You are Here : Home / USA News

അമ്മയെ പറ്റിയുള്ള ഓര്‍മ്മകള്‍

Text Size  

എബി മക്കപ്പുഴ

abythomas@msn.com

Story Dated: Sunday, May 10, 2015 01:42 hrs UTC

അമ്മയ്‌ക്കുവേണ്ടി അര്‍ദ്ധരാത്രിയില്‍ ഓടിയ ഓട്ടം 27 വര്‍ഷത്തിനു ശേഷവും എന്റെ ജീവിതത്തില്‍ ഹൃദയത്തുടിപ്പുകളായി അവശേഷിക്കുന്നു. അമ്മയുടെ മുലപ്പാലും, വിയര്‍പ്പിന്റെ മണവും ഏറ്റു വളര്‍ന്ന എന്റെ ജീവിതത്തിലെ മറക്കാനാവത്തെ ഒരു സംഭവം ഞാന്‍ നിങ്ങളോട്‌ പങ്കിടട്ടെ. 1987 നവംബര്‍ മാസം 27 തിയതി. രാത്രി 11മണിക്ക്‌ പെട്ടെന്ന്‌ അമ്മക്ക്‌ നെഞ്ചു വേദന അനുഭവപ്പെട്ടു.കൂടാതെ ഇടയ്‌ക്കിടെ ചര്‌ദ്ധിയും. അപ്പാ അമ്മയോടൊപ്പം ഉണ്ടായിരുന്നു. കൂടെ കൂടെ നെഞ്ചു തിരുമുകയും, ചൂട്‌ വയ്‌ക്കുകയുമൊക്കെ ആയി മണിക്കൂര്‍ ഒന്ന്‌ കഴിഞ്ഞു.സാരമില്ല എന്ന്‌ കരുതിയ നെഞ്ചു വേദന കഠിനമായി. അപ്പാ എന്നെ വിളിച്ചു. അമ്മക്ക്‌ അസുഖം കലശമാകുന്നു.വേഗം ആശുപത്രിയില്‍ കൊണ്ടു പോകണം. ഞങ്ങളുടെ ഗ്രാമത്തില്‍ അന്ന്‌ കാര്‍ ഉള്ളത്‌ കേരളത്തിലെ അറിയപ്പെട്ട നേതാവായിരുന്ന മക്കപ്പുഴ വാസുദേവന്‍ പിള്ളക്ക്‌ മാത്രമായിരുന്നു.

 

ഏകദേശം ഒരു മൈല്‍ ദൂരം എന്റെ വീടുമായി ഉണ്ടായിരുന്നു, കൂരിരുട്ട്‌. സ്‌ട്രീറ്റ്‌ ലൈറ്റ്‌ ഇല്ല. ഒരു ടോര്‍ച്ചിന്റെ പരക്കന്‍ വെളിച്ചത്തില്‍ ഞാന്‍ തിനികെ ഓടി.എല്ലാം മറന്നു എന്റെ അമ്മയുടെ ജീവന്‍ രക്ഷിക്കുവാനുള്ള ഓട്ടമായിരുന്നു അത്‌.എന്റെ ആ ഓട്ടത്തിന്‌ ദൂരമോ, ക്ഷീണമോ ഞാന്‍ അറിഞ്ഞതെ ഇല്ല. െ്രെഡവരോടൊപ്പം,ആ നേതാവിന്റെ അനുജന്റെ മകനും എന്നോടൊപ്പം എന്നോടൊപ്പം വീട്ടിലേക്കു വന്നു.ഞങ്ങള്‍ എല്ലവരും കൂടി താങ്ങി പിടിച്ചു അമ്മയെ റാന്നിയിലുള്ള സ്വകാര്യ ആശുപത്രിയില എത്തിച്ചു. രാത്രിയില ചാര്‍ജുണ്ടായിരുന്ന ഒരു തമിഴ്‌ ഡോക്ടര്‍ പരിശോധിച്ചു. കുഴപ്പമൊന്നുമില്ല എന്ന്‌ പറഞ്ഞു. മരുന്ന്‌ കൊടുത്തു അവിടെ കിടത്തി.കൂടുതല്‍ ചികിത്സയുടെ ആവശ്യമുണ്ടോ എന്ന്‌ ഡോക്ടറോട്‌ ചോദിച്ചു. വേണ്ട നാളെ രാവിലെ ഡിസ്‌ചാര്‍ജു ചെയ്യാമെന്ന്‌ ഞങ്ങളെ അറിയിച്ചു. നവംബര്‍ 28, ഡോക്ടര്‍ ഡിസ്‌ചാര്‍ജു ചെയ്യാമെന്ന്‌ പറഞ്ഞ സമയത്ത്‌ അപ്പായും, ഞാനും ഓഫീസിലേക്ക്‌ പോയി.പെട്ടെന്ന്‌ പുറകില്‍ നിന്നും ഒരു നേഴ്‌സ്‌ വിളിക്കുന്നു.അമ്മക്ക്‌ ഞങ്ങളെ കാണണമെന്ന്‌. ഞങ്ങള്‍ ഓടി. അപ്പോള്‍ കണ്ടത്‌ ഡോക്ടര്‍ സി പി എ കൊടുക്കുന്ന രംഗമായിരുന്നു.

 

അല്‌പം കഴിഞ്ഞപ്പോള്‍ ഡോക്ടര്‍ വിളിച്ചു. അമ്മക്ക്‌ ഞങ്ങളെ ഒന്ന്‌ കാണണമെന്ന്‌.കയറി കണ്ടു. അപ്പയെയും എന്നെയും മാറി മാറി ചുംബിച്ചു. എന്തൊക്കെയോ പറയണമെന്ന്‌ ആ മുഖത്ത്‌ തെളിഞ്ഞു കാണാമായിരുന്നു. എന്നാല്‍ പറഞ്ഞില്ല. ഒന്ന്‌ ചിരിച്ചു. ആ ചിരിയോടു കൂടി എന്റെ ജീവന്റെ ജീവനായ എന്റെ അമ്മ എന്നന്നേക്കുമായി ലോകത്തോട്‌ വിട പറഞ്ഞു. ഞാന്‍ ഓടിയ ഓട്ടം,മാതൃ ജീവന്‍ രക്ഷിക്കുവാന്‍ 27 വര്‌ഷം മുന്‍പ്‌ ഓടിയ ഓട്ടവും, ജീവന്‍ രക്ഷിക്കാന്‍ കഴിയഞ്ഞതിലുള്ള ദുഃഖവും ഇന്നും എന്റെ ജീവിതത്തില്‍ ഹൃദയതുടിപ്പുകളായി അവശേഷിക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.