You are Here : Home / USA News

കനേഡിയന്‍ മാര്‍ത്തോമ്മാ ചര്‍ച്ച് പുതിയ ദേവാലയം കൂദാശ ചെയ്തു

Text Size  

Story Dated: Friday, October 27, 2017 09:34 hrs UTC

സന്തോഷ് എബ്രഹാം

 

 

മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ നോര്‍ത്ത് അമേരിക്കാ-യൂറോപ്പ് ഭദ്രാസനത്തിലുള്‍പ്പെട്ട കനേഡിയന്‍ മാര്‍ത്തോമ്മാ ഇടവകയുടെ പുതുതായി പണി കഴിപ്പിച്ച ദേവാലയം 2017 ഒക്ടോബര്‍ മാസം 21-ാം തീയതി ശനിയാഴ്ച വൈകീട്ട് 4 മണിക്ക് മലങ്കര മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ അഭിവന്ദ്യ ഡോ.ജോസഫ് മാര്‍ത്തോമ്മാ കൂദാശ ചെയ്ത് ഇടവക ജനങ്ങള്‍ക്കായി തുറന്നു കൊടുത്തു. അന്നേ ദിവസം 3 മണിക്ക് പഴയ ദേവാലയത്തിന്റെ De-concegration നടത്തി പഴയ ദേവായത്തില്‍ നിന്നും മെത്രാപ്പോലീത്തായുടെ സഹ കാര്‍മ്മീകരായ മറ്റ് തിരുമേനിമാരേയും ഇടവക ജനങ്ങള്‍ സ്വീകരിച്ച് പ്രൊസെഷന്‍ ആയി പുതിയ ദേവാലയ അങ്കണത്തിലേക്ക് ആനയിച്ചു. തുടര്‍ന്ന് കൂദാശ കര്‍മ്മങ്ങള്‍ ആരംഭിച്ചു. നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസന അധിപന്‍ അഭിവന്ദ്യ ഡോ. ഐസക്ക് മാര്‍ക്ക് ഫിലക്‌സീനോ എപ്പിസ്‌ക്കോപ്പായും, മുംബൈ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.ഗീവര്‍ഗീസ് മാര്‍ തിയോഡോഷ്യസ് എപ്പിസ്‌ക്കോപ്പായുടെ സീറോ മലബാര്‍ ബിഷപ്പ് മാര്‍ ജോസ് കല്ലുവേലില്‍ പിതാവും സഹകാര്‍മ്മീകരായിരുന്നു.

 

 

 

 

കൂദാശയെ തുടര്‍ന്ന് നടന്ന പൊതു സമ്മേളനത്തില്‍ ഭദ്രാസന എപ്പിസ്‌ക്കോപ്പാ അദ്ധ്യക്ഷത വഹിച്ചു. മുന്‍ വികാരി റവ.ഡോ.ഐപ്പ് ജോസഫ് അച്ചന്റെ പ്രാര്‍ത്ഥനയോടെ യോഗ നടപടികള്‍ ആരംഭിച്ച വികാരി റവ.ഷിബു സാമുവേല്‍ സദസ്സിനെ സ്വാഗതം ആശംസിച്ചു. സ്റ്റൗപ്വില്‍ സിറ്റി മേയര്‍ ജസ്റ്റിന്‍ ഓള്‍ട് വ പ്രൊവിന്‍ഷ്യന്‍ മിനിസ്റ്റര്‍ ഹെലനാ ജെസ്‌ക് സ്റ്റൗഫ് വില്‍ വാര്‍ഡ് കൗണ്‍സിലേഴ്‌സ് റിക്അപ്റ്റണ്‍, മുന്‍ വികാരി റവ.ഡോ.പി.വി.ജോണ്‍ പണിക്കര്‍, സെന്റ് മാത്യൂസ് മാര്‍ത്തോമ്മാ ഇടവക വികാരി റവ.മോന്‍സി വര്‍ഗ്ഗീസ് എന്നിവര്‍ ആശംസകള്‍ അറിയിച്ചു. കൂദാശയോട് അനുബന്ധിച്ച് പ്രകാശനം ചെയ്യുന്ന സുവനീര്‍ മെത്രാപ്പോലീത്താ പ്രകാശനം ചെയ്ത് ഒക്ടോബര്‍ 21-ാം തീയതി സ്റ്റൗഫ് വില്‍ സിറ്റിയില്‍ മാര്‍ത്തോമ്മാ ഡേയായി മേയര്‍ പ്രഖ്യാപിച്ചു. ഇടവകയുടെ സെക്രട്ടറി മാത്യു വര്‍ഗ്ഗീസ് കൃതഞ്ജത രേഖപ്പെടുത്തി. ബില്‍ഡിങ്ങ് കമ്മറ്റി കണ്‍വീനര്‍, തോമസ് റ്റി.വി.മാത്യു കണ്‍സ്ട്രക്ഷന്‍ റിപ്പോര്‍ട്ടും, ഫിനാന്‍സ് കമ്മറ്റി കണ്‍വീനര്‍ ചെറിയാന്‍ എബ്രഹാം ഫിനാന്‍ഷ്യല്‍ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. മുന്‍ വികാരി റവ.ഡോ.മാത്യു.എം.തോമസിന്റെ പ്രാര്‍ത്ഥനയോടും മെത്രാപ്പോലീത്തായുടെ ആശീര്‍വാദത്തോടും പൊതുസമ്മേളനം അവസാനിച്ചു. സമ്മേളനാനന്തരം സ്‌നേഹവിരുന്നും ക്രമീകരിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.