Associations - NANMMA) യും, "'എം.എം.എൻ.ജെ " '(Malayalee Muslims of New Jersey-MMNJ) യും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ന്യൂയോർക്ക്, ന്യൂജെഴ്സി, കനറ്റിക്കെറ്റ്, പെൻസിൽവാനിയ, മസച്ചുസററ്സ് സംസ്ഥാനങ്ങളിൽ നിന്നുള്ള കുടുംബങ്ങൾ പരിപാടിയിൽ പങ്കെടുക്കും. കൂടുതൽ വിവരങ്ങൾക്ക് യു.എ.നസീർ (516 225 1502), അബ്ദുൽ സമദ് പൊന്നേരി (732 331 6620),മുഹമ്മദ് നൗഫൽ (732 331 7450) എന്നിവരെ ബന്ധപ്പെടുക . Website - nanmmaonline.org

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.