ഫിലഡൽഫിയ∙ മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലഡൽഫിയയുടെ (മാപ്പ്) ആഭിമുഖ്യത്തിൽ ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് മാപ്പ് കമ്യൂണിറ്റി സെന്ററിൽ വച്ച് (7133 Caster Eve) താങ്ക്സ് ഗിവിങ് ആഘോഷിക്കുന്നു. മാപ്പിന്റെ എല്ലാ സുഹൃത്തുക്കളേയും കുടുംബ സമേതം ഈ ആഘോഷത്തിലേക്ക് ക്ഷണിക്കുന്നതായി പ്രസിഡന്റ് ഏലിയാസ് പോൾ, സെക്രട്ടറി ചെറിയാൻ കോശി, ട്രഷറർ യോഹന്നാൻ ശങ്കരത്തിൽ എന്നിവർ സംയുക്ത പ്രസതാവനയിൽ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക്: ചെറിയാൻ കോശി (ജനറൽ സെക്രട്ടറി) 201 286 9169. പിആർഒ ജോർജുകുട്ടി ജോർജ് അറിയിച്ചതാണിത്.
Comments