You are Here : Home / USA News

ട്രൈ സ്റ്റേറ്റ് കേരള ഫോറം പ്രവർത്തന ഉൽഘാടനം ജനുവരി 29 നു നടത്തപ്പെടുന്നു

Text Size  

Story Dated: Thursday, January 19, 2017 12:22 hrs UTC

15 മലയാളീ സംഘനകളുടെ പെൻസിൽവാനിയയിലെ കൂട്ടായ്മയായ ട്രൈ സ്റ്റേറ്റ് കേരള ഫോറത്തിൻറ്റെ 2017 ലെ പ്രവർത്തന ഉൽഘാടനവും കലാമേളയും ജനുവരി 29 ഞായറാഴ്ച്ച 3 :30 നു ഫിലാഡൽഫിയയിലെ Szechuan East Chinese Restaurant (744 Red Lion Rd, Philadelphia PA) ൽ വച്ച് നടത്തപ്പെടും. എക്യൂമെനിക്കൽ ഫെല്ലോഷിപ്പ് ചെയർ മാൻ റെവ . ഫാദർ . ഷിബു വേണാട് മത്തായി ആണ് ചീഫ് ഗസ്റ്റ്. ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോ, ആത്മീയ ആചാര്യൻ റെവ ഫിലിപ്പ് മോടയിൽ, സാഹിത്യകാരിയും പ്രശസ്തത നോവലിസ്റ്റും ആയ നീന പനക്കൽ, പ്രമുഖ സാഹിത്യകാരനും വാക്മിയുമായ അശോകൻ വേങ്ങശ്ശേരി എന്നിവരും സമ്മേളനത്തിൽ പങ്കെടുക്കുന്നു. പ്രസ്‌തുത സമ്മേളനത്തിൽ വച്ച് 2017 ലെ പുതിയ നേതൃത്ത്വത്തെ പരിചയപ്പെടുത്തുന്നതും സ്ഥാന കൈമാറ്റം നടത്തുന്നതുമായിരിക്കും. 2017 ലെ പുതിയ ചെയർമാനായി റോണി വര്ഗീസ്, ജനറൽ സെക്രട്ടറി യായി സുമോദ് നെല്ലിക്കാല, ട്രെഷറർ ആയി ടി .ജെ തോംസൺ , എക്സിക്യൂട്ടീവ് വൈസ് ചെയർമാൻമാരായി സുധ കർത്ത, ജോർജ് ഓലിക്കൽ, ഫിലിപ്പോസ് ചെറിയാൻ, ചാക്കോ എബ്രഹാം എന്നിവരും, സെക്രെട്ടറിയായി ജോഷി കുറിയാക്കോസ്, ജോയി൯ട് ട്രെഷറർ ആയി ലിനോ സ്കറിയ, പി ർ ഓ ആയി മാത്യൂസൺ സക്കറിയ, ഓണാഘോഷ ചെയർമാനായി രാജൻ സാമുവേൽ, കേരളാഘോഷ ചെയർമാനായി സജി കരിംകുറ്റി, സ്പോർട്സ് കോ ഓർഡിനേറ്റർ ആയി ദിലീപ് ജോർജ്, ഫുഡ് കോ ഓർഡിനേറ്റർമാരായി ജോൺ പി വർക്കി, റോയ് സാമുവേൽ, ഓഡിറ്റർമാരായി ജീമോൻ ജോർജ്, സാജൻ വര്ഗീസ് എന്നിവരുമാണ് തെരെഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. പരിപാടിയോടൊപ്പം ഡിന്നറും അനൂപ് അനു, സുമോദ് നെല്ലിക്കാല , ജേസൺ വര്ഗീസ് എന്നിവരുടെ നേതൃത്ത്വത്തിൽ ഗാന സന്ധ്യയും ഒരുക്കിയിട്ടുണ്ട്. പരിപാടിയുടെ വിജയത്തിനായി പമ്പ അസോസിയേഷൻ, കോട്ടയം അസോസിയേഷൻ, പിയാനോ, ഫ്രണ്ട്‌സ് ഓഫ് റാന്നി, ഫ്രണ്ട്‌സ് ഓഫ് തിരുവല്ല, NSS ഓഫ് പി എ, SNDP യോഗം, ലാന, നാട്ടുകൂട്ടം, ഓർമ, മേള, ഇപ്‌കോ, ഫിൽമ, സിമിയോ, ഫില്ലി സ്റ്റാർസ് എന്നീ അംഗ സംഘടനകൾ പ്രവർത്തിച്ചു വരുന്നു. കൂടുതൽ വിവരങ്ങൾക്ക് ചെയർമാൻ റോണി വര്ഗീസ് 267 243 9229 , ജനറൽ സെക്രട്ടറി സുമോദ് നെല്ലിക്കാല 267 322 8527 , ട്രെഷറർ ടി .ജെ തോംസൺ 215 429 2442 , പബ്ലിക് റിലേഷൻ മാത്യൂസൺ സക്കറിയ. 267 251 5094 വാർത്ത: സുമോദ് നെല്ലിക്കാല

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.