You are Here : Home / USA News

32മത് മാര്‍ത്തോമ്മാ ഫാമിലി കോൺഫറൻസിന്റെ ഒരുക്കങ്ങൾ പുരോഗമിയ്ക്കുന്നു

Text Size  

Jeemon Ranny

jeemonranny@gmail.com

Story Dated: Wednesday, October 25, 2017 09:00 hrs UTC

ഹൂസ്റ്റൺ: മാര്‍ത്തോമ്മാ സഭ നോര്‍ത്ത്-അമേരിക്കാ യൂറോപ്പ് ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ ഹൂസ്റ്റണിൽ വച്ച് നടത്തപ്പെടുന്ന 32മത് മാര്‍ത്തോമ്മാ_ഫാമിലി_കോൺഫറൻസിന്റെ ഒരുക്കങ്ങൾ പുരോഗമിയ്ക്കുന്നു. 2018 ജൂലൈ 5, 6, 7, 8(വ്യാഴം മുതല്‍ ഞായര്‍ വരെ) തീയതികളില്‍ ഹിൽട്ടൺ ഹോട്ടൽ ഹൂസ്റ്റൺ നോർത്തിൽ വച്ച് നടത്തപ്പെടുന്ന കോണ്‍ഫറന്‍സിന്റെ 'ലോഗോ'യുടെ ഔദ്യോഗിക പ്രകാശനവും കോൺഫറൻസ് ബ്രോഷർ, കോൺഫ്രൻസ്നോടനുബന്ധിച്ചു പ്രസദ്ധീകരിക്കുന്ന സുവനീർന്റെ ബ്രോഷർ എന്നിവയുടെ കിക്ക്‌ ഓഫും പ്രൗഢ ഗംഭീരമായ ചടങ്ങിൽ വച്ച് നടത്തപ്പെട്ടു. ഇമ്മാനുവേൽ മാർത്തോമാ ദേവാലയത്തിൽ വച്ച് ഒക്ടോബര് 22 നു ഞായറാഴ്ച ശുശ്രൂഷാനന്തരം നടന്ന ഇടവകദിനാഘോഷത്തോടനുബന്ധിചാണ് ചടങ്ങുകൾ സംഘടിപ്പിച്ചത്. സൗത്ത് വെസ്റ്റ് റീജിയനല്‍ ആക്ടിവിറ്റി (RAC) കമ്മറ്റിയാണ് കോൺഫറൺസിന്‌ ആതിഥേയത്വം വഹിയ്ക്കുന്നത്. RAC വൈസ് പ്രസിഡണ്ട് റവ.ഏബ്രഹാം വര്‍ഗീസ് അധ്യക്ഷത വചിച്ച ചടങ്ങിൽ RAC സെക്രട്ടറി ജോൺ.കെ. ഫിലിപ്പ് സ്വാഗതം ആശംസിച്ചു. തുടർന്ന് റവ. ഏബ്രഹാം വര്‍ഗീസ് ആമുഖ പ്രസംഗം നടത്തി.

 

 

