You are Here : Home / USA News

വേൾഡ് മലയാളി കൌൺസിൽ ടാലെന്റ്റ് ഷോ ജനുവരി 28 നു ഡാലസിൽ

Text Size  

Story Dated: Saturday, January 14, 2017 07:50 hrs UTC

ഡാളസ് : വേൾഡ് മലയാളി കൌൺസിൽ ഡി. എഫ്. ഡബ്ല്യൂ. പ്രൊവിൻസ് നേതൃത്വം കൊടുക്കുന്ന "ടാലെന്റ്റ് ഷോ" ജനുവരി 28 നു ഫാർമേഴ്‌സ് ബ്രാഞ്ചിലുള്ള സെന്റ് മേരീസ് ഓർത്തഡോൿസ് പള്ളിയുടെ മനോഹരമായ ഹാളിൽ ഉച്ചക്ക് നാലു മണിക്ക് അരങ്ങേറും. ബിസിനസ് ഫോറം , സാഹിത്യ ഫോറം ഉത്ഘാടനവും അന്നേ ദിവസം സംഘടിപ്പിച്ചിട്ടുണ്ട്. ഉച്ചക്ക് രണ്ടു മണിയയോടെ കൂടുന്ന വേൾഡ് മലയാളീ കൌൺസിൽ അമേരിക്ക റീജിയൻ എക്സിക്യൂട്ടീവ് കൌൺസിൽ യോഗത്തിൽ ചെയർമാൻ ജോർജ് പനക്കൽ അധ്യക്ഷത വഹിക്കും. പുതുവർഷ പ്രവർത്തന കാലയളവിലേക്കുള്ള പ്രവർത്തന രേഖ പ്രസിഡണ്ട് പി.സി. മാത്യു അവതരിപ്പിക്കും. സമീപ കാലത്തു ഭാരതീയ ജനതയേയും പ്രവാസികളെയും നേരിട്ടും അല്ലാതെയും ബാധിച്ച ഡീമോണറ്റൈസേഷൻ, IRS സുമായി ബന്ധെപെട്ടു പ്രവാസികളുടെ സുപ്രധാനമായ ഫോറിൻ ഇൻവെസ്റ്റ്മെന്റ് ആൻഡ് റിപ്പോർട്ടിങ് ആവശ്യകതകളെ പറ്റി WMC അമേരിക്ക റീജിയൻ എക്കണോമിക്സ് ആൻഡ് സ്ട്രാറ്റജിക് ഫോറം പ്രസിഡന്റ് സാബു ജോസഫ്, MS, CPA (ഫിലാഡൽഫിയ) ലൈവ് പ്രസന്റേഷൻ നടത്തും.

 

 

 

ഇരുപതു മിനുട്ടു നീണ്ടുനിൽക്കുന്ന പ്രെസൻറ്റേഷൻ പ്രവാസികൾക്കു പ്രയോജനം ചെയ്യും. ചടങ്ങിൽ മുഖ്യാതിഥികളായി മലയാളികളായ റോക്‌ലാൻഡ് കൗണ്ടി (ന്യൂയോർക്) ലെജസ്ലേറ്റർ ഡോ. ആനി പോൾ , സ്റ്റാഫോർഡ് സിറ്റി പ്രോടെം മേയർ കെൻ മാത്യു (ടെക്സാസ്) മുതലായവരും വിശിഷ്ടതിഥികളായി WMC അമേരിക്ക റീജിയൻ ചെയർമാൻ ജോർജ് പനക്കൽ, റീജിയൻ പ്രസിഡണ്ട് ശ്രീ പി . സി. മാത്യു, ഗ്ലോബൽ ബിസിനസ് ഫോറം പ്രസിഡന്റ് തോമസ് മൊട്ടക്കൽ, WMC അമേരിക്ക റീജിയൻ സെക്രട്ടറി കുര്യൻ സക്കറിയ, സബ് ജോസഫ് സി. പി. എ., ന്യൂജഴ്സി പ്രൊവിൻസ് പ്രസിഡന്റ് തങ്കമണി അരവിന്ദൻ , ഹൂസ്റ്റൺ പ്രൊവിൻസ് പ്രസിഡണ്ട് എസ്.കെ.ചെറിയാൻ, റീജിയൻ വൈസ് ചെയർമാൻ വർഗീസ് .കെ .വർഗീസ് , വൈസ് പ്രസിഡന്റുമാരായ ടോം വിരിപ്പൻ, എൽദോ പീറ്റർ ,പുന്നൂസ് തോമസ് ,എബ്രഹാം ജോൺ എന്നീ പ്രമുഖ WMC നേതാക്കൾ പങ്കെടുക്കുമെന്നു അറിയിച്ചു. ഡാളസ് പ്രൊവിൻസ് പ്രസിഡന്റ് തോമസ് എബ്രഹാം, ചെയർമാൻ തോമസ് ചെല്ലേത്ത്,സെക്രട്ടറി രാജൻ മാത്യു,ട്രഷറർ ജേക്കബ്, അഞ്ചു ബിജിലി എന്നിവരുടെ നേതൃത്വത്തിൽ പരിപാടിയുടെ വിജയത്തിനായുള്ള അണിയറപ്രവർത്തനങ്ങൾ നടന്നു വരുന്നതായും ഡാലസിൽ ഒരുക്കുന്ന കലാവിരുന്ന് പുതുമയുള്ളതാവുമെന്നും, പ്രോഗ്രാം കോഓർഡിനേറ്റർ ഒരു പ്രത്യേക പത്ര കുറിപ്പിൽ അറിയിച്ചു. ഇർവിങ്ങിലെ പാരഡൈസ് റെസ്റ്റോറന്റിൽ ചേർന്ന യോഗത്തിൽ അഡ്വൈസറി ബോർഡ് ചെയർമാൻ ടി.സി.ചാക്കോ പരിപാടികൾക്ക് വിജയാശംസകൾ നേർന്നു ടാലെന്റ്റ് ഷോയിൽ ഡാളസിലെ പ്രമുഖ കലാകാരന്മാരും , കലാകാരികളും പങ്കെടുക്കും.

ടാലെന്റ്റ് ഷോയിൽ പങ്കെടുക്കുന്നതിനുള്ള ആദ്യ രജിസ്‌ട്രേഷൻ ഫോം ചെയർമാൻ തോമസ് ചെല്ലേത്ത് ഡാളസിലെ അറിയപ്പെടുന്ന ഗായകനായ ചാർലി വരാണത്തിനു കൈമാറികൊണ്ട് ഉത്‌ഘാടനം ചെയ്തു. ഡാളസിലെ മലയാളി സമൂഹത്തിലെ എല്ലാ കലാ ആസ്വാദകരെയും ഈ പരിപാടിയിലേക്ക് ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു. റിഫ്രഷ്മെന്റും ഡിന്നറും ഉണ്ടായിരിക്കും. സെമിനാറിലും ടാലെന്റ്റ് ഷോയിലും പങ്കെടുക്കുന്നതിന് താല്പര്യം ഉള്ളവർ 972 999 6877, 469 363 5709 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപെടുക.

 

വാർത്ത - ജിനേഷ് തമ്പി

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.