You are Here : Home / USA News

ബോബന്‍ തോട്ടം ഫൊക്കാന നാഷണല്‍ കമ്മിറ്റിയിലേക്കു മത്സരിക്കുന്നു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, March 14, 2018 03:20 hrs UTC

ന്യുയോര്‍ക്ക്: എക്കാലവും ഫൊക്കാനയുടെ കരുത്തനായ വക്താവായ ജോസ് ബോബന്‍ തോട്ടം ഫൊക്കാന നാഷണല്‍ കമ്മിറ്റിയിലേക്കു മത്സരിക്കുന്നു. ഇപ്പോള്‍ ലോംഗ് ഐലന്‍ഡ് മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ പ്രസിഡന്റാണ്. രണ്ടാം തവണയാണു ലിംക പ്രസിഡന്റാകുന്നത്. സെക്രട്ടറിയായും സേവനമനുഷ്ടിച്ചിരുന്നു. ഫൊക്കാന റീജിയണല്‍ ട്രഷറര്‍, കാത്തലിക്ക് അസോസിയേഷന്‍ പ്രസിഡന്റ്, എസ്.എം.സി.സി. യൂണിറ്റ് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ബോബന്‍ തോട്ടം ഫൊക്കാനയുടെ ഫിലഡല്‍ഫിയ, ആല്‍ബനി കണ്‍ വന്‍ഷനുകളുടെ കോ കണ്‍ വീനറായിരുന്നു. പിളര്‍പ്പിന്റെ കാലത്ത് ഫൊക്കാനക്കു വേണ്ടി ഏറെ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളാണു നടത്തിയത്. സന്നിഗ്ദഘട്ടത്തില്‍ സംഘടനക്കൊപ്പംഉറച്ചു നിന്ന് ബോബന്‍ തോട്ടത്തെപ്പോലുള്ളവരാണു ഏതൊരു സംഘടനയുടെയും ശക്തി എന്നു പ്രസിഡന്റ് സ്ഥാനാര്‍ഥി ലീല മാരേട്ട് പറഞ്ഞു. ബോബന്റെ സേവനം ദേശീയ സമിതിയില്‍ ലഭിക്കുമെന്നത് തികച്ചും സന്തോഷകരമാണ്. ഫൊക്കാനക്കു വലിയ സേവനങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുന്ന ലീല മാരേട്ടിനെ പ്രസിഡന്റ് സ്ഥാനത്തേക്കു പിന്തുണക്കുന്നതില്‍ സന്തോഷമുണ്ടെന്നു ബോബന്‍ തോട്ടം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.