You are Here : Home / USA News

ഓണാഘോഷവും, വടംവലി -ബാസ്കറ്റ് ബോള്‍ മത്സരങ്ങള്‍ ഗംഭീരമായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, October 24, 2017 02:52 hrs UTC

മയാമി സെന്റ് ജൂഡ് ക്‌നാനായ പള്ളിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ഓണാഘോഷവും, വടംവലി -ബാസ്കറ്റ് ബോള്‍ മത്സരങ്ങള്‍ ഗംഭീരമായി



സൗത്ത് ഫ്‌ളോറിഡ: മയാമിയിലുള്ള സെന്റ് ജൂഡ് ക്‌നാനായ കാത്തലിക് ചര്‍ച്ചിന്റെ നേതൃത്വത്തില്‍ ഒക്‌ടോബര്‍ 15-നു ഓണം ഗംഭീരമായി ആഘോഷിച്ചു. സമ്പദ് സമൃദ്ധിയിലും, പരസ്പര സ്‌നേഹ സൗഹാര്‍ദ്ദത്തിലും ജീവിച്ചിരുന്ന കേരള ജനതയുടെ പ്രിയ മാവേലി തമ്പുരാന്‍ തന്റെ പ്രജകളെ കാണാന്‍ വര്‍ഷത്തിലൊരിക്കല്‍ കാണുവാന്‍ എത്തുന്ന സുദിനമാണ് തിരുവോണം എന്നാണ് ഐതീഹ്യം. ഐതീഹ്യങ്ങള്‍ക്കുപരിയായി കുടുംബത്തിലെ അംഗങ്ങള്‍ എല്ലാവരും സ്‌നേഹിച്ചും സന്തോഷിച്ചും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്ന ഒരു ദിവസമാണ് തിരുവോണമെന്നു ഇടവക വികാരി ഫാ. സുനി പടിഞ്ഞാറേക്കര ഓര്‍മ്മിപ്പിച്ചു. 

ദിവ്യബലിക്കുശേഷം ഇടവക ജനങ്ങള്‍ സഹകരിച്ച് പാകംചെയ്തുകൊണ്ടുവന്ന ഓണസദ്യ വളരെ സ്വാദിഷ്ടമായിരുന്നു. ഓണസദ്യയ്ക്കുശേഷം പുരുഷന്മാരുടേയും സ്ത്രീകളുടേയും വിഭാഗത്തില്‍ നിന്നുള്ള വടംവലി മത്സരങ്ങള്‍ അരങ്ങേറി. കൂടാരയോഗത്തില്‍ നിന്ന് 7 പേര്‍ വീതമുള്ള 4 ടീമുകള്‍ പുരുഷ വിഭാഗത്തിലും സ്ത്രീകളുടെ വിഭാഗത്തിലും മത്സരിച്ചു. പുരുഷന്മാരുടെ വിഭാഗത്തില്‍ പെംബ്രൂക്ക് പൈന്‍സ് & മയാമി കൂടാരയോഗത്തിന്റെ ടീമിനു ഒന്നാം സ്ഥാനവും, ട്രോഫിയും റൂബി & താര മുണ്ടുവേലില്‍ സ്‌പോണ്‍സര്‍ ചെയ്ത 501 ഡോളര്‍ ക്യാഷ് അവാര്‍ഡും ലഭിച്ചു. 

