You are Here : Home / USA News

വാട്ടര്‍ഫോര്‍ഡ് മലയാളി കമ്മ്യൂണിറ്റി ക്രിസ്തുമസ്-പുതുവല്‍സര ആഘോഷങ്ങള്‍

Text Size  

A. C. George

AGeorge5@aol.com

Story Dated: Wednesday, January 11, 2017 11:13 hrs UTC

ഹ്യൂസ്റ്റന്‍: ഗ്രെയിറ്റര്‍ ഹ്യൂസ്റ്റനിലെ മിസൗറി സിറ്റിയിലുള്ള വാട്ടര്‍ഫോര്‍ഡ് മലയാളി കമ്മ്യൂണിറ്റിയുടെ ക്രിസ്തുമസ്-പുതുവര്‍ഷ ആഘോഷപരിപാടികള്‍ അതീവ ഹൃദ്യവും ആകര്‍ഷകവുമായി. ജനുവരി 7-ാം തീയതി വൈകുന്നേരം സ്റ്റാഫോര്‍ഡിലെ സെന്റ് പീറ്റേര്‍സ് മലങ്കര കാത്തലിക് ദേവാലയ ഓഡിറ്റോറിയത്തില്‍ വെച്ചായിരുന്നു ആഘോഷങ്ങള്‍. വാട്ടര്‍ ഫോര്‍ഡ് മലയാളി കമ്മ്യൂണിറ്റി പ്രസിഡന്റ് ബിനു സക്കറിയ ഏവര്‍ക്കും സ്വാഗതമര്‍പ്പിച്ച് പ്രസംഗിച്ചു. പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ജീമോന്‍ നെടുംപറമ്പില്‍ വിവിധ പരിപാടികള്‍ക്ക് ആമുഖം നല്‍കുകയും അവതാരകനായി പ്രവര്‍ത്തിക്കുകയും ചെയ്തു. എ.സി. ജോര്‍ജ് ക്രിസ്തുമസ്-പുതുവല്‍സര സന്ദേശം നല്‍കി. സേവ്യര്‍ കുര്യാപ്പിള്ളി ആശംസയര്‍പ്പിച്ചു. ക്രിസ്തുമസ് നവവല്‍സര ആഘോഷങ്ങളെ അവിസ്മരണീയമാക്കിയ വൈവിധ്യമേറിയ കലാ പ്രകടനങ്ങളായ കരോള്‍ ഗാനങ്ങള്‍, ലളിതഗാനങ്ങള്‍, കാവ്യശില്‍പ്പങ്ങള്‍, ഉപകരണ സംഗീതം, നൃത്തങ്ങള്‍ എല്ലാം അതീവ ഹൃദ്യവും ആനന്ദകരവുമായിരുന്നു. വാട്ടര്‍ഫോര്‍ഡ് മലയാളി കമ്മ്യൂണിറ്റിയുടെ മുതിര്‍ന്നവരും കൊച്ചു കലാകാര•ാരും കലാകാരികളുമായ ബിയമോള്‍, അനൂപ്, ആഷ്‌ലി തോമസ്, മീരബെല്‍ മനോജ്, ഐറീന്‍ സക്കറിയ, ജൂലിയാ റോണ്‍സി, സെബാന്‍ സാം കോട്ടയം, ഏലിയാസ് വര്‍ക്കി, ജാക്ക് സെബാന്‍, നവീന്‍ ജോസഫ, സണ്ണി ജോസഫ്, ജീമോന്‍, മനോജ്, ഡൈജൂ തുടങ്ങിയവരാണ് വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചത്. ഷാജി ജോര്‍ജ് കല്ലൂര്‍ നന്ദിപ്രസംഗം നടത്തി. വാട്ടര്‍ഫോര്‍ഡ് മലയാളി കമ്മ്യൂണിറ്റിയുടെ 2017 വര്‍ഷത്തേക്കുള്ള പ്രവര്‍ത്തക സമിതിയേയും ഏകകണ്ഠമായി തെരഞ്ഞെടുത്തു. എബ്രഹാം വര്‍ഗ്ഗീസ് (പ്രസിഡന്റ്), ജോസ് മാത്യു (വൈസ് പ്രസിഡന്റ്), റോണ്‍സി ജോര്‍ജ് (സെക്രട്ടറി), ബിജിനോസ് സേവ്യര്‍ (ജോയിന്റ് സെക്രട്ടറി), ഷിബു ജോണ്‍ (ട്രഷറര്‍), ഡൈജു മുട്ടത്ത് (ജോയിന്റ് ട്രഷറര്‍), മന്‍ജു മനോജ് (പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍), സോണി സൈമണ്‍ (ഫുഡ് കോ-ഓര്‍ഡിനേറ്റര്‍), എന്നിവരെ തെരഞ്ഞെടുത്ത് ചുമതലപ്പെടുത്തി. ക്രിസ്തുമസ് - പുതുവല്‍സര സമൂഹ ഡിന്നറോടെ ആഘോഷങ്ങള്‍ പര്യവസാനിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.