You are Here : Home / USA News

വേൾഡ് മലയാളി കൗൺസിൽ 2018 ഗ്ലോബൽ കോൺഫെറൻസിനു ന്യൂജേഴ്സി

Text Size  

Story Dated: Friday, January 13, 2017 06:03 hrs UTC

ന്യൂജേഴ്സി : വേൾഡ് മലയാളി കൗൺസിൽ 2018 ഗ്ലോബൽ കോൺഫറൻസ് ന്യൂജേഴ്സിയിൽ വെച്ച് സംഘടിപ്പിക്കാൻ ബാംഗ്ലൂരിൽ ചേർന്ന വേൾഡ് മലയാളി കൌൺസിൽ എക്സിക്യൂട്ടീവ് കൌൺസിൽ യോഗത്തിൽ തീരുമാനമായി 2018 സെപ്റ്റംബർ 28,29,30 എന്നീ മൂന്നു ദിവസങ്ങളിലാണ് ന്യൂജേഴ്സിയിൽ ഗ്ലോബൽ കോൺഫറൻസ് അതിവിപുലമായി നടത്തപ്പെടുക വേൾഡ് മലയാളി കൌൺസിൽ ഗ്ലോബൽ ചെയർമാൻ ഐസക് ജോൺ പട്ടാണിപ്പറമ്പിൽ, പ്രസിഡന്റ് ഡോ. എ.വി അനൂപ് എന്നിവർ ന്യൂജേഴ്സി ഗ്ലോബൽ കോൺഫെറൻസും അതിനോട് അനുബന്ധിച്ചു നടക്കുന്ന കൺവെൻഷനും മറ്റു സാമൂഹിക സാംസ്‌കാരിക പരിപാടികളും വമ്പിച്ച വിജയമായിരിക്കുമെന്നും വേൾഡ് മലയാളി കൌൺസിൽ സംഘടനാ പ്രാഗല്ഭ്യത്തിന്റെയും ജനപങ്കാളിത്വത്തിനെയും മറ്റൊരു ഉജ്വല നേർകാഴ്ച സമ്മാനിക്കും എന്ന് പ്രസ്താവിച്ചു ന്യൂജേഴ്സി പ്രൊവിൻസ് ചെയർമാൻ തോമസ് മൊട്ടക്കലും , പ്രസിഡന്റ് തങ്കമണി അരവിന്ദനും ഗ്ലോബൽ കോൺഫറൻസ് ന്യൂജേഴ്സിയിൽ ആതിഥ്യമരുളാൻ അവസരം ലഭിച്ചതിൽ അഭിമാനം ഉണ്ടെന്നും ഈ വലിയ ഉത്തരവാദിത്വത്തെ സന്തോഷപൂർവം ഏറ്റെടുക്കുന്നു എന്നും ഒരു പ്രത്യേക പത്ര കുറിപ്പിൽ അറിയിച്ചു. ലോകത്തിലെ എല്ലാ പ്രൊവിൻസുകളിൽ നിന്നും പ്രതിനിധികളും അവരോടൊപ്പം കലാ സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളും പങ്കെടുക്കുന്ന ഗ്ലോബൽ കോൺഫെറെൻസിനു അതി വിപുലവും , സമഗ്രവുമായ തയ്യാറെടുപ്പുകൾ നടന്നു വരുന്നതായി ന്യൂജേഴ്സി പ്രൊവിൻസ് എക്സിക്യൂട്ടീവ് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു .

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.