You are Here : Home / USA News

ഫോമാ ജോയിന്റ് ട്രഷറര്‍ സ്ഥാനത്തേക്ക് ജയിന്‍ മാത്യൂസ് കണ്ണച്ചാന്‍പറമ്പില്‍ മത്സരിക്കുന്നു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, March 15, 2018 03:37 hrs UTC

പാശ്ചാത്യ മണ്ണില്‍ പ്രവര്‍ത്തനങ്ങളുടെ പുത്തന്‍ ആശയങ്ങളും ശൈലിയും കാഴ്ചവച്ച ഏറ്റവും വലിയ പ്രവാസി സംഘടനയാണ് ഫോമാ. ഈ സംഘടനയെ സ്വന്തം മനസ്സിനോട് ചേര്‍ത്തുവച്ചു കൊണ്ട് ജയിന്‍ മാത്യൂസ് കണ്ണച്ചാന്‍പറമ്പില്‍ ഫോമായുടെ ജോയിന്റ് ട്രഷററായി മത്സരിക്കുന്നു. സുതാര്യമായ പ്രവര്‍ത്തന ശൈലിയിലൂടെ ഏവരുടെയും മനസ്സുകള്‍ കീഴടക്കിയ വ്യക്തിത്വം ആണ് ഗ്രേറ്റ് ലേക്‌സ് റീജിയണില്‍ നിന്നുള്ള ഫോമാ നാഷണല്‍ കമ്മിറ്റി അംഗമായ ജയിന്‍ മാത്യൂസ് കണ്ണച്ചാന്‍പറമ്പില്‍. നാലു പതിറ്റാണ്ടിന്റെ പ്രവര്‍ത്തന പാരമ്പര്യമുള്ള മിഷിഗണിലെ ആദ്യ സാംസ്കാരിക സംഘടനയായ കേരള ക്ലബ്ബിന്റെ 2017 ലെ പ്രസിഡന്റ് ആയിരുന്നു മികച്ച സംഘാടകനായ ജയിന്‍ മാത്യൂസ് കണ്ണച്ചാന്‍പറമ്പില്‍. ഡിട്രോയിറ്റ്-വിന്‍ഡ്‌സറിന്റെ കിഡ്‌സ് ക്ലബ്ബ് കോര്‍ഡിനേറ്റര്‍, ഫാമിലി കണ്‍വന്‍ഷനില്‍ കള്‍ച്ചറല്‍ കമ്മിറ്റി കോ-ചെയര്‍മാന്‍ എന്നീ നിലകളില്‍ ഉജ്ജ്വലമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ചിട്ടുണ്ട്.

 

ജയിന്‍ മാത്യൂസ് കണ്ണച്ചാന്‍പറമ്പില്‍ കോട്ടയം കുറുപ്പുന്തറ സ്വദേശിയും ഫിസിക്കല്‍ തെറാപ്പി, ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ ബിരുദധാരിയുമാണ്. ജീവകാരുണ്യ പ്രര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്ന ജയിന്‍ മാത്യൂസ് സ്കൂള്‍, കോളേജ് കാലഘട്ടം മുതല്‍ നേതൃത്വപാടവം തെളിയിച്ച നിലപാടുകളുള്ള സുതാര്യമായ പ്രവര്‍ത്തനശൈലിയുള്ള വ്യക്തിത്വം ആണ്. പുതിയ തലമുറയ്ക്ക് നമ്മുടെ ഭാരതീയ സാംസ്കാരിക പാരമ്പര്യവും പൈതൃകവുംഭാഷയും പകര്‍ന്നു നല്‍കുവാനും, ഫോമായ്ക്കും നമ്മുടെ സമൂഹത്തിനും വേണ്ടിയും പ്രസിഡന്റ്, ട്രഷറര്‍, മറ്റ് ഫോമാ ഭാരവാഹികള്‍ എന്നിവരുമായി ചേര്‍ന്ന് ഫോമായ്ക്ക് ഒരു സാമ്പത്തിക ഭദ്രതയ്ക്കു വേണ്ടിയും പരിശ്രമിക്കുമെന്ന് ഉറപ്പുണ്ട്. സാമൂഹ്യ-സാംസ്കാരിക-ആത്മീയ-കായിക-ഫൈനാന്‍സ് മേഖലകളില്‍ കോര്‍ഡിനേറ്റര്‍ ആയി പ്രവര്‍ത്തിച്ചുണ്ട്. ഈ നേതൃത്വപാടവം ഫോമായുടെ പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്തുവാന്‍ ജയിന്‍ മാത്യൂസിനെ സഹായിക്കും എന്നതില്‍ സംശയമില്ല.

 

സാഹിത്യത്തില്‍ ഏറെ താല്‍പര്യമുള്ള ജയിന്‍ മാത്യൂസ് വിവിധ സംഘടനാ പ്രസിദ്ധീകരണങ്ങളുടെ എഡിറ്റോറിയല്‍ ബോര്‍ഡ് അംഗമായി പ്രവര്‍ത്തിക്കുന്നു. തത്വാധിഷ്ഠിതമായ, സത്യസന്ധമായ പ്രവര്‍ത്തനവും, കഠിനാദ്ധ്വാനവും സമര്‍പ്പണവും ജയിന്‍ മാത്യൂസ് എന്ന വ്യക്തിയെ വ്യത്യസ്തനാക്കുന്നു. വാക്കുകളേക്കാളേറെ കൂട്ടായ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കിക്കൊണ്ട് ഫോമയുടെ ജോയിന്റ് ട്രഷറര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്ന ജയിന്‍ മാത്യൂസ് കണ്ണച്ചാന്‍പറമ്പിലിന് നിങ്ങളേവരുടെയും ആത്മാര്‍ത്ഥമായ പ്രാര്‍ത്ഥനയും സഹകരണവും പ്രതീക്ഷിച്ചുകൊണ്ട് ഗ്രേറ്റ് ലേക്‌സ് റീജിയണിലുള്ള കേരള ക്ലബ്ബ് പ്രസിഡന്റ് സുജിത് മേനോന്‍, ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് മോഹന്‍ പനങ്കാവില്‍, മിഷിഗണ്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് മാത്യു ഉമ്മന്‍ എന്നിവര്‍ ജയിന്‍ മാത്യൂസിന് പൂര്‍ണ്ണപിന്തുണ പ്രഖ്യാപിച്ചുകൊണ്ട് എല്ലാവിധ മംഗളങ്ങളും നേരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.