ഫ്ളോറിഡ∙ ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ നോർത്ത് അമേരിക്കയിലുള്ള സൗത്ത് ഈസ്റ്റ് റീജിയനിലെ പ്രമുഖ സഭകളിലൊന്നായ, ഒർലാന്റോ ഐപിസി സഭയുടെ യുവജന വിഭാഗമായ പിവൈപിഎയുടെ വാർഷിക സമ്മേളനവും ബൈബിൾ നാടകവും ഡിസംബർ 24 ശനിയാഴ്ച വൈകിട്ട് 6.30ന് സഭാഹാളിൽ നടത്തപ്പെടും. തിരുവചനസത്യങ്ങളെയും ചരിത്ര പശ്ചാത്തലങ്ങളെയും ആസ്പദമാക്കി അവിസ്മരണീയ മുഹൂർത്തങ്ങളെ കോർത്തിണക്കി ബ്രദർ നെബു സ്റ്റീഫൻ സംവിധാനം ചെയ്ത് അവതരിപ്പിക്കുന്ന ‘അതിരുകളില്ലാത്ത സ്നേഹം’ എന്ന ബൈബിൾ നാടകം പരിപാടിയുടെ മുഖ്യ ആകർഷണം ആയിരിക്കും. സൺഡേ സ്കൂൾ വിദ്യാർത്ഥികളുടെ പ്രത്യേക പരിപാടികളും സംയുക്ത ഗാനശുശ്രൂഷയും ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക്: റിജോ രാജു,യൂത്ത് ഡയറക്ടർ 407 973 4609.
Comments