ഡാലസ്: കൊപ്പേൽ സെന്റ് അൽഫോൻസാ ദേവാലയത്തിൽ മാതൃദിനത്തിൽ ഇടവക സമൂഹത്തിന്റെ നേതൃത്വത്തിൽ അമ്മമാരെ ആദരിച്ചു. മദേഴ്സ് ഡേയിൽ നടന്ന വിശുദ്ധ കുർബാനയിൽ വികാരി ഫാ. ജോൺസ്റ്റി തച്ചാറ അമ്മമാരെ സമർച്ചു പ്രത്യേക പ്രാർഥന നടത്തി. തുടർന്ന് സെന്റ് അല്‍ഫോൻസാ ഹാളിൽ അമ്മാർ ചേർന്ന് കേക്ക് മുറിച്ചു മധുരം പങ്കുവെച്ചു. ചടങ്ങിൽ ആദര സൂചകമായി എല്ലാ അമ്മമാർക്കും ഇടവക പ്രത്യേക ഉപഹാരം നല്കി. ഇടവകയുടെയും യൂത്ത് ക്വയറിന്റെയും ആഭിമുഖ്യത്തിൽ അമ്മമാർക്ക് ആശംസകളേകിയുള്ള പ്രത്യക ഗാനപരിപാടിയും നടന്നു. സ്നേഹവിരുന്നോടെയാണ് പരിപാടികൾ സമാപിച്ചത്.
Comments