ന്യൂയോര്‍ക്ക്: അഡ്വ. വര്‍ഗീസ് മാമ്മനും, ബാബു കരിക്കിനേത്തിനും ഫ്രണ്ട്സ് ഓഫ് തിരുവല്ല ന്യൂയോര്‍ക്കില്‍ സ്വീകരണം നല്കുന്നു. അമേരിക്കന്‍ മലയാളികളുടെ ഉത്തമസുഹൃത്തും, തിരുവല്ലയിലെ സാമൂഹിക-സാംസ്കാരിക രംഗങ്ങളില്‍ മുഖ്യ സ്ഥാനം വഹിക്കുന്നതും, മാര്‍ത്തോമാ സഭയുടെ അത്മായ ട്രസ്റ്റി, തിരുവല്ല ബാറിലെ പ്രമുഖ അഭിഭാഷകനുമായ അഡ്വ. വര്‍ഗീസ് മാമ്മനും, കരിക്കിനേത്ത് ഗ്രൂപ്പിന്റെ തിരുവല്ല, കോട്ടയം ഷോറൂമുകളുടെ ഉടമയുമായ ബാബു കരിക്കിനേത്തിനും, ജൂലൈ 17-നു ഞായറാഴ്ച വൈകിട്ട് 6 മണിക്ക് യൂണിയന് ടേണ്‍പൈക്കിലുള്ള ടേസ്റ്റ് ഓഫ് കൊച്ചിന് റെസ്റ്റോറന്റില്‍ വച്ച് സ്വീകരണം നല്‍കുന്നതാണ്. ഈ യോഗത്തിലേക്ക് ഏവരേയും ക്ഷണിക്കുന്നതായി ഫ്രണ്ട്സ് ഓഫ് തിരുവല്ല ഭാരവാഹികള്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: സക്കറിയ കരുവേലി (516 300 3285), ജേക്കബ് ഏബ്രഹാം (516 606 3268), ഫിലിപ്പ് മഠത്തില്‍ (917 459 7819), സജി ഏബ്രഹാം (917 617 3959).
Comments