You are Here : Home / USA News

വെസ്റ്റ്ചെസ്റ്റര്‍ അയ്യപ്പസ്വാമി ക്ഷേത്രത്തിൽ മകരവിളക്ക്‌ മഹോത്സവം

Text Size  

Sreekumar Unnithan

unnithan04@gmail.com

Story Dated: Friday, January 13, 2017 06:00 hrs UTC

വെസ്റ്റ്ചെസ്റ്റര്‍ അയ്യപ്പസ്വാമി ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തില്‍ മകരവിളക്ക്‌ മഹോത്സവം ഭക്തി നിര്‍ഭരമായ ശരണഘോഷമുഖരിതമായ അന്തരീഷത്തില്‍ 2017 ജനുവരി 14 ആം തിയതി ശനിയാഴ്ച ആഘോഷിക്കുന്നു . മാലയിട്ട്‌ വ്രതം നോറ്റ്‌, ശരീരവും മനസും അയ്യപ്പനിലര്‍പ്പിച്ച്‌ ഇരുമുടിയെന്തിയ അയ്യപ്പന്മാർ ക്ഷേത്രത്തി ദര്‍ശന പുണ്യം നേടുന്ന നിമിഷങ്ങള്‍. ഈ ആത്മചൈതന്യത്തിലേക്കാണ്‌ ഓരോ അയ്യപ്പ ഭക്തനേയും വിളിക്കുന്നത്‌. . ജനുവരി 14 വരെയാണ്‌ ശരണംവിളികളും പൂജകളുടെയും അന്തരീക്ഷത്തില്‍ അയ്യപ്പതൃപ്പാദങ്ങളില്‍ സ്രാഷ്ടാംഗം നമസ്‌കരിക്കാനുമുള്ള വേദിയാകുന്നത്‌. വെസ്റ്റ്ചെസ്റ്റര്‍ അയ്യപ്പസ്വാമി ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തില്‍മകരവിളക്കിന്റെ സുകൃതം നുകരാന്‍ അവസരമൊരുക്കുന്നത്‌. നിങ്ങളെ ഏവരെയും വെസ്റ്റ്ചെസ്റ്റര്‍ അയ്യപ്പസ്വാമി ക്ഷേത്രത്തിലേക്ക് സ്വാഗതം ചെയ്യുന്നു.

 

 

രാവിലെ അയപ്പ സുബ്രഭാതതോടെ ആരംഭിക്കുന്ന മകരവിളക്ക്‌ മഹോത്സവം ഉഷ പൂജക്കും അയ്യപ്പനുട്ടിനും, പബസദ്യകും ശേഷം ഇരുമുടി പൂജ സമരഭിക്കുകയാണ്. ഇരുമുടിയെന്തിയ അയ്യപ്പന്മാർ ചെണ്ട മേളത്തിന്റയും താലപൊലിയു ടെയും അകമ്പടിയോടെ ശരണം വിളിയോടെ ക്ഷേത്രo വലംവെച്ച് ക്ഷേത്രതിനുള്ളിൽ പ്രവേശിക്കുന്നു.ഇതോട്പ്പം തന്നെ അയ്യപ്പൻ വിളക്കുംവാസ്റ്റ് വിളക്കും വെസ്റ്റ്ചെസ്റ്റര്‍ അയ്യപ്പസ്വാമി ക്ഷേത്രത്തിന്റെ ഒരു പ്രത്യേകതയായി ഒരുക്കുന്നു.നെയ്യഭിഷേകത്തിനും പുഷ്പഭിഷേകത്തിനോടെപ്പം തന്നെ വാസ്റ്റ് ഭജൻ ഗ്രൂപ്പ്‌ന്റെ ഭജനയും ഭക്തരെ ഭക്തിയുടെ കൊടുമുടിയിൽ എത്തിക്കും എന്നതിൽ സംശയമില്ല. പടി പൂജ,നമസ്‌കാര മന്ത്ര സമര്‍പ്പണം, മംഗള ആരതി,മന്ത്ര പുഷ്‌പം, ചതുര്‍ത്ഥ പാരായണം, ദിപരാധന,കർപ്പൂരാഴിയും, അന്നദാനം എന്നിവയാണ്‌.ഹരിവരാസനയോടെ മകരവിളക്ക്‌ മഹോത്സവത്തിനു കൊടിയിറങ്ങും. അയ്യപ്പഭക്തന്മാര്‍ക്ക് അഭിമാനിക്കത്തക്കവിധത്തില്‍ വെസ്റ്റ്ചെസ്റ്റര്‍ അയ്യപ്പസ്വാമി ക്ഷേത്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഭംഗിയായി പുരോഗമിക്കുന്നു. ഈ ക്ഷേത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത കേരളീയത്തനിമയോടു കൂടിയുള്ള പൂജാകര്‍മ്മാദികള്‍ അതിന്റെ എല്ലാ പരിപൂര്‍ണ്ണതയോടും കൂടി കേരളത്തില്‍ നിന്ന് വന്നിട്ടുള്ള പൂജാരി ബ്രഹ്മശ്രീ മനോജ് നമ്പൂതിരി നിര്‍വ്വഹിക്കുന്നു എന്നതാണ്.

