You are Here : Home / USA News

ഫൊക്കാനാ കേരളാ കൺവൻഷൻ മെയ് 27 നു: ആലപ്പുഴ ലേക്ക് പാലസ് വേദിയാകും

Text Size  

Sreekumar Unnithan

unnithan04@gmail.com

Story Dated: Friday, January 20, 2017 10:36 hrs UTC

അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ കേരളാ കൺ വൻഷൻ മെയ് മാസം ഇരുപത്തിയേഴിനു ആലപ്പുഴ ലെക് പാലസ് റിസോർട്ടിൽ നടക്കുമെന്ന് ഫൊക്കാനാ പ്രസിഡന്റ് തമ്പി ചാക്കോ, സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ് എന്നിവർ അറിയിച്ചു .രാഷ്ട്രീയ,സാമൂഹ്യ ,സാംസ്കാരിക രംഗത്തെ പ്രഗത്ഭരായ വ്യക്തികളെ പങ്കെടുപ്പിക്കാനാണ് ഫൊക്കാന ശ്രമിക്കുന്നത്.ഫൊക്കാനാ കേരളാ കൺവൻഷനു തോമസ് ചാണ്ടി എം എൽ യുടെ നേതൃത്വത്തിൽ വിപുലമായ കമ്മിറ്റിക്കു ഉടൻ രൂപം നൽകും. മുൻ വർഷങ്ങളിൽ നിന്നും വളരെ വ്യത്യസ്തമായ രീതിയിൽ കേരളാ കൺ വൻഷൻ സംഘടിപ്പിക്കാനാണു ഫൊക്കാനയുടെ എക്സികുട്ടീവ് കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത് . മാധ്യമ,ചലച്ചിത്ര പുരസ്കാരം തുടങ്ങി നിരവധി പരിപാടികൾ കേരളാ കൺ വൻഷനോടനുബന്ധിച്ചു നടത്തും.ഫൊക്കാന കേരളം സർക്കാരുമായി ചേർന്ന് ലോകമലയാളികളെ കേരളത്തിന്റെ ഭൂപടത്തിലേക്കു ആകർഷിക്കുന്ന പ്രോജക്ടിന് ഫൊക്കാനാ രൂപം നൽകി കഴിഞ്ഞു .

 

 

വിനോദ സഞ്ചാര രംഗത്തെ ഏറ്റവും വലിയ മുതൽക്കൂട്ടായിരിക്കും ഫൊക്കാനയുടെ ടൂറിസം പ്രോജക്ട് .ഫൊക്കാനയുടെ ടുറിസം പ്രോജക്ട് കേരളാ കോ ഓർഡിനേറ്റർ റെജി ലൂക്കോസിന്റെ നേതൃത്വത്തിൽ ആണ് പ്രോജക്ടിന് അന്തിമ രൂപം നൽകുക.ഫൊക്കാനയുടെ നേതൃത്വം ഈ പ്രോജക്ട് കേരളാ സർക്കാരിന് സമർപ്പിക്കും. ഫൊക്കാനാ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ നോർത്ത് അമേരിക്കയില്‍ നിന്നും ഇരുനൂറ്റി അൻപതിൽ പരം ഡെലിഗേറ്റ്‌സും കേരളാ കണ്‍വന്‍ഷനിൽ പങ്കെടുക്കും.അമേരിക്കയിലെ ഇന്ത്യന്‍ കുടിയേറ്റക്കാര്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങള്‍ ഗവണ്‍മെന്റ് തലത്തില്‍ അവതരിപ്പിക്കുന്നതോടൊപ്പം, പ്രവാസികള്‍ക്ക് സാമൂഹികനീതി കേരളത്തില്‍ നേടിയെടുക്കുക എന്നതുകൂടിയാണ് കണ്‍വെന്‍ഷന്റെ ലക്ഷ്യം. ഫൊക്കാനയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ കേരള ജനതയുടെ മുന്നില്‍ അവതരിപ്പിക്കുകയും സഹായം വേണ്ടവരെ കണ്ടുപിടിച്ച് സഹായം നല്‍കാനുമാണ് ഫൊക്കാന ഉദ്ദേശിക്കുന്നത്.കേരളത്തിലെ കലാകാരന്മാര്‍ക്കും കലാകാരികള്‍ക്കും ഫൊക്കാന എക്കാലവും പ്രത്സാഹനം നല്‍കിയിട്ടുണ്ട്.

 

 

 