ജനറൽ കൺവീനർ ഷാജൻ ജോർജ് കോൺഫെറെൻസിന്റെ നടത്തിപ്പിന്റെ പുരോഗതിയെപ്പറ്റിയും ഭാവി പ്രവർത്തനങ്ങളെ പറ്റിയും സംക്ഷിപ്‌ത വിവരണം നൽകി. തുടർന്ന് മുഖ്യാതിഥിയായിരുന്ന ഭദ്രാസന സെക്രട്ടറി റവ. ഡെന്നി ഫിലിപ്പ് 32മത് മാര്‍ത്തോമ്മാ ഫാമിലി കോൺഫറൻസിന്റെ ലോഗോ ഔദ്യോഗികമായി പ്രകാശനം ചെയ്തു. മികച്ച കോൺഫറൻസ് ലോഗോ തെരഞ്ഞെടുക്കുന്നതിനുള്ള മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ബിജു മാത്യുവിനെ (B- Media) പ്രത്യേകം അഭിനന്ദിച്ചു. കോൺഫ്രൻസ് ബ്രോഷർ റവ. ഡെന്നി ഫിലിപ്പ് പ്രകാശനം ചെയ്തു ആദ്യ കോപ്പി രജിസ്‌ട്രേഷൻ കമ്മിറ്റി ചെയർമാൻ റവ. മാത്യൂസ് ഫിലിപ്പ്, കൺവീനർ ജോൺ.കെ. ഫിലിപ്പ്(പ്രകാശ്), കോ കൺവീനർ ഏബ്രഹാം ജോർജ് (കൊച്ചുമോൻ) എന്നിവർ ഏറ്റുവാങ്ങി ഭദ്രാസന ട്രഷറർ ഫിലിപ്പ് തോമസിന് കൈ മാറി ഔദ്യോഗിക കിക്ക്‌ ഓഫ് നടത്തി. കോൺഫ്രൻസ്നോടനുബന്ധിച്ചു പ്രസിദ്ധീകരിക്കുന്ന സുവനീറിന്റെ ബ്രോഷർ റവ. ഡെന്നി ഫിലിപ്പ് പ്രകാശനം ചെയ്തു കമ്മിറ്റി ചെയർമാൻ റവ. ഫിലിപ്പ് ഫിലിപ്പ് , കൺവീനർ തോമസ് മാത്യു (ജീമോൻ റാന്നി), കോ കൺവീനർ മാത്യു പി. വർഗീസ് (വിൽസൺ) എന്നിവർക്കു കൈ മാറി കിക്ക്‌ ഓഫ് നടത്തി. തുടർന്ന് സുവനീർ കമ്മിറ്റി ചെയർമാൻ റവ. ഫിലിപ്പ് ഫിലിപ്പിൽ നിന്ന് കവർ പേജ് സ്പോൺസർ ചെയ്ത ചെറിയാൻ സക്കറിയ ആദ്യ ഓർഡർ ഫോം ഏറ്റു വാങ്ങി.

 

 

 

ഭദ്രാസനത്തിലെ 80 ല്‍ പരം ഇടവകകളും കോണ്‍ഗ്രിഗേഷനുകളില്‍ നിന്നുമുള്ള അംഗങ്ങളെ പങ്കെടുപ്പിച്ച് 2018 കോണ്‍ഫറന്‍സ് ഒരു മഹാകുടുംബസംഗമം ആക്കി മാറ്റാനുള്ള ശ്രമത്തില്‍ ഏവരുടെയും പ്രാര്‍ത്ഥനാപൂര്‍ണ്ണമായ സഹകരണം ഭദ്രാസന സെക്രട്ടറി റവ. ഡെന്നി ഫിലിപ്പ് അഭ്യര്‍ത്ഥിച്ചു. RAC ട്രഷറർ സജു കോര നന്ദി പ്രകാശിപ്പിച്ചു. സീനിയർ വൈദികൻ റവ.എസ്.അലക്‌സാണ്ടർ, റവ. ജോൺസൻ തോമസ് ഉണ്ണിത്താൻ എന്നിവരുടെ സാന്നിദ്ധ്യവും സമ്മേളനത്തെ ധന്യമാക്കി. ജനറൽ കൺവീനർ ഷാജൻ ജോർജ്ന്റെ നേത്രത്വത്തിൽ 150 ൽ പരം അംഗങ്ങൾ അടങ്ങിയ വിവിധ കമ്മറ്റികൾ കോൺഫെറെൻസിന്റെ വിജയത്തിനായി പ്രവർത്തിച്ചു വരുന്നു. റവ. ഫിലിപ്പ് ഫിലിപ്പിന്റെ പ്രാർത്ഥനയോടും ആശിർവാദത്തോടും കൂടി സമ്മേളനം അവസാനിച്ചു. കോൺഫറൻസ് മീഡിയ കൺവീനർ സക്കറിയ കോശി അറിയിച്ചതാണിത്‌

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.