 

 

വെസ്റ്റ് ചെസ്റ്റര്‍ അയ്യപ്പസ്വാമി ക്ഷേത്രത്തില്‍ കേരളീയത്തനിമയിലുള്ള പൂജകള്‍ കാണുമ്പോള്‍ നമ്മള്‍ വിദേശത്തല്ല, കേരളത്തില്‍ തന്നെയാണെന്ന പ്രതീതിയുളവാകുന്നു. ശബരിമലയിൽ ക്ഷേത്രം സന്ദർശിക്കുന്ന അതെ ഒരു പ്രീതിഥി എല്ലാ അയ്യപ്പഭക്തനിലും അനുഭവപ്പെടുന്നുണ്ടന്ന് കഴിഞ്ഞ വർഷങ്ങളിൽ മകരവിളക്ക്‌ മഹോത്സവത്തിൽ പങ്കെടുത്ത അയ്യപ്പന്മാർ ഒരേ സ്വരത്തിൽ പറയുന്നു. കാലത്തിനും തോല്‌പിക്കാനാവാത്ത ചില വിശ്വാസങ്ങളുണ്ട്‌. സത്യങ്ങളുണ്ട്‌. ജന്മനാട്ടിലായാലും കടലുകള്‍ക്കപ്പുറമായാലും അത്‌ ചൈതന്യം വറ്റാതെ നിലനില്‌ക്കും .അതാണ്‌ വ്രതശുദ്ധിയുടെ ആതിര നിവാലിലൂടെ മകരകുളിരും മഞ്ഞും മുങ്ങിനിവരുന്ന ത്രിസന്ധ്യകളും പുലരികളുമുള്ള മണ്ഡലകാലം. എങ്ങും ഒരേയൊരു നാദം. സ്വാമി ശരണം...ഒരേയൊരു രൂപം. ശ്രീബരീശന്‍....അതിവിടെയാണ്‌. അതാണെന്റെ ദേവാലയം. ശ്രീ ശബരീശന്‍ വാഴും ശബരിമല. അവിടെ ശരണമന്ത്രങ്ങളുടെ നാളുകളുയര്‍ന്നു. . പൊന്നുപതിനെട്ടാംപടിയില്‍ സഹസ്രകോടികളുടെ തൃപ്പാദങ്ങള്‍ പതിയുകയായി.ദൈവം എന്നതു പുറത്തല്ല,തത്വമസിയുടെ (ഞാനും നീയും ഒന്നുതന്നെ) പൊരുളറിയിക്കുന്നത്‌ നമ്മുടെ ഓരൊരുത്തരുടെയും ഉള്ളില്‍ തന്നെയാണ്‌ വസിക്കുന്നത്‌, അതു നമ്മുടെ കര്‍മ്മധര്‍മ്മാദികള്‍ക്കനുസരിച്ചായിരിക്കും എന്ന്‌ മാത്രം. ദൈവ ചൈതന്യം പ്രപഞ്ചത്തിൽ എങ്ങും പ്രകടമാണ്. ആ ചൈതന്യത്തിലേക്ക് അടുക്കാനുള്ള പടിപടിയായുള്ള പരിശീലന ത്തിനുള്ള അവസരം ആണ്‌ ഓരോ മണ്ഡല കാലവും. നമ്മുക്ക്‌ ഈ സനാതന സത്യം പൂര്‍ണമായ അര്‍ത്ഥത്തില്‍ മനസിലാക്കി ജീവിക്കുവാന്‍ ജഗദീശേ്വരന്‍ നമ്മെ അനുഗ്രഹിക്കട്ടെ, മാനവ സേവ മാധവ സേവ എന്ന വിശ്വാസത്തോടെ സനാതന ധര്‌മ്മവും ഭാരതീയ പൈതൃകവും പ്രചരിപ്പിക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെ പ്രവര്‌ത്തിക്കുന്ന ന്യൂയോർക്കിലെ ഹൈന്ദവ സമൂഹത്തിന്റെ എല്ലാമായ വെസ്റ്റ്ചെസ്റ്റര്‍ അയ്യപ്പസ്വാമി ക്ഷേത്രത്തിന്റെ വരുംകാല പ്രവര്‍ത്തങ്ങളില്‍ ഭാഗമാകുവാന്‍ നിങ്ങളെ ഓരോരുത്തരെയും ഹൃദയത്തിന്റെ ഭാഷയില്‍ ക്ഷണിക്കുന്നു.

