You are Here : Home / USA News

മഹിമ ഇന്ത്യന്‍ ബിസ്‌ട്രോ' ചരിത്രനേട്ടത്തിലേക്ക്

Text Size  

Story Dated: Thursday, January 19, 2017 11:39 hrs UTC

സജി പുല്ലാട്‌

 

ഹൂസ്റ്റണ്‍: 2016 ലെ ഫോര്‍ട്ട് ബെന്റ് കൗണ്ടി 'ക്ലീന്‍ റെസ്റ്ററന്റ് അവാര്‍ഡ്' മിസോറി സിറ്റിയില്‍ എഫ് എം, 1092 ല്‍ പ്രവര്‍ത്തിക്കുന്ന മഹിമ ഇന്ത്യന്‍ ബിസ്‌ട്രോ കരസ്ഥമാക്കിയിരിക്കുന്നു. തുടര്‍ച്ചയായ അഞ്ചാം തവണയാണ് മഹിമ ഈ അവാര്‍ഡ് നേടുന്നത്. വ്യത്യസ്തങ്ങളായ രുചി കൂട്ടുകള്‍ പ്രവാസി മലയാളികള്‍ക്ക് പകര്‍ന്നു നല്‍കി വൈവിധ്യമാര്‍ന്ന ഭക്ഷണസാധനങ്ങളുടെ പുത്തന്‍ കലവറ ഒരുക്കിയിരിക്കുകയാണ് ഹൂസ്റ്റണിലെ മിസോറി സിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനം. സിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ മേയര്‍ അലന്‍ ഓവന്‍, കൗണ്‍സിലേഴ്‌സ് എന്നിവരുടെ സാന്നിധ്യത്തില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജോര്‍ജ്ജ് ലൊങ്കോറിയയില്‍ നിന്ന് റെസ്റ്ററന്റ് ഉടമ സബി പൗലോസ് അവാര്‍ഡ് സ്വീകരിച്ചു. ഹോട്ടല്‍ മാനേജ്‌മെന്റ് രംഗത്ത് രണ്ട് പതിറ്റാണ്ടിന്റെ വിജയഗാഥയാണ് പെരുമ്പാവൂര്‍ സ്വദേശിയായ സബിക്ക് പറയുവാനുള്ളത്. നഴ്‌സ് പ്രാക്ടീഷണറായ ഭാര്യ ദീപ, വിദ്യാര്‍ത്ഥികളായ മക്കള്‍ മീവല്‍, നോയല്‍ എന്നിവരും ഇദ്ദേഹത്തിന്റെ ഉയര്‍ച്ചയില്‍ സന്തോഷിക്കുന്നു.

 

 

മിസോറി സിററിയില്‍ നിന്നും അഞ്ചു തവണ സ്ഥിരമായി അവാര്‍ഡിന് അര്‍ഹനായ ഏക ഇന്ത്യാക്കാരനും, മലയാളിയുമാണ് സബി. ശുചിത്വ പരിപാലന കാര്യത്തില്‍ ഈ സ്ഥാപനം നിരന്തരം ജാഗ്രത പുലര്‍ത്തുന്നതില്‍ ഇന്‍സ്‌പെക്ടര്‍ ജോര്‍ജ് ലൊങ്കോറിയ പ്രത്യേകം അഭിനന്ദിച്ചു. റെസ്റ്ററന്റിനൊപ്പം ബേക്കറി വിഭവങ്ങള്‍ ഒരുക്കുന്നതിനായി ഷെഫ് വര്‍ഗീസ് മാവേലിയും ഒപ്പം സഹായത്തിനുണ്ട്. തനിക്കു ലഭിച്ച അവാര്‍ഡിന് ആദ്യം ദൈവത്തിനും, തന്നോട് നിരന്തരം സഹകരിച്ചുകൊണ്ടിരിക്കുന്ന മലയാളി സുഹൃത്തുക്കള്‍ക്കും നന്ദി അര്‍പ്പിച്ച്, പുതുമയാര്‍ന്ന വിഭവങ്ങള്‍ ഒരുക്കി കേറ്ററിംങ്ങില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നതിനാണ് വിനയാന്വിതനായ ഷെഫ് സബിയുടെ താല്‍പര്യം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.