You are Here : Home / USA News

ഫാമിലി കോണ്‍ഫറന്‍സ് പ്രതിനിധി സംഘം എംജിഒസിഎസ്എം കോണ്‍ഫറന്‍സില്‍

Text Size  

Story Dated: Friday, January 20, 2017 10:29 hrs UTC

വര്‍ഗീസ് പ്ലാമൂട്ടില്‍

 

മിസ്സിസാഗ(കാനഡ): മലങ്കര ഓര്‍ത്തഡോക്‌സ് സഭാ നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിനെപ്പറ്റി ടൊറന്റോ ഏരിയായിലുള്ള ഇടവകകളില്‍ അവബോധം സൃഷ്ടിക്കുന്നതിനെത്തിയ പ്രതിനിധി സംഘം ജനുവരി 14 ശനിയാഴ്ച എംജിഒസിഎസ്എം റീജിയണല്‍ കോണ്‍ഫറന്‍സിലും എത്തി. മിസ്സിസാഗയിലുള്ള സെന്റ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓഫ് ടൊറന്റോയിലാണ് ടൊറന്റോ ഏരിയായിലെ വിവിധ എംജിഒസിഎസ്എം യൂണിറ്റുകളുടെ സംയുക്ത കോണ്‍ഫറന്‍സ് നടന്നത്. വികാരി ഫാ. ബ്ലെസന്‍ വര്‍ഗീസ്, യുവജന നേതാവ് വിനയ് ജേക്കബ് ജോണ്‍ എന്നിവര്‍ ചേര്‍ന്ന് പ്രതിനിധി സംഘത്തെ സ്വീകരിച്ചു. തുടര്‍ന്ന് ചേര്‍ന്ന ഹൃസ്വമായ ചടങ്ങില്‍ കോണ്‍ഫറന്‍സ് കോ- ഓര്‍ഡിനേറ്റര്‍ റവ. ഡോ. വര്‍ഗീസ് എം. ഡാനിയേല്‍, ജനറല്‍ സെക്രട്ടറി ജോര്‍ജ് തുമ്പയില്‍, സുവനീര്‍ ബിസിനസ് മാനേജര്‍ ഡോ. ഫിലിപ്പ് ജോര്‍ജ്, ചീഫ് എഡിറ്റര്‍ എബി കുര്യാക്കോസ് എന്നിവര്‍ സംസാരിച്ചു. ഫാമിലി കോണ്‍ഫറന്‍സ് ടൊറന്റോ ഏരിയാ കമ്മിറ്റി അംഗം ജെയിംസ് സാമുവല്‍, ഷിബിന്‍ ജോര്‍ജ് കുര്യന്‍ എന്നിവരും പങ്കെടുത്തു.വിനയ് ജേക്കബ് ജോണ്‍ സ്വാഗതവും ഫാ. ബ്ലെസന്‍ വര്‍ഗീസ് കൃതജ്ഞതയും രേഖപ്പെടുത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.