You are Here : Home / USA News

മാപ്പ് ക്രിസ്തുമസ് -നവവത്സരാഘോങ്ങള്‍ വര്‍ണ്ണാഭമായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, January 10, 2017 12:34 hrs UTC

ഫിലാഡല്‍ഫിയ: സാഹോദര്യ സ്‌നേഹത്തിന്റെ പട്ടണമായ ഫിലാഡല്‍ഫിയയില്‍ മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലാഡല്‍ഫിയയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ക്രിസ്തുമസ് - നവവത്സരാഘോഷങ്ങള്‍ പ്രൗഡഗംഭീരമായി കൊണ്ടാടി. ജനുവരി ഏഴാം തീയതി ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് പ്രസിഡന്റ് അനു സ്കറിയയുടെ അധ്യക്ഷതയില്‍ സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് വികാരിയും നോര്‍ത്ത് ഈസ്റ്റ് ഓര്‍ത്തഡോക്‌സ് ഡയോസിഷന്‍ സെക്രട്ടറിയുമായ റവ.ഫാ. എം.കെ. കുര്യാക്കോസ്, ഫോമ ജനറല്‍ സെക്രട്ടറി ജിബി തോമസ്, മാപ്പ് ട്രസ്റ്റി ബോര്‍ഡ് മെമ്പറും, ഫോമ മിഡ് അറ്റ്‌ലാന്റിക് റീജണല്‍ വൈസ് പ്രസിഡന്റുമായ സാബു സ്കറിയ, മാപ്പ് ജനറല്‍ സെക്രട്ടറി ചെറിയാന്‍ കോശി എന്നിവരുടേയും മറ്റ് വിശിഷ്ടാതിഥികളുടേയും സാന്നിധ്യത്തില്‍ നടത്തപ്പെട്ടു. ദിയ ചെറിയാന്‍ അമേരിക്കന്‍ ദേശീയ ഗാനവും, ശ്രീദേവി അജിത് കുമാര്‍ ഇന്ത്യന്‍ ദേശീയഗാനവും ആലപിച്ചു. പ്രസിഡന്റ് അനു സ്കറിയ സ്വാഗതം ആശംസിച്ച് വിശിഷ്ട വ്യക്തികളെ സദസ്സിനു പരിചയപ്പെടുത്തിക്കൊണ്ട് ആമുഖ പ്രസംഗം നടത്തി.

 

 

