You are Here : Home / USA News

ഇന്‍ഡ്യന്‍ വംശജരായ സോഷ്യല്‍ വര്‍ക്കേഴ്‌സിന്റെ സേവനം മഹത്തരം ജസ്റ്റിസ് റീന വാന്‍ ടൈന്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, January 17, 2017 10:58 hrs UTC

ഷിക്കാഗോ: ഇന്ത്യന്‍ സോഷ്യല്‍ വര്‍ക്കേഴ്സ് അസോസിയേഷന്‍ ഓഫ് ഇല്ലിനോയിസിന്റെ കുടുംബ സംഗമവും ക്രിസ്തുമസ് -ന്യൂഇയര്‍ ആഘോഷവും കുക്ക് കൗണ്ടി ചൈല്‍ഡ് പ്രൊട്ടക്ഷന്‍ വിഭാഗം ജഡ്ജി റീന വാന്‍ ടൈന്‍ ഉത്ഘാടനം ചെയ്തു . ഇന്ത്യന്‍ സോഷ്യല്‍ വര്‍ക്കേഴ്‌സ് അമേരിക്കന്‍ സമുഹത്തിന് നല്കുന്ന സംഭാവനകളെ ജസ്റ്റിസ് റീന വാന്‍ ടൈന്‍ പ്രകീര്‍ത്തിച്ചു. ഇന്ത്യന്‍ സോഷ്യല്‍ വര്‍ക്കേസും , ഡോക്ടര്‍സും, കോടതികളിലും, ആശുപത്രികളിലും, മറ്റുമേഖലകളിലും വളരെയേറെ വെല്ലുവിളികളെ നേരിടേണ്ടി വരുന്നുവെങ്കിലും, അവയെ നേരിടുവാന്‍ കരുത്തുള്ളവരാണെന്ന് ജസ്റ്റിസ് തന്റെ പ്രസംഗത്തില്‍ അനുസ്മരിച്ചു . ജോലിയില്‍ ഉന്നത സ്ഥാനലബ്ധി ലഭിച്ച അസോസിയേഷന്‍ അംഗങ്ങളായ ജോസ് ചാക്കോ ഓലിയാനിക്കല്‍ , സജി മണ്ണംച്ചേരില്‍, എം ബി എ പഠനം പൂര്‍ത്തിയാക്കിയ ജോസ് കോലഞ്ചേരി എന്നിവരെ ആദരിച്ചു . ഹൈസ്കൂള്‍ പഠനം പൂര്‍ത്തിയാക്കിയ സെറീന്‍ ഫിലിപ്പ് , എമിലി പച്ചിലമാക്കില്‍ , ജോവാന്‍ ജോര്‍ജ് , കോളേജ് പഠനം പൂര്‍ത്തിയാക്കിയ അലക്‌സ് അലക്‌സാണ്ടര്‍ എന്നിവരെ ക്യാഷ് അവാര്‍ഡും, പ്രശംസ പത്രവും നല്‍കി ആദരിച്ചു.

 

 

 

പ്രസിഡന്റ് പോള്‍ വടകര യോഗത്തിന് അധ്യക്ഷത വഹിച്ചു. ജെയ്ക്ക് കണ്ണാലയും , ജെറെമി കണ്ണാലയും നടത്തിയ മാജിക് ഷോ കാണികള്‍ക്കു വിസ്മയ വിരുന്നായി. സന്തോഷ് കുര്യന്റെ നേതൃത്വത്തില്‍ നടന്ന ഗാനമേളയും, അലീന സന്തോഷ് , അലിഷ്യ മണ്ണംച്ചേരില്‍ , കരോള്‍ സെബാസ്റ്റ്യന്‍ , കരോളിന്‍ സെബാസ്റ്റ്യന്‍ എന്നിവരുടെ നൃത്ത സന്ധ്യയും കാണികളുടെ പ്രശസ പിടിച്ചുപറ്റി. ജോസഫ് ആന്റണി ,ടോമി കണ്ണാല , ജോസ് ആനമല , സണ്ണി മേനമറ്റം തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.