ടൊറന്റോ : കെയ്റോസ് കാനഡാ മിഷൻ ടീം നയിക്കുന്ന കുടുംബ നവീകരണ ധ്യാനം കാനഡയിൽ, നയാഗ്രക്കടുത്തു വെല്ലാൻഡിൽ ജൂലൈ 30 - ഓഗസ്റ് 1 (ശനി - തിങ്കൾ) വരെ തീയതികളിൽ നടക്കും. വെല്ലാൻഡ് പോർട്ട് ഗെത്സമേൻ റിട്രീറ്റ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ഭക്ഷണവും താമസ സൗകര്യങ്ങളോടും കൂടി മൂന്നുദിവസം താമസിച്ചുള്ള ഇംഗ്ളീഷ് ധ്യാനമാണിത്.
പ്രശസ്ത ധ്യാന ഗുരുവും അതിരമ്പുഴ കാരിസ്ഭവന് ഡയറക്ടറുമായ ഫാ. കുര്യന് കാരിക്കല്‍ എംഎസ്എഫ്എസ്, അനുഗ്രഹീത വചനപ്രഘോഷകന് ബ്രദര്‍. റജി കൊട്ടാരം, ബ്രദര്‍. ജെറിൻ ജൂബി (യുഎസ്), ബ്രദര്‍ ജോജി ജോബ് (യുഎസ്) എന്നിവർ വചന ശുശ്രൂഷയ്ക്കും സ്തുതി ആരാധനക്കും ആത്മീയ കൌണ്‍സിലിങ്ങിനും നേതൃത്വം നല്‍കും. ഗെത്സമേൻ മ്യൂസിക് മിനിസ്ട്രിയാണ് ഗാന ശുശ്രൂഷ നയിക്കുന്നത്. മുതിർന്നവർക്കും, യുവജനങ്ങൾക്കും പതിമൂന്നു വയസിൽ താഴെയുള്ള കുട്ടികൾക്കും വെവ്വേറെയാണ് ധ്യാനം. കെയ്റോസ് യൂത്ത് ആൻഡ് ടീൻ മിനിസ്ട്രിയാണ് യുവാക്കളുടെയും കുട്ടികളുടെയും ധ്യാനം നയിക്കുന്നത്. ബേബി സിറ്റിങ് സൗകര്യമുണ്ടായിരിക്കും.
. രോഗ സൗഖ്യ പ്രാർത്ഥനകളും, വിടുതൽ ശുശ്രൂഷകളും അനുഭവ സാക്ഷ്യങ്ങളും കൂടാതെ കുമ്പസാരത്തിനുള്ള പ്രത്യേക സൗകര്യവുമുണ്ട്. ധ്യാനത്തിന് രജിസ്റ്റർ ചെയ്യുവാൻ താഴെ പറയുന്ന ഫോണിൽ ബന്ധപ്പെടുക.
ഫോൺ : 905-386-1111 വിലാസം: Gethsemane Center 84008 Wellandport Rd, Wellandport, ON L0R 2J0, Canada
Comments