You are Here : Home / USA News

പുതിയ നേതൃത്വം, പുതിയ പ്രതീക്ഷകൾ

Text Size  

Idicula Joseph Kuttickkattu

idiculajosephkuttickkattu@gmail.com

Story Dated: Saturday, January 14, 2017 07:49 hrs UTC

ന്യൂജേഴ്‌­സി : കേരള അസ്സോസിയേഷൻ ഓഫ് ന്യൂജേഴ്‌­സിയുടെ (കാൻജ്) 2017 വർഷത്തെ പ്രവർത്തനങ്ങളുടെ വ്യക്തമായ പ്ലാനുകൾ അവതരിപ്പിച്ചു കൊണ്ട് പുതിയ പ്രസിഡന്റ്‌ സ്വപ്ന രാജേഷ് ശ്രദ്ധ നേടുന്നു. ജനുവരി 22 ഞായറാഴ്ച വൈകിട്ട് 5 മണി മുതൽ എഡിസണിലുള്ള എഡിസൺ ഹോട്ടൽ ബാൻക്വിറ്റ് ഹാളിൽ വച്ച് 2017 വർഷത്തേക്കുള്ള സമ്പൂർണപദ്ധതികളും അവതരിപ്പിച്ചു കൊണ്ട് പ്രവർത്തന ഉദ്ഘാടനം അരങ്ങേറുന്നത്, പ്രസ്തുത പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. വർഷാവർഷം കാൻജ് നടത്തി വരാറുള്ള വസന്തോത്സവം, പിക് നിക്, ഫാമിലി നൈറ്റ്‌, ഓണാഘോഷം, വോളീ ബോൾ ടൂർണമെന്റ് , ചാരിറ്റി പ്രവർത്തനങ്ങളായ ക്ലോത്ത് ഡ്രൈവ്,ഫുഡ്‌ ഡ്രൈവ്, സൂപ്പ് കിച്ചൻ,ബ്ലഡ്‌ ഡ്രൈവ് മറ്റ് അനേകം പദ്ധതികൾ കൂടാതെ ന്യൂജേഴ്‌­സി മലയാളികളുടെ ചിരകാല അഭിലാഷമായ കേരളാ ഹൌസ് എന്ന സ്വപ്ന പദ്ധതി നടപ്പിലാക്കുവാൻ എല്ലാ ന്യൂജേഴ്‌­സി മലയാളികളുടെയും സഹായവും അഭ്യർഥിച്ചു കൊണ്ട് പ്രസിഡന്റ്‌ സ്വപ്ന രാജേഷും സംഘവും മുന്നിട്ടിറങ്ങുന്നത് പുതിയ ട്രസ്ടി ബോർഡ്‌ ചെയർമാൻ ആയി തിരഞ്ഞെടുക്കപ്പെട്ട ജോസ് വിളയിൽ, ട്രസ്ടി ബോർഡ്‌ അംഗങ്ങളായ ജിബി തോമസ്‌ മോളോപറമ്പിൽ,റോയ് മാത്യു, മാലിനി നായർ, ആനി ജോർജ്,സ്മിത മനോജ്‌, ജോൺ തോമസ്, വൈസ് പ്രസിഡന്റ്‌ അജിത് കുമാർ ഹരിഹരൻ, ജനറൽ സെക്രട്ടറി ജെയിംസ് ജോർജ്, ജോയിന്റ് സെക്രട്ടറി നീന എസ് ഫിലിപ്പ്, ട്രഷറർ എബ്രഹാം ജോർജ്, ജോയിന്റ് ട്രഷറർ സണ്ണി വാലിപ്ലാക്കൽ , നന്ദിനി മേനോൻ (ചാരിറ്റി അഫയേഴ്സ്), പ്രഭു കുമാർ (പബ്ലിക്‌ ആൻഡ്‌ സോഷ്യൽ അഫയേഴ്സ്),, കെവിൻ ജോർജ് (യൂത്ത് അഫയേഴ്സ്) ദീപ്തി നായർ (കൾച്ചറൽ അഫയേഴ്സ് ) അലക്സ് മാത്യു (എക്സ് ഒഫീഷ്യൽ ) ജോസഫ്‌ ഇടിക്കുള (മീഡിയ ആൻഡ്‌ കമ്മ്യൂണിക്കേഷൻ) എന്നിവരാണ് സർവ പിന്തുണയുമായി പ്രസിഡന്റിനൊപ്പമുള്ളത്. ജനുവരി 28 ശനിയാഴ്ച കാൻജ്ന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ഫുഡ് ഡ്രൈവിലേക്കും ഏവരെയും സ്വാഗതം ചെയ്യുന്നതായി പ്രോഗ്രാം കോർഡിനേറ്റർ അജിത് കുമാർ , ഹരിഹരൻ, ജനറൽ സെക്രട്ടറി ജെയിംസ് ജോർജ് എന്നിവർ സംയുക്തമായി അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.