 

 

ഗുരു സ്വാമി പാർത്ഥസാരഥിപിള്ള,സെക്രട്ടറി ഡോ.പത്മജാ പ്രേം ,യൂത്ത് ലീഡർഗണേഷ് നായർ, എക്സി . വൈസ് പ്രസിടന്റ്റ് ജനാർധനനൻ ഗോവിന്ദൻ, വൈസ് പ്രസിഡന്റ് ചന്ദ്രൻ പുതിയടത്തു, ഡോ.പ്രഭകൃഷ്ണൻ , ഡോ. പ്രേം, ജോഷി നാരായണൻ ,രാധാകൃഷ്ണൻ.പി.കെ ,രാജാൻ നായർ, ബാബു നായർ ,നാരായണൻ നായർ, സുരേന്ദ്രൻ നായർ, ഗോപിക്കുട്ടൻ നായർ ,സന്തോഷ്‌നായർ, അപ്പുകുട്ടൻ നായർ, പ്രവീൺ, ശിവകുമാർ പിള്ള, ഡോ. സുവർണ്ണ നായർ ,രുക്മിണി നായർ ,തങ്കമണി പിള്ള, ശൈലജ നായർ, വിജയമ്മ നായർ , ശാമള ചന്ദ്രൻ, ജയശ്രീ ജോഷി ,പങ്കജം മേനോൻ, ക്ഷേത്രം പൂജാരി ബ്രഹ്മശ്രീ മനോജ് നമ്പൂതിരി തുടങ്ങിയവർ എല്ലാ ക്രമീകരണങ്ങൾക്കും നേതൃത്വം വഹിക്കും. നിങ്ങളെ ഏവരെയും വെസ്റ്റ്ചെസ്റ്റര്‍ അയ്യപ്പസ്വാമി ക്ഷേത്രത്തിലെ മകരവിളക്ക്‌ മഹോത്സവത്തിലേക്ക് സ്വാഗതം ചെയ്യുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.