You are Here : Home / USA News

ഏഷ്യാനെറ്റ് യു.എസ് വീക്കിലി റൗണ്ടപ്പ് ശനിയാഴ്ച രാവിലെ 8 മണിക്ക്

Text Size  

Story Dated: Thursday, January 12, 2017 07:08 hrs UTC

ഒന്നര പതിറ്റാണ്ടിലേറെയായി അമേരിക്കൻ മത-സാംസ്‌കാരിക-സാമൂഹിക സംഘടനകളുടെ വൈവിധ്യമാർന്ന പ്രോഗ്രാമുകളും, അമേരിക്കയിലെ നഗരങ്ങളിലെ ദൈനംദിന വിശേഷങ്ങളുമായി ഏഷ്യാനെറ്റ് യു.എസ് വീക്കിലി റൗണ്ടപ്പ് ജനപ്രീതി നേടി ജൈത്രയാത്ര തുടരുകയാണ്. അവതരണത്തിലെ മികവും, അമേരിക്കയൊട്ടാകെയുള്ള വ്യാപകമായ കവറേജുമാണ് ഏഷ്യാനെറ്റിനെ മുൻപന്തിയിൽ എത്തിച്ചത്. യു.എസ് വീക്കിലി റൗണ്ടപ്പ് ശനിയാഴ്ചകളിൽ രാവിലെ 8 മണിക്ക് (ന്യൂയോർക്ക് സമയം- ഐ.പി നെറ്റ്‌വർക്കിൽ 7 മണി ) സംപ്രേഷണം ചെയ്യുന്നു. ഈയാഴ്ച അമേരിക്കയിൽ വ്യാപകമായ ശീതകാറ്റ് , യാഹൂയുഗത്തിന്റെ അന്ത്യവും -അൽറ്റാബയുടെ തുടക്കവും ,ഗോൾഡൻ ഗ്ലോബ് അവാർഡ് വേദിയിലെ പ്രിയങ്കചോപ്രയുടെ ശ്രദ്ധേയമായ താരസാന്നിധ്യം , ഹോളിവുഡ് ചിത്രം split ന്റെ വിശേഷങ്ങൾ എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു. കൂടാതെ കമ്മ്യൂണിറ്റി റൗണ്ടപ്പിൽ ചിക്കാഗോ മലയാളി അസോസിയേഷൻ,ന്യൂയോർക്ക് വെസ്‌ചെസ്റ്റർ മലയാളി അസോസിയേഷൻ, ഹ്യൂസ്റ്റൺ ലീഗ് സിറ്റി എന്നിവിടങ്ങളിലെ ക്രിസ്മസ്-ന്യൂഇയർ ആഘോഷങ്ങളും സംപ്രേഷണം ചെയ്യുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: രാജു പള്ളത്ത് ,പ്രൊഡ്യൂസർ - 732 429 9529 Varghese John (Raju Pallath) Asianet HD US program Director (732) 429.9529 Email: asianetusnews@gmail.com Facebook: Click here!

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.