ഹോളിവുഡ് & പോര്‍ട്ട് സെന്റ് ലൂയീസ് ടീമിനു രണ്ടാം സ്ഥാനവും, ട്രോഫിയും തോമസ് & മേയമ്മ കണിച്ചാട്ടുതറയില്‍ സ്‌പോണ്‍സര്‍ ചെയ്ത 251 ഡോളര്‍ ക്യാഷ് അവാര്‍ഡും ലഭിച്ചു. സ്ത്രീകളുടെ വിഭാഗത്തിലുള്ള വടംവലിക്ക് പെംബ്രക്ക് പൈന്‍സ് & മയാമി കൂടാരയോഗത്തിന്റെ ടീമിന് ഒന്നാം സമ്മാനവും ട്രോഫിയും, ജാസ്മിന്‍ & ബെറ്റ്‌സി തേക്കുംകാട്ടില്‍ സ്‌പോണ്‍സര്‍ ചെയ്ത 501 ഡോളര്‍ ക്യാഷ് അവാര്‍ഡും ലഭിച്ചു. ഹാളിവുഡ് & പോര്‍ട്ട് സെന്റ് ലൂയീസ് കൂടാര യോഗ ടീമിനു രണ്ടാം സമ്മാനവും ട്രോഫിയും, ക്‌നാനായ വോയ്‌സ് സ്‌പോണ്‍സര്‍ ചെയ്ത 251 ഡോളര്‍ ക്യാഷ് അവാര്‍ഡും ലഭിച്ചു. 

വടംവലിക്കുശേഷം യുവജനങ്ങളുടെ വാശിയേറിയ ബാസ്കറ്റ് ബോള്‍ ടൂര്‍ണമെന്റ് നടന്നു. കോറല്‍സ്പ്രിംഗ് & വെസ്റ്റേണ്‍ കൂടാരയോഗത്തിന്റെ ടീമിന് ഒന്നാം സമ്മാനവും ട്രോഫിയും, ലോറന്‍സ് & ജെയ്‌നമ്മ മുടീക്കുന്നേല്‍ സ്‌പോണ്‍സര്‍ ചെയ്ത 251 ഡോളര്‍ ക്യാഫ് അവാര്‍ഡ് ലഭിച്ചു. ഹാളിവുഡ് & പോര്‍ട്ട് സെന്റ് ലൂയീസ് ടീമിനു രണ്ടാം സമ്മാനവും ട്രോഫിയും അശോക് & ജോമോള്‍ വട്ടപ്പറമ്പില്‍ സ്‌പോണ്‍സര്‍ ചെയ്ത 151 ഡോളര്‍ ക്യാഷ് അവാര്‍ഡും ലഭിച്ചു. 

ഓണാഘോഷ പരിപാടികള്‍ക്കും മത്സരങ്ങള്‍ക്കും ഇടവക വികാരി ഫാ. സുനി പടിഞ്ഞാറേക്കര, ട്രസ്റ്റിമാരായ ജോസഫ് പതിയില്‍, അബ്രഹാം പുതിയടത്തുശേരില്‍, ഡി.ആര്‍.ഇ സുബി പനന്താനത്ത്, ലോറന്‍സ് & ജെയ്‌നമ്മ മുടിക്കുന്നേല്‍, പാരീഷ് കൗണ്‍സില്‍ അംഗങ്ങള്‍, കൂടാരയോഗ ഭാരവാഹികള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പി.ആര്‍.ഒ എബി തെക്കനാട്ട് അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







    Related Articles

  • ഐവി ശശി അന്തരിച്ചു
    ചലച്ചിത്ര സംവിധായകന്‍ ഐവി ശശി അന്തരിച്ചു. 69 വയസ്സായിരുന്നു. ഇന്ന് 11 മണിയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. ചെന്നൈയിലെ...

  • പൊലീസിനെ നയിച്ചതു കാറിൽനിന്നു കിട്ടിയ സൂചനകൾ
    ഡാലസ്: ഷെറിൻ മാത്യൂസിന്റെ മരണം കൊലപാതകമാണെന്ന പൊലീസിന്റെ നിഗമനം. പൊലീസിനെ നയിച്ചതു കാറിൽനിന്നു കിട്ടിയ സൂചനകൾ.ഈ മാസം ഏഴിനു...

  • നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് ഫോമ സ്‌ക്കോളര്‍ഷിപ്പ്
    ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലയാളികളുടെ ദേശീയ സംഘടനയായ ഫോമയുടെ വിമന്‍സ് ഫോറം കേരളത്തിലെ നേഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക്...