യോങ്കേഴ്സ്: ഡിസംബർ 18 നു ഹോട്ടൽ റോയൽ പാലസിൽ അരങ്ങേറിയ യോങ്കേഴ്സ് മലയാളീ അസോസിയേഷൻ ഫാമിലി നെറ്റും ക്രിസ്മസ് ന്യൂഇയർ ആഘോഷവും ഗംഭീരവിജയം. വൈകിട്ട് 5 .30 നു ആരംഭിച്ച ആഘോഷപരിപാടികൾ പുതുമകൊണ്ടും വന്പിച്ച ജനപങ്കാളിത്തവും കൊണ്ട് ശ്രെധേയമായി. Y .M .A സെക്രട്ടറി ശ്രീ. ബെൻ കൊച്ചിക്കാരൻ സദസിനെ പരിചയപ്പെടുത്തി . പ്രസിഡന്റ് ഷോബി ഐസക് സ്വാകതംആശംസിച്ചു . തുടർന്ന് ശ്രീ .ജോഫറിൻ ജോസ് ക്രിസ്മസ് ആശംസനേർന്നു . ഫോമാ നേതാക്കളായ ശ്രീ ജിബി തോമസ്, പ്രദീപ് നായർ , രേഖ നായർ , രേഖ ഫിലിപ്പ് , എ . വി . വർഗീസ് , ഡോക്ടർ ജേക്കബ് തോമസ് , ജോൺ സി വർഗീസ് , തോമസ്കോശി എന്നിവരും ഫൊക്കാന സാരഥികളായ ശ്രീ . ശ്രീകുമാർ ഉണ്ണിത്തണ് , ട്രീസൺ ജോൺ ഐസക് , രാജു സ്കറിയ , I C a W പ്രസിഡന്റ് ജോർജ് വർക്കി തുടങ്ങിയവർ സംസാരിച്ചു . Y .M .A യുടെ പ്രവർത്തനങ്ങൾ പ്രിയപ്പെട്ട നിങ്ങളുടെ മുന്പിലെത്തിക്കാൻ ഞങ്ങൾ തുടങ്ങിയെ പുതിയ വെബ്സൈറ്റ് തദവസരത്തിൽ സുപ്രസിദ്ധ സിനിമ താരം ശ്രീമതി മന്യ ഉൽഘടനം ചെയ്തു . തുടർന്ന് വിവിധ കലാപ്രകടനങ്ങൾ അരങ്ങേറി . ശ്രീ . ജിത്തു കൊട്ടാരക്കരയും സംഘവും അവതരിപ്പിച്ച ബോളിവുഡ് ഡാൻസ് നയന മനോഹരമായി . നാട്ട്യമുദ്ര അവതരിപ്പിച്ച കുട്ടികളുടെ ഡാൻസ് പുതുമയുടെ പുരക്കാലം സമ്മാനിച്ചു. ജെസ്മോനും ശാലിനിയും ഗംഭീര ഗാനമേളയും കാഴ്ചവച്ചു . Y .M .A യുടെ ചരിത്രത്തിൽ പൊൻ കിരീടം ചാർത്തിയ ആഘോഷ പരിപാടികൾ ഏവരുടെയും പ്രശംസ ഏറ്റുവാങ്ങി . പരിപാടിയുടെ മുഖ്യ സ്പോന്സർസ് ജോർജ് ജോസഫ് , കൂടാതെ മുംബൈ സ്പൈസ് ഹോട്ടൽ ജോയ്സ് ഹേസ്റ്റിംഗ് ആൻഡ് എയർ, ഹഡ്സൺ പ്രോപ്പർട്ടി taxx redictioin inc , പാരഡസ് prime പ്രോപ്പർട്ടീസ് , peps place restaurunt എന്നിവരെ സ്നേഹപൂർവം സ്മരിക്കുന്നു . പരിപാടിക്ക് ലാലിനി കളത്തിൽ എംസി ആയിരുന്നു . Y .M .A യുടെ സംഘടക മികവും പ്രവർത്തനമികവും ഏവരുടെയും മുക്തകണ്ഠ പ്രശംസ ഏറ്റുവാങ്ങി ചടങ്ങിന് ശ്രീ. സഞ്ജു കളത്തിപറമ്പിൽ നന്ദി ആശംസിച്ചു ... പ്രദീപ് നായർ അറിയിച്ചതാണിത് ..
Comments