You are Here : Home / USA News

ക്നാനായ റീജിയൺ ഫാമിലി കോൺഫറൻസ് തീം സോങ്ങ് : രചനകൾ ക്ഷണിക്കുന്നു

Text Size  

Story Dated: Thursday, January 12, 2017 07:01 hrs UTC

ചിക്കാഗോ: ക്നാനായ കാത്തലിക്ക് റീജിയന്റെ ആഭിമുഖ്യത്തിൽ നടത്തപെടുന്ന പ്രഥമ ഫാമിലി കോൺഫറൻസിന്റെ ഭാഗമായി അവതരിപ്പിക്കുന്ന ക്നാനായ റീജിയൺ തീം സോങ്ങിന്റെ രചനയിൽ പങ്കാളികളാകുവാൻ ഏവർക്കും അവസരം ഒരുങ്ങുന്നു. "വിശ്വാസവും പാരമ്പര്യങ്ങളും ക്നാനായ കുടുംബങ്ങളിൽ പരിപോഷിപ്പിക്കുക" എന്ന ഫാമിലി കോൺഫറൻസിന്റെ ആപ്തവാക്യത്തെ ഹൃദയത്തിൽ ഉൾക്കൊള്ളുവാൻ സാധിക്കത്തക്ക വിധത്തിൽ മലയാളവും ഇംഗ്ലീഷും ഇടകലർന്ന തീം സോങ്ങ് രചിക്കുവാനായി സംഗീത രചാനാ അഭിച്ചൂരിയുള്ളവരിൽ നിന്നും രചനകൾ ക്ഷണിക്കുകയാണ്. മുതിർന്നവർക്കും യുവതീ യുവാക്കൾക്കും ഒരേ പോലെ ആസ്വദിക്കുവാനും നെഞ്ചിലേറ്റുവാനും സാധിക്കുന്ന രീതിയിലുള്ള തെരഞ്ഞെടുക്കപ്പെടുന്ന രചനക്ക് ഫാമിലി കോൺഫ്രൻസ് വേദിയിൽ വച്ച് ആകർഷകമായ സമ്മാനം നൽകുന്നതായിരിക്കും. ക്നാനായ സമൂഹത്തിലെ സർഗ്ഗാന്മകമായ കഴിവുകളെ പരിപോഷിക്കുവാൻ ഉതകുന്ന ഈ സംരംഭത്തിൽ പങ്കാളികളായിക്കൊണ്ട് രചനകൾ അയക്കേണ്ട അവസാന ദിവസം ഫെബ്രുവരി 30 ആണ്. രചനകൾ അയക്കേണ്ട വിലാസം mulavan@hotmail.com

 

അനിൽ മറ്റത്തിക്കുന്നേൽ

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.