"ഭാഷയ്‌ക്കൊരു ഡോളര്‍' ഫൊക്കാനയുടെ മലയാള ഭാഷയും , സാഹിത്യകാരന്മാരെയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രൊജക്ടുകളില്‍ ഒന്നുമാത്രമാണ്.ഏതൊരു ജനതയുടേയും, സാമൂഹികവും, സാംസ്‌കാരികവുമായ വികസനം സാധ്യമാകുന്നത് മാതൃഭാഷാധിഷ്ഠിതമായ വികസനത്തിലൂടെയാണെന്ന തിരിച്ചറിവാണ് അമേരിക്കന്‍ മലയാളികളുടെ പ്രിയപ്പെട്ട സംഘടനയായ ഫൊക്കാനായുടെ കേരളപ്രവേശം കഴിഞ്ഞ പന്ത്രണ്ടു വര്‍ഷങ്ങളിലായി നടത്തിവരുന്നത് .മാതൃഭാഷാ തിരസ്‌കരിക്കപ്പെടുന്ന ഒരു സമൂഹത്തില്‍ മാനവികതയും, സാമൂഹ്യബോധവും ഇല്ലാതായിക്കൊണ്ടിരിക്കുന്നു എന്ന തിരിച്ചറിവാണ് ഇതിനു കാരണം . കഴിഞ്ഞ മുപ്പത്തിരണ്ട് വര്‍ഷങ്ങള്‍ അമേരിക്കന്‍ മലയാളികളുടെ സ്പന്ദനമായിമാറാന്‍ ഫൊക്കാനയ്ക്ക് കഴിഞ്ഞതും ഇതുകൊണ്ടു മാത്രമാണ്.. ഫൊക്കാനയുടെ കേരളാ കണ്‍വന്‍ഷന്‍ ഒരു ചരിത്ര സംഭവമാക്കുവാന്‍ എല്ലാവരുടേയും സഹായ സഹകരണങ്ങള്‍ അഭ്യര്‍ത്ഥിച്ചുകൊള്ളുന്നു. ബിസിനസ് സെമിനാര്‍, മാധ്യമസെമിനാര്‍, ചാരിറ്റി പ്രോഗ്രാം, കലാപരിപാടികള്‍ എന്നിങ്ങനെ തരം തിരിച്ചിരിക്കുന്ന വിവിധ സെഷനുകളില്‍ നിരവധി പ്രമുഖ വ്യക്തിത്വങ്ങളാണ് പങ്കുകൊള്ളുക. ഫൊക്കാനാ കേരളാ കൺ വൻഷൻ മെയ് ഇരുപത്തിഏഴിന് കേരളത്തിലെ ഏറ്റവും മികച്ച റിസോർട്ടുകളിൽ ഒന്നായ ആലപ്പുഴ ലേക്ക് പാലസ് കൺ വൻഷൻ സെന്ററിൽ വച്ച് നടത്തുവാൻ ഫൊക്കാനയുടെ എക്സികുട്ടീവ് കമ്മിറ്റി തീരുമാനം എടുക്കുമ്പോൾ ഫൊക്കാനയുടെ തുടർ പ്രവർത്തനങ്ങൾ സജീവമായി മുന്നോട്ടു കൊണ്ടുപോകുകയും ,മറ്റു മേഖലയിലും ഫൊക്കാനയുടെ പദ്ധതികൾ എത്തിക്കുക എന്ന ലക്ഷ്യവും ഉണ്ട്.ജീവകാരുണ്യം,ഭാഷയ്‌ക്കൊരു ഡോളർ ,മറ്റു പദ്ധതികൾ,വ്യക്തിഗത പദ്ധതികൾ ,ഇവയെല്ലാം ഫൊക്കാന നടിപ്പിലാക്കും.രണ്ടു വർഷത്തിനുള്ളിൽ ഫൊക്കാന ഈ രംഗത്തു നടപ്പിലാക്കുന്ന പദ്ധതികളുടെ ഉത്ഘടനവും ഫൊക്കാനാ കേരളാ കൺ വൻഷനോടനുബന്ധിച്ചു നടക്കും .കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ,പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ,ഓ.രാജഗോപാൽ എം എൽ എ തുടങ്ങിയ രാഷ്ട്രീയ നേതാക്കൾ ,ചലച്ചിത്ര രംഗത്തെ പ്രതിഭകൾ ,സാഹിത്യരംഗത്തെ പ്രഗത്ഭർ ,തുടങ്ങി നിരവധി വ്യക്തികളെ പങ്കെടുപ്പിച്ചു ഫൊക്കാനാ കേരളാ കൺവൻഷൻ ഒരു ചരിത്ര സംഭവംആക്കുകയാണ് ലക്ഷ്യം .

 

 

 

ഫൊക്കാനാ കേരളാ കണ്‍വന്‍ഷന് ചുക്കാന്‍ പിടിക്കുന്നത്തിനു വേണ്ടി ഒരു കമ്മിറ്റി രൂപ്പികരിച്ചു, പ്രസിഡന്റ് തമ്പി ചാക്കോ , സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ് , എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജോയി ഇട്ടന്‍,ട്രഷറര്‍ ഷാജി വര്‍ഗീസ്- ;അസോ. സെക്രട്ടറി ഡോ. മാത്യു വര്‍ഗീസ്-;അഡീഷണല്‍ അസോ. സെക്രട്ടറി ഏബ്രഹാം വര്‍ഗീസ്-അസോ. ട്രഷറര്‍ ഏബ്രഹാം കളത്തില്‍-അഡീ. അസോ. ട്രഷറര്‍സണ്ണി മറ്റമന-, ട്രസ്റ്റി ബോര്‍ഡ്: ജോര്‍ജി വര്‍ഗീസ്, ഫൌണ്ടേഷൻ ചെയർമാൻ പോൾകറു കപള്ളിൽ, കൺവെൻഷൻ ചെയർമാൻ മാധവൻ നായർ വിമെൻസ് ഫോറം ചെയർപേഴ്സൺ ലീലാമരട്ടു, മാമൻ സി ജേക്കബ്, ടി സ് ചാക്കോ, നാഷണൽ കോഓർഡിനേറ്റർ സുധ കർത്താ, പി ആർ ഒ ശ്രീകുമാർ ഉണ്ണിത്താൻ എന്നിവർ കേരളാ കണ്‍വന്‍ഷന്റെ വിജയത്തിന് വേണ്ടി പ്രവർത്തിക്കും

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.