You are Here : Home / USA News

ട്രൈസ്റ്റേറ്റ് കേരള ദിനാഘോഷ വേദിയില്‍ ശാസ്ത്രപ്രതിഭകളെ ആദരിക്കും

Text Size  

ജോര്‍ജ്‌ നടവയല്‍

geodev@hotmail.com

Story Dated: Wednesday, October 25, 2017 03:12 hrs UTC

phiലഡല്‍ഫിയ: ട്രൈസ്റ്റേറ്റ് കേരളദിനാഘോഷത്തില്‍ യുവ ശാസ്ത്രപ്രതിഭകളെ ആദരിക്കും. ഏഷ്യാനെറ്റ് ചീഫ് കോര്‍ഡിനേറ്റിങ്ങ് എഡിറ്റര്‍ അനില്‍ അടൂര്‍ കേരള ദിന സന്ദേശം നല്‍കും. “”സ്‌പെയ്‌സ് സല്യൂട്ട്” എന്ന പ്രോഗ്രാമില്‍ തിരഞ്ഞെടുക്കപ്പെട്ട യുവ ശാസ്ത്ര പ്രതിഭകളെയാണ് ആദരിക്കുന്നത്. ആദിത്യ ചന്ദ്ര പ്രശാന്ത്, ജോയല്‍ വര്‍ഗീസ്, ഷിഞ്ജുള്‍ ഏ ടി, സഞ്ജയ് സുധന്‍ എന്നിവരെയാണ് ആദരിക്കുക. നാസാ സന്ദര്‍ശന പര്യടനത്തിന് തിരഞ്ഞെടുക്കപ്പെട്ടവരാണ് ഈ മലയാളി യുവാക്കള്‍. ഏഷ്യാനെറ്റാണ് ഈ ശാസ്ത്ര പര്യടനം ഒരുക്കുന്നത്. പെന്‍സില്‍വേനിയ സ്റ്റേറ്റ് നേഴ്‌സിങ്ങ് ബോര്‍ഡ് മെംബറായി നിയമിതയായ ബ്രിജിറ്റ് പൂവനെയും ആദരിക്കും. “മുട്ടത്തുവര്‍ക്കി ഗ്രാമത്തില്‍” “എനിക്കെന്റമ്മ മലയാളം” എന്ന തുയിലുണര്‍ത്തുമായിയിട്ടാണ് ട്രൈസ്റ്റേറ്റ് കേരളാ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ കേരള ദിനാഘോഷം. ഒക്ടോബര്‍ 29 ഞായറാഴ്ച്ച ഫിലഡല്‍ഫിയാ സീറോ മലബാര്‍ ഓഡിറ്റോറിയത്തില്‍ പതിനഞ്ചു സംഘടനകള്‍ ഒരുമിച്ചാണ് കേരളദിനാഘോഷം നടത്തുന്നത്.

 

 

 

വൈകുന്നേരം 3 മണിക്ക് കേരളദിനാഘോഷം ആരംഭിക്കും. “” കേരളത്തിലെ ടി വി ചാനല്‍ കുരുക്കുകള്‍”, “”ഇന്ത്യയിലെ നോട്ടു നിരോധനം: ആഘാതങ്ങളും പ്രത്യാഘാതങ്ങളും”എന്നീ വിഷയങ്ങളില്‍ സംവാദങ്ങങ്ങള്‍ നടക്കും. തുടര്‍ന്ന് പൊതുസമ്മേളനവും കലാപരിപാടികളുമാണ്. 8 മണിക്ക് കേരളാസദ്യയോടെ സമാപിക്കും. റോണി വര്‍ഗീസ്് (ട്രൈസ്റ്റേറ്റ് കേരളാ ഫോറം ചെയര്‍മാന്‍), ജോസഫ് തോമസ് (കേരള ദിനാഘോഷ സമിതി ചെയര്‍മാന്‍), സുമോദ് നെല്ലിക്കാലാ (ജനറല്‍ സെക്രട്ടറി), ടി. ജെ തോംസണ്‍ (ട്രഷറാര്‍), ജോഷി കുര്യാക്കോസ്സ് (സെക്രട്ടറി), ലെനോ സ്കറിയാ (ജോയിന്റ് ട്രഷറാര്‍) എന്നിവരാണ് നേതൃസംഘാടകര്‍. “”ചാനല്‍ കുരുക്കുകള്‍’’ എന്ന ചര്‍ച്ചയ്ക്ക് അശോകന്‍ വേങ്ങശ്ശേരിയും, പി ഡി ജോര്‍ജ് നടവയലും “”നോട്ടു നിരോധനം’’ ചര്‍ച്ചയ്ക്ക് ജോബീ ജോര്‍ജും, മോഡി ജേക്കബും മോഡറേറ്റര്‍മാരാകും.

 

 

 

 

മുന്‍ ചെയര്‍മാന്മരായ ജോര്‍ജ് ഓലിക്കല്‍, ജോബി ജോര്‍ജ്, പി ഡി ജോര്‍ജ് നടവയല്‍, ജീമോന്‍ ജോര്‍ജ്, സുധാ കര്‍ത്താ, അലക്‌സ് തോമസ്, കുര്യന്‍ രാജന്‍, രാജന്‍ സാമുവേല്‍, സുരേഷ് നായര്‍, ഫീലിപ്പോസ് ചെറിയാന്‍ എന്നിവരും ചാക്കോ ഏബ്രാഹം (എക്‌സിക്യൂട്ടിവ് വൈസ് ചെയര്‍മാന്‍), സറിന്‍ കുരുവിള (സോഷ്യല്‍ മീഡിയ), ശോശാമ്മ ചെറിയാന്‍ ( ഘോഷയാത്ര), മാത്യുസണ്‍ സക്കറിയ(പബ്ലിസിറ്റി) എന്നിവരും; പമ്പ (റവ. ഫാ. ഫിലിപ് മോഡയില്‍), പിയാനോ (സാറാ ഐപ്പ്), ഓര്‍മ്മ (ജോബി കൊച്ചുമുട്ടം), കോട്ടയം അസ്സോസിയേഷന്‍ (ബെന്നി കൊട്ടാരത്തില്‍), ഫ്രണ്ട്‌സ് ഓഫ് തിരുവല്ല (ജോര്‍ജ് ജോസഫ്), ഫ്രണ്ട്‌സ് ഓഫ് റാന്നി (സുനില്‍ ലാമണ്ണില്‍), എന്‍ എസ്സ് എസ് ഓഫ് പി ഏ (സുരേഷ് നായര്‍), എസ് എന്‍ ഡി പി (പി കെ സോമരാജന്‍), മേള (ഏബ്രാഹം ജോസഫ്), ലാന (അശോകന്‍ വേങ്ങശ്ശേരി), നാട്ടുക്കൂട്ടം (റവ. ഫാ. എം.കെ.æര്യാക്കോസ്), സിമിയോ (സാജു മാത്യു), ഫിലി സ്റ്റാഴ്‌സ് (ഷെറീഫ് അലിയാര്‍), ഫില്മ (റെജി ജേക്കബ്), ഇപ്‌കോ (മാത്യു വര്‍ഗീസ്), എന്നീ സംഘടനകളും ട്രൈസ്റ്റേറ്റ് കേരളാ ദിനാഘോഷങ്ങളില്‍ സംഘാടകരാകും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.