You are Here : Home / USA News

മിഡ് ലാൻഡ്‌ പാർക്ക്‌ സെന്റ്‌ സ്റ്റീഫൻസ് ഓർത്തഡോൿസ്‌ ദേവാലയത്തിൽ തിരുന്നാൾ ആഘോഷം

Text Size  

Story Dated: Thursday, January 12, 2017 07:06 hrs UTC

ന്യൂജേഴ്സി : മിഡ് ലാൻഡ്‌ പാർക്ക്‌ സെന്റ്‌ സ്റ്റീഫൻസ് ഓർത്തഡോൿസ്‌ ദേവാലയത്തിൽ വിശുദ്ധ സ്തെപ്പാനോസ് സഹദായുടെ തിരുനാൾ ആഘോഷ ചടങ്ങുകൾ ജനുവരി 13,14 തീയതികളിൽ ക്രമീകരിച്ചിരിക്കുന്നു നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന മെത്രാപോലിത്ത അഭിവന്യ സക്കറിയ മാർ നിക്കോളാവോസ് തിരുമേനിയുടെ മുഖ്യ കാർമീകത്വത്തിൽ നടക്കുന്ന ചടങ്ങുകളിൽ സെന്റ്‌ മേരീസ് ഓർത്തഡോൿസ്‌ ലിൻഡൻ പള്ളി വികാരി റവ:ഫാ. സണ്ണി ജോസഫ്‌ ,സെന്റ്‌ തോമസ്‌ ഓർത്തഡോൿസ്‌ ഡോവർ ദേവാലയത്തിലെ വികാരി റവ:ഫാ.ഷിബു ഡാനിയൽ , സെന്റ്‌ ഗ്രീഗോറിയോസ് ക്ലിഫ്‌ടൺ പള്ളിയിലെ വികാരി റവ:ഫാ.ഷിനോജ് തോമസ് എന്നിവർ സഹകാർമീകത്വം വഹിക്കും തിരുന്നാൾ ആഘോഷ ചടങ്ങുക്കൾക്ക് തുടക്കം കുറിച്ച് കൊണ്ട് ജനുവരി 13 , വെള്ളിയാഴ്ച വൈകുന്നേരം 6:30 നു സന്ധ്യാ നമസ്കാരവും അതിനെ തുടർന്ന് പള്ളിയിലെ ഗായക സംഘം അവതരിപ്പിക്കുന്ന ഭക്തി സാന്ദ്രമായ ഗാനാലാപനവും ഉണ്ടായിരിക്കും . പെരുന്നാളിനോട് അനുബന്ധിച്ചു സെന്റ്‌ മേരീസ് ഓർത്തഡോൿസ്‌ ലിൻഡൻ പള്ളി വികാരി റവ:ഫാ. സണ്ണി ജോസഫിന്റെ പ്രഭാഷണം വെള്ളിയാഴ്ച വൈകുന്നേരം 7:30 നാണു ക്രമീകരിച്ചിരിക്കുന്നത്.

 

 

വിശ്വാസികൾക്കായി അന്നേ ദിവസം ലഘു ഭക്ഷണവും ഉണ്ടായിരിക്കുന്നതാണ് . ജനുവരി 14 ആം തീയതി ശനിയാഴ്ച രാവിലെ 9 മണിക്ക് പ്രഭാത നമസ്കാരവും , 10 മണിക്ക് അഭിവന്യ സക്കറിയ മാർ നിക്കോളാവോസ് തിരുമേനിയുടെ മുഖ്യ കാർമീകത്വത്തിൽ വിശുദ്ധ കുർബാന അർപ്പിക്കും . വിശുദ്ധ സ്തെപ്പാനോസ് സഹദായുടെ തിരുനാൾ ആഘോഷങ്ങളുടെ ഭാഗമായി വിശുദ്ധ കുർബാനക്ക് ശേഷം പള്ളിയെ ചുറ്റി പ്രദക്ഷിണവും ഉണ്ടായിരിക്കും . ചടങ്ങിൽ സംബന്ധിക്കുന്ന വിശ്വാസികൾക്കായി ഉച്ചഭക്ഷണവും ഭാരവാഹികൾ ഒരുക്കിയിട്ടുണ്ട് . സെന്റ്‌ സ്റ്റീഫൻസ് പള്ളി വികാരി റവ:ഫാ. ബാബു .കെ.മാത്യു വിശ്വാസിസമൂഹത്തോട് തിരുനാൾ ആഘോഷങ്ങളിൽ ഭക്തിനിർഭരം പങ്കെടുക്കുവാനും ദൈവതിരുനാമത്തിൽ അനുഗ്രഹം പ്രാപിക്കുവാനും ആഹ്വാനം ചെയ്തു ഏലിയാമ്മ വർഗീസ് പരിപാടികളുടെ കോ ഓർഡിനെറ്റർ സ്ഥാനം വഹിക്കും Program Details St.Stephens Malankara Orthodox Church (497, Godwin Avenue , Midland Park, NJ 07432) Friday , January 13 6:30 p.m - Evening Prayer 7:15 p.m - Devotional songs by Choir 7:30 p.m - Devotional address (Rev.Fr.Sunny Joseph) 8:30 p.m - Benediction , Refreshment and Dispersal Saturday , January 14 9:00 a.m - Morning Prayer 10:00 a.m - Holy Qurbana (H.G. Zachariah Mar Nicholovas) Procession and Rassa 12:30 p.m - Benediction, Dispersal, Lunch കൂടുതൽ വിവരങ്ങൾക്ക് റവ:ഫാ. ബാബു .കെ.മാത്യു (201 562 6112) സെക്രട്ടറി : ജോബി ജോൺ (201 791 1120) ട്രെഷറർ : ബിബിൻ ജോർജ് (908 862 4410)

 

 

വാർത്ത‍ അയച്ചത് : ജിനേഷ് തമ്പി

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.