You are Here : Home / USA News

കെ.എച്ച്.എം.എന്‍ ദീപാവലി ആഘോഷിച്ചു

Text Size  

Story Dated: Monday, October 30, 2017 12:01 hrs UTC

 

 
 
മിനിയാപ്പോളിസ്: മിനസോട്ടയില്‍ താമസിക്കുന്ന കേരളത്തിലെ ഹിന്ദുക്കളുടെ സംഘടനയായ കേരളാ ഹിന്ദൂസ് ഓഫ് മിനസോട്ട (കെ.എച്ച്.എം.എന്‍) ദീപാവലി ആഘോഷിച്ചു. ഹൈന്ദവപൈതൃകവും സനാതന ധര്‍മ്മമൂല്യങ്ങളും പുതിയ തലമുറയ്ക്ക് പകര്‍ന്നു നല്‍കാന്‍ വേണ്ടി പ്രവര്‍ത്തനം ആരംഭിച്ചതാണ് കെ.എച്ച്.എം.എന്‍. മിനസോട്ടയിലെ ഹിന്ദു ക്ഷേത്രവുമായി സഹകരിച്ച് പല പരിപാടികളും സംഘടന ആസൂത്രണം ചെയ്യുന്നു. 

ദീപാവലി ആഘോഷത്തില്‍ കുട്ടികളും മുതിര്‍ന്നവരുമായി ധാരാളം പേര്‍ പങ്കെടുത്തു. തദവസരത്തില്‍ സുരേഷ് നായര്‍, ഗോപാല്‍ നാരായണ്‍, ശിവ കൃഷ്ണ സ്വാമി എന്നിവര്‍ സംസാരിച്ചു. തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന ചാരിറ്റബിള്‍ സ്ഥാപനമായ ബാലികാസദനത്തിന് കെ.എച്ച്.എം.എന്‍ നല്‍കുന്ന സംഭാവന ശിവകൃഷ്ണ സ്വാമി ഏറ്റുവാങ്ങി. ആദിവാസികളായ കുട്ടികളുടെ പഠനാവശ്യങ്ങള്‍ക്കായിട്ടാണ് തുക വിനിയോഗിക്കുക.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.