മൂന്നര പതിറ്റാണ്ടായി ഫിലാഡല്‍ഫിയയിലെ മലയാളികളുടെ സാമൂഹ്യ ഉന്നമനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന മാപ്പ് തുടര്‍ന്നും ജനോപകാരപ്രദമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെയ്ക്കുമെന്നു പ്രസിഡന്റ് ഉറപ്പു നല്‍കി. റവ.ഫാ. എം.കെ. കുര്യാക്കോസ് മുഖ്യ സന്ദേശം നല്‍കി 2017-ലെ സംഘടനയുടെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചു. ക്രിസ്തുമസ് ദൈവം നമുക്ക് നല്‍കിയത് സ്‌നേഹത്തിന്റെ നിറകുടമായ തന്റെ ഏകജാതനായ പുത്രനെ ആണ്. ആ പങ്കുവെയ്ക്കലും കരുതലും നമ്മിലൂടെ അനേകര്‍ക്ക് പകര്‍ന്നു നല്‍കുവാന്‍ നമുക്ക് സാധിക്കണം. അതാണ് ക്രിസ്തുമസ് നല്‍കുന്ന സന്ദേശം. ഏവര്‍ക്കും ഐശ്വര്യപൂര്‍ണ്ണമായ പുതുവത്സരം ആശംസിച്ചുകൊണ്ട് അച്ചന്‍ പ്രസംഗം ഉപസംഗ്രഹിച്ചു. തുടര്‍ന്ന് ഏവരേയും സാക്ഷിനിര്‍ത്തി 2017-ലെ കമ്മിറ്റി അംഗങ്ങളുടെ സാന്നിധ്യത്തില്‍ അച്ചന്‍ നിലവിളക്ക് തെളിയിച്ച് 2017-ലെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചു. ജിബി തോമസും, സാബു സ്കറിയയും ആശംസകള്‍ അര്‍പ്പിച്ചു. ഗാനാലാപനത്തില്‍ തന്റേതായ ശൈലികൊണ്ട് ജനഹൃദയങ്ങളില്‍ സ്ഥിരപ്രതിഷ്ഠ നേടിയ ജയ്‌സണ്‍ ഫിലിപ്പ് "യഹൂദിയായിലെ....' എന്ന എന്ന ഗാനം ആലപിച്ചു. സെക്രട്ടറി ചെറിയാന്‍ കോശി കൃതജ്ഞത രേഖപ്പെടുത്തി. മീറ്റിംഗിനുശേഷം ആര്‍ട്‌സ് ചെയര്‍മാന്‍ തോമസ് കുട്ടി വര്‍ഗീസിന്റെ നേതൃത്വത്തില്‍ അരങ്ങേറിയ കലാമേള കാണികള്‍ക്ക് ശ്രവണ നയന മനോഹാരിത സമ്മാനിച്ചു. കെവിന്‍ വര്‍ഗീസ്, ജെയ്‌സണ്‍ ഫിലിപ്പ്, അന്‍സു, ശ്രീദേവി അജിത്കുമാര്‍, ദിയാ ചെറിയാന്‍, ശില്പാ മലീസ എന്നിവര്‍ ശ്രുതിമധുരമായ ഗാനാലാപനം നടത്തി. സൂരജ് ദിനാമണിയുടെ കോമഡി പ്രോഗ്രാം കാണികള്‍ക്ക് ഏറെ ആനന്ദപ്രദമായിരുന്നു. ജോണ്‍ ഫിലിപ്പ്, ജയ്‌സണ്‍ ഫിലിപ്പ്, തോമസ് ചാണ്ടി, ബെയ്‌സല്‍ ഏലിയാസ്, എം.എല്‍. വര്‍ഗീസ്, ജസ്റ്റിന്‍, ജിജോമോന്‍, ബോബി വര്‍ക്കി, ജോബി, ചാക്കോ, ദീപു ചെറിയാന്‍, ഫിലിപ്പ് ജോണ്‍ എന്നിവര്‍ ക്രിസ്തുമസ് ഗാനങ്ങള്‍ക്ക് നേതൃത്വം നല്‍കി. പബ്ലിക് മീറ്റിംഗിന്റെ എം.സിയായി ചെറിയാന്‍ കോശിയും, കലാവിരുന്നിന്റെ എം.സിമാരായി തോമസ് കുട്ടി വര്‍ഗീസ്, സിബി ചെറിയാന്‍, ബെയ്‌സല്‍ ഏലിയാസ്, എന്നിവര്‍ പ്രസംഗിച്ചു. പ്രതികൂല കാലാവസ്ഥയിലും 125-ല്‍ അധികം അംഗങ്ങള്‍ പരിപാടികളില്‍ പങ്കെടുത്തു. റോജീസ് ശാമുവേല്‍ ഫ്‌ളവേഴ്‌സ് ചാനലിനുവേണ്ടി പരിപാടികള്‍ റിക്കാര്‍ഡ് ചെയ്തു. വിഭവസമൃദ്ധമായ ഡിന്നറും ഉണ്ടായിരുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: പ്രസിഡന്റ് - അനു സ്കറിയ (267 496 2423), സെക്രട്ടറി- ചെറിയാന്‍ കോശി (201 286 9169), ട്രഷറര്‍ - തോമസ് ചാണ്ടി, പി.ആര്‍.ഒ സന്തോഷ് ഏബ്രഹാം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.