You are Here : Home / USA News

വൈസ് മെൻസ് ക്ലബ് സംയുക്ത ക്രിസ്മസ് നവവത്സര ആഘോഷങ്ങൾ

Text Size  

Story Dated: Thursday, January 12, 2017 01:11 hrs UTC

കോരസൺ

 

ന്യൂയോർക്കിലുള്ള മൂന്നു വൈസ് മെൻസ് ക്ലബ്ബ്കൾ സംയുക്തമായി ക്രിസ്മസ് -ന്യൂ ഇയർ ആഘോഷിച്ചു . ലോങ്ങ് ഐലൻഡിലെ കൊട്ടിലിയൻ റെസ്റ്ററൊനാന്റിൽ വച്ച് നടത്തപ്പെട്ട പരിപാടികൾക്ക് നൂറുകണക്കിന് അംഗങ്ങൾ പങ്ക്‌ചേർന്നു. ലോങ്ങ് ഐലൻഡ് , ഫ്ലോറൽ പാർക്ക് , വെച്ചെസ്റ്റർ ക്ലബ്ബ്കൾ ഒന്നായി, ഇദംപ്രഥമമായി നടത്തപ്പെട്ട പരിപാടികൾക്കു നോർത്ത് അറ്റ്ലാന്റിക് റീജിയണൽ ഡയറക്ടർ ഷാജു സാം, ക്ലബ്ബ് പ്രസിഡന്റന്മാരായ വർഗീസ് ലൂക്കോസ് , ഡോക്ടർ അലക്സ് മാത്യു , ജോസഫ് കാഞ്ഞമല എന്നിവർ നേതൃത്വം നൽകി. അനന്തമായി വികസിച്ചുകൊണ്ടിരിക്കുന്ന ഈ വലിയ ലോകത്തിലെ സൂര്യൻ പോലും ചെറു തരികൾ മാത്രമാണ് എന്ന് തിരിച്ചറിയുമ്പോൾ മാത്രമാണ് , നമ്മുടെ എളിയ ജീവിതത്തിൽ സമയവും കാലത്തിന്റെയും പ്രസക്തി ഉൾക്കൊള്ളാനാവുന്നതെന്നു മുഖ്യ സന്ദേശം നൽകിക്കൊണ്ട് പ്രൊഫെസ്സർ ജോസഫ് ചെറുവേലി പ്രസ്താവിച്ചു.

 

 

നമ്മൾ ഈ സമൂഹത്തിനായി എന്ത് തിരിച്ചു കൊടുക്കുന്നു എന്നതാണ് ക്രിസ്മസ് ഓർപ്പിക്കുന്ന മഹാ സന്ദേശം എന്നും അദ്ദേഹം പറഞ്ഞു. വര്ഗീസ് ലൂക്കോസ് മുഖ്യ അതിഥിയെ പരിചയപ്പെടുത്തി. വിവിധ ക്ലബ്ബ്കൾ അവതരിപ്പിച്ച കലാപരിപാടികൾ ശ്രദ്ധേയമായിരുന്നു. റീജിയണൽ ഡയറക്ടർ ഷാജു സാം, റീജിയണൽ ഡയറക്ടർ എലെക്ട് ഷാജി ചാമക്കാല, റീജിയണൽ സെക്രട്ടറി കോരസൺ വർഗീസ് എന്നിവർ ആശംസകൾ നേർന്നു. ഡോക്ടർ അലക്സ് മാത്യു സ്വാഗതവും ജോസഫ് കാഞ്ഞമല നന്ദിയും പറഞ്ഞു. കഴിഞ്ഞ ഏതാനും വർഷങ്ങൾക്കുള്ളിൽ വൈസ്‌മെൻ ക്ലബ്ബ് ന്യൂയോർക്കിൽ ശ്രദ്ധേയമായ പല പദ്ധതികളും നടപ്പിലാക്കി, ഇൻറ്റർനാഷണൽ നേതൃത്വത്തിന്റെ പ്രശംസ പിടിച്ചുപറ്റാനായി . മൂല്യങ്ങൾ ഉൾക്കൊണ്ടുകൊണ്ട് കുടുംബത്തോടെ നടത്തപ്പെടുന്ന ചാരിറ്റി പ്രവർത്തങ്ങൾ, മതിലുകൾ ഇല്ലാത്ത ഒരു വലിയ ലോകത്തേക്ക് മനുഷ്യനെ കൂട്ടികൊണ്ടുപോകാനാണ് ശ്രമിക്കുന്നത്, പുതിയ ക്ലബ്ബ്കൾ ഈ വര്ഷം തന്നെ ആരംഭിക്കുമെന്ന് ഡയറക്ടർ ഷാജു സാം പറഞ്ഞു . റീജിയണൽ ഡയറക്ടർ അവാർഡ് ജേക്കബ് വർഗീസിന് നൽകപ്പെട്ടു. ഹെയ്‌സൽ ജേക്കബ് പരിപാടികൾ നിയന്ത്രിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.