മിസ്സിസാഗ∙സാന്റയ്ക്കൊപ്പം ആഘോഷത്തിന്റെ അവിസ്മരണീയ രാവൊരുക്കാൻ മിസ്സിസാഗ കേരള അസോസിയേഷൻ ക്രിസ്മസ് ഗാല. ഡിസംബർ 9 വെള്ളിയാഴ്ച വൈകിട്ട് 6ന് പായൽ ബാങ്ക്വറ്റ് ഹാളിലാണ് അസോസിയേഷന്റെ ക്രിസ്മസ് ഗാല. സംഗീത, നൃത്ത പരിപാടികൾക്കൊപ്പം വിഭവസമൃദ്ധമായ അത്താഴവിരുന്നുമാണ് ആഘോഷത്തിന്റെ പ്രത്യേകതയെന്ന് പ്രസിഡന്റ് പ്രസാദ് നായരും സെക്രട്ടറി മഞ്ജുള ദാസും അറിയിച്ചു. സാന്റ പരേഡ്, മൽസരങ്ങൾ, സ്പോട്ട് പ്രൈസുകൾ, കാഷ് ബാർ എന്നിവയുമുണ്ടാകും. “ഒത്തുചേരാം, ക്രിസ്മസ് ആഘോഷത്തിനായ്” എന്ന ആഹ്വാനവുമായാണ് എംകെഎ സംഘാടകർ ജിടിഎയിലെ മലയാളികളെ ഗാലയിലേക്കു ക്ഷണിക്കുന്നത്. ശിശുദിന ആഘോഷങ്ങളോടനുബന്ധിച്ചു നടത്തിയ ചിത്രരചനാ, ഫാൻസിഡ്രസ് മൽസരങ്ങളിലെ വിജയികൾക്ക് ക്രിസ്മസ് ഗാലയിൽ സമ്മാനങ്ങൾ വിതരണം ചെയ്യും. മനോജ് കരാത്തയാണ് (റീമാക്സ് പെർഫോർമൻസ് റിയൽറ്റി) ഗ്രാൻഡ് സ്പോൺസർ. മുതിർന്നവർക്ക് മുപ്പതു ഡോളറാണ് പ്രവേശന നിരക്ക്. ആറ് മുതൽ പന്ത്രണ്ട് വയസു വരെയുള്ളവർക്ക് ഇരുപത് ഡോളർ. അംഗങ്ങൾക്ക് യഥാക്രമം ഇരുപത്തഞ്ച്, പതിനഞ്ച് എന്നിങ്ങെയാണ് നിരക്ക്. എട്ട് പേരടങ്ങുന്ന സംഘത്തിന് ഇരുന്നൂറ് ഡോളർ നൽകിയാൽ മതിയാകും. അഞ്ചു വയസിൽ താഴെയുള്ളവർക്കു പ്രവേശനം സൌജന്യമാണ്. ടിക്കറ്റിനും വിവരങ്ങൾക്കും പ്രശാന്ത് പൈ (647-295-6474), തോമസ് ചാക്കോ (905-820-6581) എന്നിവരുമായി ബന്ധപ്പെടണം. www.mississaugakeralaassociation.com വെബ് സൈറ്റിലും www.facebook.com/mississaugakeral ഫേസ്ബുക്ക് പേജിലും വിവരങ്ങൾ ലഭ്യമാണ്. വാർത്ത∙ വിൻജോ
Comments