ഹൂസ്റ്റണ്‍: അമേരിക്കയില്‍ ഹ്രസ്വ സന്ദര്‍ശനം നടത്തുന്ന അഡ്വ. വര്‍ഗീസ് മാമ്മന്‍ ഹൂസ്റ്റണ്‍ മലയാളികള്‍ ഊഷ്മള സ്വീകരണമൊരുക്കുന്നു. എലിക്സിര്‍ കോര്പറേറ്റ്സ് ഇന്ത്യാ ലിമിറ്റ്ഡ് ചെയര്മാന് ഡോ. റോയി മാത്യു (ബോംബെ)വിനും ഇതോടൊപ്പം സ്വീകരണം നല്‍കും. ജൂലൈ 14 വ്യാഴാഴ്ച വൈകുന്നേരം 7 മണിക്ക് ഹൂസ്റ്റണ്‍ കേരളാ ഹൗസില്‍വച്ചാണ് (1415 Packer Ln, Stafford, TX 77477) സ്വീകരണം ഒരുക്കിയിരിക്കുന്നത്.
മാര്‍ത്തോമ്മാ ആത്മായ ട്രസ്റ്റി, കേരള കോണ്‍ഗ്രസ് സ്റ്റേറ്റ് സെക്രട്ടറിയറ്റ് മെമ്പര്‍, തിരുവല്ല ഡവലപ്മെന്റ് സൊസൈറ്റി പ്രസിഡന്റ്, കേരള സ്റ്റേറ്റ് ടെലഫോണ്‍ അഡൈ്വസറി മെമ്പര്‍, ഡബ്ല്യുസിസി മാര്‍ത്തോമ സഭാ പ്രതിനിധി, തിരുവല്ല അസോസിയേഷന് ചീഫ് കോര്‍ഡിനേറ്റര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുകയാണ് അഡ്വ. വര്‍ഗീസ് മാമ്മന്‍. 25 വര്‍ഷം തിരുവല്ലയില്‍ അഡ്വക്കേറ്റായി പ്രാക്ടീസ് ചെയ്തിരുന്ന വര്‍ഗീസ് മാമ്മന്‍ 10 വര്‍ഷം സുപ്രീം കോര്‍ട്ട് അഡ്വക്കേറ്റുമായിരുന്നു. പരേതനായ റവ.പി.ഡി. മാമ്മന്‍ ആണ് പിതാവ്. സഹോദരന് റവ.ഡോ. ഡാനിയല്‍ മാമ്മന്‍. വൈനി വര്‍ഗീസ് ആണ് ഭാര്യ.
Contact info:Abraham Eapen (832) 541-2456 Reji Kurian (281) 777- 1919 Dr. George Kakkanatt (281) 723- 8520
Comments