ന്യൂയോർക്ക് ∙ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന സൺഡേ സ്കൂളുകളുടെ വിവിധ മേഖലകളിലുളള മത്സരങ്ങളിൽ ജാക്സൺ ഹൈറ്റ്സ് സെന്റ് മേരീസ് സൺഡേ സ്കൂൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഫിലഡൽഫിയയിൽ നടന്ന ഭദ്രാസനതല മത്സരത്തിലാണ് ഇവകയ്ക്ക് അഭിമാനമായ ഈ വിജയം നേടാനായത്. സെന്റ് മേരീസ് ഇടവകയിൽ നടന്ന പ്രത്യേക അനുമോദനത്തിൽ വികാരി ഫാ. ജോൺ തോമസ് അധ്യക്ഷത വഹിച്ചു. വെരി. റെവ. ടി. എം. സഖറിയാ കോർ എപ്പിസ്കോപ്പാ വൈസ് പ്രിൻസിപ്പാൾ, ശില്പാ തര്യൻ, കോമ്പറ്റീഷൻ കോ ഓർഡിനേറ്റർ സിന്ധു ജേക്കബ്, ടിഫാനി തോമസ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. സൺഡേ സ്കൂൾ ടീച്ചേഴ്സ് ട്രെയിനിംഗ് കോ ഓർഡിനേറ്റർ ജോർജ് എം. ഗീവർഗീസ് ഭദ്രാസന ട്രോഫി സൺഡേ സ്കൂൾ പ്രിൻസിപ്പാൾ ബിജി വർഗീസിന് കൈമാറി. ഇടവയുടെ ഈ വിജയത്തിൽ സൺഡേ സ്കൂൾ ഏരിയാ II കോർഡിനേറ്റർ ഡോ. മിനി ജോർജ് സന്തോഷവും രേഖപ്പെടുത്തി.
Comments