ന്യൂയോർക്ക്∙ 2017 ജൂലൈ 27 മുതൽ 30 വരെ ചെറിഹിൽ ക്രൗൺ പ്ലാസാ ഹോട്ടലിൽ നടക്കുന്ന 15ാമത് ഐപിസി ഫാമിലി കോൺഫറൻസിന്റെ പ്രഥമ പ്രമോഷണൽ മീറ്റിംഗ് ഡിസംബർ 4ന് വൈകിട്ട് ആറിന് ന്യൂയോർക്ക് ഇന്ത്യാ ക്രിസ്ത്യൻ അസംബ്ലി ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് നാഷനൽ കൺവീനർ റെവ. ജോസഫ് വില്യംസ് അറിയിച്ചു. പാസ്റ്റർ റ്റി. ഡി ബാബു പ്രസംഗിക്കും. റീജിയൻ ക്വയർ ഗാനങ്ങള്‍ ആലപിക്കും. കോണ്‍ഫറന്‍സിൽ കടന്നുവരുന്നതിനായി മുൻകൂട്ടി റജിസ്റ്റർ ചെയ്യുവാനാഗ്രഹിക്കുന്നവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്. ‘സമയം തക്കത്തിൽ ഉപയോഗിച്ചു കൊൾവിൻ’ എന്നതാണ് കോൺഫറൻസിന്റെ തീമായി എടുത്തിരിക്കുന്നത്. പ്രഫഷനല്‍ മീറ്റിങ്ങിനെക്കുറിച്ചോ കോൺഫറൻസിനെക്കുറിച്ചോ കൂടുതൽ വിവരങ്ങൾ അറിയുവാൻ താത്പര്യമുള്ളവർ കോൺഫറൻസ് ഭാരവാഹികളുമായി ബന്ധപ്പെടേണ്ടതാണ്. നാഷനൽ കൺവീനർ - റെവ. ജോസഫ് വില്യംസ് (845)- 893-5433,നാഷനൽ സെക്രട്ടറി - ബ്രദർ വറുഗീസ് ഫിലിപ്പ്, നാഷനൽ ട്രഷറർ - ബാബു കൊടുന്തറ, നാഷനൽ യൂത്ത് കോർഡിനേറ്റർ - വെസ്ളി ആലുംമൂട്ടിൽ, നാഷനൽ ലേഡീസ് കോർഡിനേറ്റർ- എൽസി കൊടുന്തറ. വെബ്സൈറ്റ് - www.ipcfamilyconference.com
വാർത്ത∙ ഉമ്മൻ എബനേസർ തുമ്പമൺ
Comments