You are Here : Home / USA News

ബിനു മാമ്പള്ളി ഫോമാ റീജിയണ്‍ 12ന്റെ ആര്‍. വി. പി

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Friday, January 13, 2017 06:14 hrs UTC

ഫ്‌ലോറിഡ: ഫോമായുടെ (ഫെഡറേഷന്‍ ഓഫ് മലയാളി അസ്സോസിയേഷന്‍സ് ഓഫ് അമേരിക്കാസ്) അംഗ സംഘടനകളുടെ എണ്ണത്തില്‍ മുന്നില്‍ നിന്നിരുന്ന സൗത്ത് ഈസ്റ്റ് റീജിയണിനെ വിഭജിച്ചു പുതുതായി രൂപം കൊണ്ട സണ്‍ഷൈന്‍ റീജിയന്‍ / റീജിയന്‍ 12ന്റെ റീജണല്‍ വൈസ് പ്രസിഡന്റായി ബിനു മാമ്പള്ളി തിരഞ്ഞെടുക്കപ്പെട്ടു. ഫോമായുടെ 201416 ഭരണസമിതിയുടെ കാലഘട്ടത്തില്‍ നടന്ന ജനറല്‍ ബോഡി മീറ്റിംഗില്‍ വച്ചാണ് ഭരണഘടനയുടെ അമന്റ്‌മെന്റ് പാസ്സാക്കിയത്. അതിന്‍ പ്രകാരം 2016 നവംബര്‍ 1 മുതല്‍ ഫോമായുടെ പന്ത്രണ്ടാമത്തെ റീജിയനായി സണ്‍ഷൈന്‍ റീജിയന്‍ നിലവില്‍ വന്നു. ഫ്‌ലോറിഡ സംസ്ഥാനത്തെ 9 മലയാളി സാംസ്‌ക്കാരിക സംഘടനകളാണ് ഈ റീജിയണില്‍ ഉള്ളത്. റീജിയണിലെ മുഴുവന്‍ സംഘടനകളുടെ നേതൃത്വത്തിന്റെ പിന്‍തുണയോടെയാണ് ബിനു മാമ്പള്ളി തിരഞ്ഞെടുക്കപ്പെട്ടത്. ജനുവരി 2ന് കൂടിയ ഫോമാ നാഷണല്‍ കമ്മറ്റി മീറ്റിംഗിലാണ് ഔദ്യോഗികമായി ആര്‍.വി.പി.യായി അദ്ദേഹത്തിന്റെ പേര് പ്രഖ്യാപിച്ചത്. തിരഞ്ഞെടുക്കപ്പെട്ട് ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ ഒരു ആലോചന യോഗം നടത്താന്‍ ആഗ്രഹം ഉണ്ടെന്ന് അദ്ദേഹം അറിയച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ബിനു മാമ്പള്ളി 9415802205

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.