You are Here : Home / USA News

ചാർളി വർഗ്ഗീസ് പടനിലം സഭാ മാനേജിങ്ങ് കമ്മിറ്റി സ്ഥാനാർഥി

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Saturday, January 14, 2017 07:52 hrs UTC

ഹൂസ്റ്റൺ : മലങ്കര ഓർത്തഡോൿസ് സഭയുടെ സഭാ മാനേജിങ്ങ് കമ്മിറ്റിയിലേക്ക് ഫെബ്രുവരി 4 നു ഉർശലേം അരമന ചാപ്പലിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ സൗത്ത് വെസ്റ്റ് ഭദ്രാസനത്തിൽ നിന്നും ചാർളി വർഗ്ഗീസ് പടനിലം സ്ഥാനാർഥിയായി നാമ നിർദ്ദേശ പത്രിക സമർപ്പിയ്ക്കുന്നു. മലങ്കര സഭയുടെ വിവിധ ആത്മീയ സംഘടനകളിലെ ദീർഘ കാല പ്രവർത്തന ചരിത്രവുമായി ചാർളി വര്ഗ്ഗീസ് സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിൻറെ തിരഞ്ഞെടുക്കപ്പെട്ട ആരംഭ കാലം മുതലുള്ള കൗൺസിൽ മെമ്പർ ആണ്. കാതോലിക്കേറ്റ് കോളേജ് സെൻറ്‌ ബേസിൽ അസോസിയേഷൻ ഭാരവാഹി, സൺഡേസ്‌കൂൾ അദ്ധ്യാപകൻ, പടനിലം സെൻറ് തോമസ് ഓർത്തഡോക്സ്‌ ഇടവക യൂത്ത് മൂവ്മെൻറ് സെക്ക്രട്ടറി, ദുബായ് സെൻറ് തോമസ് ഓർത്തഡോക്സ്‌ കത്തീഡ്രൽ സെക്രട്ടറി, യൂത്ത് മൂവ്മെൻറ് വൈസ് പ്രസിഡൻറ്, ഓഡിറ്റർ, ഹൂസ്റ്റൺ സെന്റ് സ്റ്റീഫൻസ് ഓർത്തഡോൿസ് ചർച് ഓഡിറ്റർ, മലങ്കര അസോസിയേഷൻ മെമ്പർ, സൺ‌ഡേ സ്‌കൂൾ അദ്ധ്യാപകൻ, സൗത്ത് വെസ്റ്റ് ഭദ്രാസന കൗൺസിൽ മെമ്പർ എന്നീ ചുമതലകൾ നിർവഹിച്ചിട്ടുള്ള ചാർളി വർഗ്ഗീസ്സ് ഓർത്തഡോക്സ്‌ ടി .വി യുടെ ഫൗണ്ടിങ് ഡയറക്ടറും ബോർഡ് സെക്രട്ടറിയും ആണ്. സഭയിൽ സമാധാന ശ്രമങ്ങൾക്കും, വൈദീകരുടേയും, ശുശ്രൂഷകരുടെയും, സഭാഅംഗങ്ങളുടെയും സഹായ പദ്ധതികൾക്ക് വേണ്ടിയും ശ്രമിയ്ക്കുമെന്നും, സ്ഥാനമൊഴിയുന്ന മെത്രാപ്പോലീത്തന്മാർക്കും, വൈദീകർക്കും, സഭാങ്ങൾക്കും വാർദ്ധക്യ കാലം ചിലവഴിക്കുന്നതിനായി അനുയോജ്യമായ പദ്ധതികൾക്ക് പ്രാധാന്യം നൽകി പ്രാബല്യത്തിൽ നടപ്പിലാക്കാൻ വേണ്ടി ശബ്ദമുയർത്തുമെന്നും,ഭരണഘടനയിലെ കുറവുകൾ നികത്തി പുതുക്കാൻ നിർദ്ദേശങ്ങൾ സമർപ്പിയ്ക്കുമെന്നും , സഭയ്ക്ക് നല്ലൊരു പബ്ലിക് റിലേഷനു രൂപം കൊടുക്കാനും തുടങ്ങിയുള്ള പദ്ധതികൾക്ക് വേണ്ടി നിർദ്ദേശങ്ങൾ സമർപ്പിച്ചു. സഭയുടെ സാമ്പത്തികവും ഭരണപരവും ആയ കാര്യങ്ങൾ മെച്ചപ്പെടുത്താൻ വേണ്ടി പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് തന്നെ പരിശ്രമിയ്ക്കുമെന്നും വെളിപ്പെടുത്തി. വൈദീക ക്ഷേമനിധിയുടെ പ്രവർത്തനം പ്രാവർത്തികമാക്കാൻ പരിശ്രമിക്കുമെന്നും, സാമ്പത്തിക പരാധീനതമൂലം കഷ്ടതയനുഭവിക്കുന്നവരെ വൈദീകരെയും സഭാഅംഗങ്ങളെയും സഹായിക്കുക എന്നതായിരിക്കണം സഭയുടെ പ്രധാന ആത്മീയ പ്രവർത്തങ്ങളോടൊപ്പം മുൻഗണന അർഹിക്കുന്നതെന്നും, മിഷൻ പ്രവർത്തനങ്ങൾക്കു പ്രാധാന്യം നൽകി സുവിശേഷം ജനങ്ങളിൽ എത്തിയ്ക്കുന്നതിൽ ശ്രദ്ധ കൂടുതൽ കേന്ദ്രീകരിക്കുന്നതിനായി കൂടുതൽ ശ്രദ്ധ നൽകി സുവിശേഷകരെ വാർത്തെടുക്കുന്നതിൽ കൂടുതൽ ശ്രദ്ധ നൽകുകയും, വൈദീക സെമിനാരിയിൽ അധ്യാപകരുടെ ശമ്പള പരിഷ്കരണം നടപ്പാക്കുന്നതിനും, ഓർത്തഡോക്സ്‌ യൂണിവേഴ്സിറ്റി ഒരു യാഥാർഥ്യമാക്കുന്നതിനും ഉള്ള നിർദ്ദേശകങ്ങൾ സമർപ്പിയ്ക്കും. സഭ രാഷ്ട്രീയ ഒരു പാർട്ടിയോടും പ്രത്യേക ചായ്‌വില്ലാതെ സ്വാതന്ത്രമായിരിക്കേണം എന്നതാണ് തൻറെ അഭിപ്രായമെന്നും എന്നാൽ സഭാഅംഗങ്ങൾ രാഷ്ട്രീയത്തിലുള്ളവരെ സമദൂര വാക്യം നിലനിർത്തിക്കൊണ്ടു തന്നെ സഹായിക്കുകയും വേണം എന്നതാണ് തന്റെ അഭിപ്രായമെന്നും പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.