You are Here : Home / USA News

ഫൊക്കാന കേരളാ കൺവൻഷൻ അവലോകന യോഗം നീണ്ടൂർ ജെ എസ് ഫാമിൽ നടത്തി

Text Size  

Sreekumar Unnithan

unnithan04@gmail.com

Story Dated: Friday, January 13, 2017 06:09 hrs UTC

മെയ് മാസം അവസാനം നടത്താൻ ഉദ്ദേശിക്കുന്ന ഫൊക്കാനാ കേരളാ കൺ വൻഷന്റെ ആദ്യ അവലോകന യോഗം കോട്ടയം നീണ്ടൂർ ജെ എസ് ഫാമിൽ നടന്നു.ഫൊക്കാന കേരളം കൺവൻഷനു കോട്ടയം, പത്തനംതിട്ട ജില്ലകളിൽ ആയി മുന്ന് വേദികൾ ആണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.അതിൽ പ്രഥമ പരിഗണന നൽകുന്ന നീണ്ടൂർ ജെ എസ് ഫാമിലായിരുന്നു യോഗം. ഫൊക്കാനാ കേരളാ കൺവൻഷൻ വളരെ വിപുലമായി നടത്തുവാനും ,ഫൊക്കാനയുടെ ടൂറിസം ,ജീവകാരുണ്യ പദ്ധതികൾ ,വിദ്യാഭ്യാസ സഹായ പദ്ധതികൾ തുടങ്ങിയവയ്‌ക്കെല്ലാം കേരളാ കൺവൻഷൻ വേദിയാകുമെന്നു പ്രസിഡന്റ് തമ്പി ചാക്കോ അറിയിച്ചു.രാഷ്ട്രീയ സാമൂഹ്യ ,സാംസ്‌കാരിക ,മാധ്യമ മേഖലയിലെ പ്രഗത്ഭർ പങ്കെടുക്കുന്ന ചടങ്ങുകളും ,കലാസന്ധ്യയും ചടങ്ങുകൾക്ക് മാറ്റ് കൂട്ടുമെന്നും അദ്ദേഹം അറിയിച്ചു . കൺവൻഷൻ നടക്കുന്ന വേദി എക്സികുട്ടീവ് കമ്മിറ്റി കൂടി തീരുമാനിക്കുമെന്നും അദ്ദേഹം അറിയിച്ചു.ഫൊക്കാന മുൻ വൈസ് പ്രസിഡന്റുകൂടിയായ ജോയ് ചെമ്മാച്ചലിന്റെ ഉടമസ്ഥതയിൽ ഉള്ള നീണ്ടൂർ ജെ എസ് കാർഷിക വിജ്ഞാന കേന്ദ്രം ()വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാണ് .ഇരുപത്തിയെട്ടു ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന ഫാമിൽ വിശാലമായ ഒരു കൺവൻഷൻ സെന്ററും ഉണ്ട് .പരമ്പരാഗത കാർഷിക പ്രദർശന നഗരികൂടിയാണ് ഈ കൺവൻഷൻ സെന്റർ .അതുകൊണ്ടാണ് ഫോക്കനാ നേതാക്കൾ ഇവിടം സന്ദർശിച്ചത് .മറ്റു രണ്ടു സ്ഥലം കൂടി സന്ദർശിച്ച ശേഷം അന്തിമ തീരുമാനം കൈക്കൊള്ളും. ഫൊക്കാനാ നേതാക്കളായ ,ടി എസ് ചാക്കോ,ജോർജ് ഓലിക്കൽ ,കെ .പി ആൻഡ്‌റൂസ് ,സനൽ ഗോപി ,ടോമി കോക്കാട് ,മാത്യു കോക്കുറ ,ജോയ് ചെമ്മാച്ചേൽ,മാധ്യമ പ്രവർത്തകനും ടൂറിസം പ്രോജക്ട് കോ ഓർഡിനേറ്റർ റെജി ലൂക്കോസ് ,അമേരിക്കൻ മലയാളി സാഹിത്യകാരൻ രാജു മൈലപ്ര എസ്ശ്രീ കുമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു .അടുത്ത നാഷണൽ കമ്മിറ്റി കുടി മാത്രമേ തിരുമാനങ്ങൾ എടുക്കുകയുള്ളു എന്ന് സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ് അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.