കരോൾട്ടൺ ∙ കരോൾട്ടൺ ബിലീവേഴ്സ് ബൈബിൾ ചാപ്പലിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 19ന് ഡാലസിൽ ക്രിസ്മസ് പരിപാടികൾ സംഘടിപ്പിക്കുന്നു. ഡിസംബർ 19 തിങ്കളാഴ്ച വൈകിട്ട് 6 മുതൽ വാലിറാഞ്ച് പബ്ലിക് ലൈബ്രററിയിൽ ക്രിസ്മസ് ഗാനങ്ങൾ, സ്റ്റോറി ടൈം, പിസാ പാർട്ടി എന്നിവ ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു. പ്രവേശനം സൗജന്യമാണ്. മാതാപിതാക്കൾ കുട്ടികളോടൊപ്പം സംബന്ധിക്കണമെന്നും സംഘാടകർ അഭ്യർത്ഥിച്ചു. കൂടുതൽ വിവരങ്ങൾക്ക്:സ817 734 6991, 972 714 4226, 214 675 3638.
Comments