You are Here : Home / USA News

കേരള സമാജം ഓഫ് സൗത്ത് ഫ്‌ളോറിഡയ്ക്ക് പുതിയ നേതൃത്വം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, January 14, 2017 08:09 hrs UTC

മയാമി: മയാമിയിലെ ആദ്യ മലയാളി സംഘടനയും, പ്രവര്‍ത്തന മികവ് കൊണ്ടും പരിചയസമ്പത്തു കൊണ്ടും സൗത്ത് ഫ്‌ളോറിഡയില്‍ ഏറ്റവും വലിയ മലയാളി സംഘടന എന്ന ഖ്യാതി വര്‍ഷങ്ങളായി നിലനിര്‍ത്തി പോരുന്ന കേരള സമാജം ഓഫ് സൗത്ത് ഫ്‌ളോറിഡ പ്രവര്‍ത്തന പന്ഥാവില്‍ മുപ്പത്തിനാലാം വര്‍ഷത്തിലേക്ക് . സൗത്ത് ഫ്‌ളോറിഡയുടെ കലാകായിക സാമൂഹിക സാംസ്കാരിക മേഖലകളില്‍ നിത്യ സാന്നിധ്യമായി വളര്‍ച്ചയുടെ ഓരോ പടവുകളും കയറി ഈ വര്‍ഷവും സജീവമാവുകയാണ് . കേരളസമാജത്തിന്റെ പ്രവര്‍ത്തനവീഥിയില്‍ നിരവധി തവണ ഭരണസമിതിയിലും അതിനു പുറത്തും തന്റെ മികവ് പ്രകടമയ്ക്കിയ സാജന്‍ മാത്യു ആണ് പ്രസിഡന്റ് . 2016 ഡിസംബര്‍ 10 നു കൂപ്പര്‍ സിറ്റി ഹൈസ്കൂളില്‍ പ്രസിഡന്റ് ജോസ്മാന്‍ കരേടന്റെ അദ്യക്ഷതയില്‍ കൂടിയ ജനറല്‍ ബോഡി 2017 ലേക്കുള്ള ഭരണസമിതിക്കു രുപം നല്‍കി . പ്രസിഡന്റ് -സാജന്‍ മാത്യു, വൈസ് പ്രസിഡന്റ് -ബെന്നി മാത്യു, സെക്രട്ടറി -ഷിജു കല്‍പടിക്കല്‍ , ജോയിന്റ് സെക്രട്ടറി -പത്മകുമാര്‍ .കെ ജി., ട്രഷറര്‍ -ജോണാട്ട് സെബാസ്റ്റ്യന്‍, ജോയിന്റ് -ട്രഷറര്‍ നിബു പുതലേത്ത്. കൂടാതെ കമ്മിറ്റി അംഗങ്ങളായി ബിജു ജോണ്‍, റീഷി ഔസേഫ്, ബോബി മാത്യു, ദിലീപ് വര്‍ഗീസ്, ടെസ്സി ജെയിംസ്, ജിമ്മി പെരേപ്പാടന്‍, മാമന്‍ പോത്തന്‍, മനോജ് താനത്ത്, നിധേഷ് ജോസഫ്, സുനീഷ് .ടി .പൗലോസ്, എന്നിവരെയും തെരഞ്ഞെടുത്തു. ജോസ്മാന്‍ കരേടന്‍ ആണ് എക്‌സ് ഒഫിസിയോ. 2018 ലേക്കുള്ള പ്രസിഡന്റ് സ്ഥാനാര്‍ഥി സാം പറത്തുണ്ടില്‍ ഐക്യകണ്‌ഠേന തെരഞ്ഞെടുക്കപ്പെട്ടു. പത്മകുമാര്‍ .കെ.ജി. അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.