സൗത്ത് ഫ്ളോറിഡ : ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ മാധ്യമശ്രീ അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുക്കാനെത്തിയ എം.ബി.രാജേഷ് എം.പി ഫ്ളോറിഡയിലെ വേസ്റ്റ് റീസൈക്ലിങ് യൂണിറ്റ് സന്ദര്‍ശിച്ചു . കോക്കനട്ട് ക്രീക്ക് മേയര്‍ മിക്കി ബെല്മെഡിയറിന്റെ പ്രത്യേക ക്ഷണ പ്രകാരമാണ് ഡിയര്‍ ഫീല്‍ഡ് ബീച്ചിലുള്ള വേസ്റ്റ് റീസൈക്ലിങ് യൂണിറ്റ് എം.ബി.രാജേഷ് എം പി സന്ദര്‍ശിച്ചത് . പ്ലാന്റിലെത്തിയ എം.പി യെയും മേയറെയും വേസ്റ്റ് മാനേജ്മന്റ് പ്രസിഡന്റ് ജോണ്‍ കസാഗ്രാന്‍ഡെ സ്വീകരിച്ചു. ഫ്ലോറിഡയിലെ വിവിധ സിറ്റികളില്‍ നിന്നും ദിവസേന 350 ടണ്‍ മാലിന്യങ്ങള്‍ അത്യാധുനിക പ്ലാന്റില്‍ വേര്‍തിരിച്ച് വീണ്ടും ഉപയോഗയുക്തമാക്കുന്നുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. പ്ലാസ്റ്റിക്, അലുമിനിയം, ഹാര്‍ഡ് ബോര്‍ഡ് , പേപ്പര്‍ , ഇരുമ്പ് എന്നിങ്ങനെ വേര്‍തിരിക്കാം .
ദിവസേന 2 ടണ്‍ ഓളം അലുമിനിയം മാത്രം ഇത്തരത്തില്‍ ലഭിക്കുന്നു . തരാം തിരിച്ച് എടുക്കുന്ന ഇരുമ്പ് , പേപ്പര്‍,പ്ലാസ്റ്റിക് എന്നിവയും പുനരുപയോഗത്തിന് സാധ്യമാണ് . സിറ്റികളില്‍ നിന്നും ടണ്ണിന് 120 ഡോളര്‍ നിരക്കിലാണ് വേസ്റ്റുകള്‍ വാങ്ങുന്നത് . 2 ഷിഫ്റ്റിലായി 40 ഓളം ജീവനക്കാര്‍ ഇവിടെ ജോലി ചെയ്യുന്നുണ്ട് . യാതൊരു പരിസര മലിനീകരണവും ഇല്ലാതെയാണ് പ്ലാന്റ് പ്രവര്‍ത്തിക്കുന്നത്. യാതൊരു വിധത്തിലും പുനരുപയോഗത്തിന് പ്രാപ്തമല്ലാത്ത വസ്തുക്കള്‍ കത്തിച്ച് വൈദ്യുതിയും ഉത്പാദിപ്പിക്കുന്നുണ്ട്. ഏറെ ലാഭകരമായാണ് പ്ലാന്റ് പ്രവര്‍ത്തിക്കുന്നതെന്നും പ്രസിഡന്റ് ജോണ്‍ പറഞ്ഞു. വേസ്റ്റ് റീസൈക്ലിങ് യൂണിറ്റ് സന്ദര്‍ശനം ഏറെ വിജ്ഞാനപ്രദവും ഗുണകരവുമായെന്ന് എം.ബി.രാജേഷ് എം.പി പറഞ്ഞു. മുടക്കുമുതല്‍ 25 കോടി മാത്രമുള്ള ഈ യൂണിറ്റുകള്‍ നാട്ടിലും പരീക്ഷിക്കാവുന്നതാണ് . യഥാര്‍ത്ഥത്തില്‍ ഇത്തരത്തിലുള്ള അത്യാധുനിക സംവിധാനമാണ് നമുക്കാവശ്യമെന്ന അദ്ദേഹം പറഞ്ഞു.ഡെമോക്രാറ്റിക് പാര്‍ട്ടി പ്രതിനിധിയായി മത്സരിച്ച ഡോ.സാജന് കുര്യന്, മത്തായി മാത്യു എന്നിവരും സന്നിഹിതരായിരുന്നു
Comments