2016 ജൂലൈ 07 മുതല്‍ 10 വരെ മായാമിയില്‍ വെച്ചു നടത്തപ്പെടുന്ന ഫോമയുടെഅഞ്ചാമത് അന്തര്‍ദേശീയ കണ്വന്ഷന് രജിസ്ട്രേഷന് അന്തിമ ഘട്ടത്തിലക്ക്. ഫോമ കണ്വന്ഷന് രജിസ്ട്രേഷന്റെ ആദ്യ അലോട്ടുമെന്റ്ഇതിനോടകം ക്ലോസ് ചെയ്തു, ബാക്കിയുള്ളവ ജൂണ്‍ ഒന്നിനു മുന്‍പെ ബുക്കിംഗ് തീരുമെന്ന് രജിസ്ട്രേഷന് കമ്മിറ്റി അറിയിച്ചു ഇനിയും ബുക്കിംഗ് കാലാവധി ഒരുകാരണവശാലും നീട്ടികൊടുക്കുവാന്‍ കഴിയില്ലന്നും അറിയിച്ചു. സിസണ് സമയമായതിനാല്‍ ഒരുമാസം മുന്‍പേ ബുക്കിംഗ് ക്ലോസ് ചെയ്യാറാണ് പതിവ് എന്ന് റിസോര്‍ട്ട് റിസര്‍വേഷന്‍ കൗണ്ടറില്‍ നിന്നും അറിയുവാന്‍ കഴിഞ്ഞു. ഫോമ അംഗസംഘടനകളുടെ പ്രതിനിധിയായി പങ്കെടുക്കുവാനാഗ്രഹിക്കുന്നവര്‍ എത്രയും വേഗം രജിസ്റ്റര്‍ ചെയ്യണമെന്ന് അപേക്ഷിക്കുന്നു. രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മുന്ഗണനാക്രമത്തിലാണ്മുറികള് അനുവദിച്ചുകൊടുത്തുകൊണ്ടിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് രജിസ്ട്രേഷന് കമ്മിറ്റിയുമായി ബന്ധപ്പെടേണ്ടതാണന്ന് രജിസ്ട്രേഷന് കമ്മിറ്റി കണ്‍വീനര്‍ ശ്രീജേഷ് ശ്രീനിവാസന്(ഫോണ്‍ 954 225 0002), കണ്വന്ഷന് ചെയര്മാന് മാത്യൂ വര്‍ക്ഷീസ് (ഫോണ്‍:9542341201) എന്നിവര്‍ അറിയിച്ചു.
പന്തളം ബിജു തോമസ്, ഫോമ ന്യൂസ് ടീം .
Comments