ന്യൂയോര്‍ക്ക്. നായര്‍ ബനവലന്റ് അസോസിയേഷന്റെ 2016-17 ലെ ബോര്‍ഡ് ഓഫ് ട്രസ്റ്റീ ചെയര്‍മാനായി ശ്രീ ഗോപിനാഥ് കുറുപ്പിനെ തെരഞ്ഞെടുത്തു. മുന്‍ ചെയര്മാന് ജയപ്രകാശ് നായരുടെ അധ്യക്ഷതയില്‍ നായര്‍ ബനവലന്റ് അസോസിയേഷന് സെന്ററില്‍ ജൂണ്‍ 5-ന് 4 മണിക്ക് കൂടിയ ട്രസ്റ്റീ ബോര്‍ഡ് യോഗത്തില്‍ വച്ചാണ് തെരഞ്ഞെടുപ്പ് നടന്നത്. ഈ വര്‍ഷത്തെ റിക്കോര്‍ഡിംഗ് ട്രസ്റ്റീയായി ശ്രീമതി വനജ നായരെയും തെരഞ്ഞെടുത്തു. ശ്രീ ജി.കെ. നായര്‍, ഡോ. ജഗദമ്മ ശങ്കര്‍, ജയപ്രകാശ് നായര്‍ എന്നിവരാണ് മറ്റു ട്രസ്റ്റീ ബോര്‍ഡ് അംഗങ്ങള്‍. ശ്രീ ഗോപിനാഥ് കുറുപ്പ് സ്ഥാനമേറ്റുകൊണ്ട് നന്ദി പ്രകാശിപ്പിക്കുകയും അസോസിയേഷന്റെ എല്ലാവിധ ദൈനന്ദിന പ്രവര്‍ത്തികളിലും പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്യുകയും ഉണ്ടായി.
റിപ്പോര്‍ട്ട്: ജയപ്രകാശ് നായര്‍
Comments