You are Here : Home / USA News

ഇന്ത്യന്‍ റിപ്പബ്ലിക് ഡേ ദിനാഘോഷം ജനുവരി 28ന് ഫിലഡല്‍ഫിയായില്‍

Text Size  

Story Dated: Monday, January 16, 2017 12:34 hrs UTC

സന്തോഷ് എബ്രഹാം

 

ഫിലാഡല്‍ഫിയാ: ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ്സ് പെന്‍സല്‍വാനിയാ കേരളാ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ഇന്ത്യയുടെ 68-ാമത് റിപ്പബ്ലിക് ദിനാഘോഷം ജനുവരി 28ന് വൈകുന്നേരം 5 മണി മുതല്‍ അസന്‍സന്‍ മാര്‍ത്തോമ്മാ പള്ളിയുടെ ഓഡിറ്റോറിയത്തില്‍ വച്ച് നടത്തപ്പെടുന്നു. 1947 ഓഗസ്റ്റ് 15ന് സൂര്യന്‍ അസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ കോളനി വാഴ്ചയില്‍ നിന്നും സ്വാതന്ത്ര്യം നേടി 1950 ജനുവരി 26ന് സ്വതന്ത്ര റിപ്പബ്ലിക് രാഷ്ട്രമായി പ്രഖ്യാപിക്കപ്പെട്ടതിന്റെ 68-ാമത് വാര്‍ഷികമാണ് വിപുലമായ പരിപാടികളോടെ ചാപ്റ്റര്‍ പ്രസിഡന്റ് കുര്യന്‍ രാജന്റെ അദ്ധ്യക്ഷതയില്‍ കൂടുന്ന മീറ്റിംഗില്‍ വച്ച് നടക്കുന്നതിന് തീരുമാനിച്ചിരിക്കുന്നത്. ചാപ്റ്റര്‍ വൈസ് പ്രസിഡന്റുമാരായ ശ്രീ. സജി കരിംകുറ്റിയില്‍, ശ്രീ. യോഹന്നാന്‍ ശങ്കരത്തില്‍, സെക്രട്ടറി ശ്രീ. സന്തോഷ് എബ്രഹാം, ട്രഷറാര്‍ ശ്രീ. ഫിലിപ്പോസ് ചെറിയാന്‍, ജോയിന്റ് സെക്രട്ടറി ശ്രീ. ചെറിയാന്‍ കോശി, ജോയിന്റ് ട്രഷറര്‍ ശ്രീ. ഐപ്പ് ഉമ്മന്‍ മാരേട്ട്, പി.ആര്‍.ഓ. ശ്രീ. ഡാനിയേല്‍ പി. തോമസ്, വിവര സാങ്കേതിക വിദ്യാകോര്‍ഡിനേറ്റര്‍ ശ്രീ. സാജന്‍ വറുഗീ സ്, ഫണ്ട് റേയ്‌സിംഗ് കോര്‍ഡിനേറ്റര്‍ ശ്രീ. സാബു സ്കറിയാ എന്നിവരുടെ നേതൃത്വത്തില്‍ ഉള്ള വിപുലമായ കമ്മിറ്റി ആഘോഷ പരിപാടികളുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നു. കലാപരിപാടികളുടെ കണ്‍വീനറായി ഷാലു പുന്നൂസ് പ്രവര്‍ത്തിക്കുന്നു.

 

 

അമേരിക്കന്‍ രാഷ്ട്രീയ രംഗത്തെ പ്രമുഖരെ കൂടാതെ നാഷണല്‍ ഐ.എന്‍.ഓ.സി കേരള പ്രസിഡന്റ് ശ്രീ. ജോബി ജോര്‍ജ്ജ്, ശ്രീ. കളത്തില്‍ വറുഗീസ്, അറ്റോര്‍ണി ജോസ് കുന്നേല്‍, ഐ.എന്‍.ഓ.സി. നാഷണല്‍ പ്രസിഡന്റ് ശ്രീ. ശുദ്ധസിംഗ് തുടങ്ങിയവര്‍ പങ്കെടുത്ത് ആശംസകള്‍ അര്‍പ്പിക്കുന്നതും ആണ്. ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ പങ്കെടുത്ത് നമ്മുടെ മാതൃരാജ്യത്തോടുള്ള പ്രതിബദ്ധത പ്രകടിപ്പിക്കണമെന്ന് ഭാരവാഹികള്‍ സംയുക്ത പ്രസ്താവനയില്‍ അഭ്യര്‍ത്ഥിക്കുകയും, ഫിലാഡല്‍ഫിയായിലും പരിസര പ്രദേശങ്ങളിലും ഉള്ള എല്ലാ ഇന്‍ഡ്യാക്കാരെയും മീറ്റിംഗിലേക്ക് ക്ഷണിക്കുകയും ചെയ്തു. കൂടുതല്‍ വിവരങ്ങള്‍ക്ക് കുര്യന്‍ രാജന്‍ 610 457 5868, സജി കരിംകുറ്റി, യോഹന്നാന്‍ ശങ്കരത്തില്‍, ഫിലിപ്പോസ് ചെറിയാന്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.