You are Here : Home / USA News

തെറ്റാതെ തെറ്റേണ്ടത് എപ്പോഴാണ്? കേരളാറൈറ്റേഴ്‌സ് ഫോറത്തില്‍ പ്രബന്ധവും ചര്‍ച്ചയും

Text Size  

A. C. George

AGeorge5@aol.com

Story Dated: Monday, October 30, 2017 12:45 hrs UTC

ഹ്യൂസ്റ്റന്‍: വ്യക്തിയുംസമൂഹവും പലപ്പോഴുംതെറ്റുംശരിയുംതിരിച്ചറിയാതെ പ്രവര്‍ത്തിക്കുന്നു. തെറ്റെന്ന്അറിഞ്ഞിട്ടുംചിലര്‍തെറ്റിലൂടെ തന്നെ വ്യാപരിക്കുന്നു. ശരിയുംസത്യവും നീതിയുംകുഴിച്ചുമൂടുന്നു.ഒക്‌ടോബര്‍ 22-ാംതീയതി വൈകുന്നേരംഹ്യൂസ്റ്റനിലെ കേരളാഹൗസില്‍ റൈറ്റേഴ്‌സ്‌ഫോറംസംഘടിപ്പിച്ച പ്രതിമാസചര്‍ച്ചാ സമ്മേളനത്തില്‍ പ്രബന്ധം അവതരിപ്പിച്ചു കൊണ്ടുസംസാരിക്കുകയായിരുന്നുസാംസ്കാരിക പ്രവര്‍ത്തകനായ ഈശൊ ജേക്കബ്. വിദ്യയുംസംസ്കാരവും ഇത്രയേറെവളര്‍ന്നിട്ടും പലപ്പോഴും നീതിയുംസത്യവും തമസ്കരിക്കപ്പെടുന്ന എത്രയോഉദാഹരണങ്ങള്‍ നമ്മുടെ മുമ്പിലുണ്ട്. തെറ്റെന്ന്അറിഞ്ഞിട്ടുംതെറ്റുകള്‍ പലവട്ടംആവര്‍ത്തിക്കുന്ന പലരും നീതിമാന്മാരേയും നീതിപാലകരേയും നോക്കി പല്ലിളിക്കുന്നു. നീതിക്കുംസത്യത്തിനും ഇന്നും പലയിടത്തും മരക്കുരിശു മാത്രം. എന്നാല്‍തെറ്റാതെ ഒരു തെറ്റാലിമാതിരിശരിയായതെറ്റേണ്ടത് എപ്പോഴൊക്കെയാണെന്നും നമ്മള്‍ മനസ്സിലാക്കിയിരിക്കണംഎന്ന്അദ്ദേഹം പറഞ്ഞു. കേരളാറൈറ്റേഴ്‌സ് ഫോറം പ്രസിഡന്റ്‌ഡോക്ടര്‍സണ്ണി എഴുമറ്റൂര്‍ അധ്യക്ഷത വഹിച്ച ചര്‍ച്ചാ സമ്മേളനത്തില്‍ ജോണ്‍ മാത്യു മോഡറേറ്ററായി പ്രവര്‍ത്തിച്ചു.

 

 

 

ഹ്യൂസ്റ്റന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എഴുത്തുകാരുടേയുംസാഹിത്യകാരന്മാരുടേയും നിരൂപകരുടേയുംവായനക്കാരുടേയും സംയുക്തസംഘടനയായ കേരളാറൈറ്റേഴ്‌സ്‌ഫോറം സമ്മേളനത്തിന്റെ ഇപ്രാവശ്യത്തെ ഒരു പ്രത്യേകത ഗ്രെയിറ്റര്‍ഹ്യൂസ്റ്റനിലെ പ്രസിദ്ധ മലയാളകവിയായദേവരാജ്കാരാവള്ളിയെആദരിച്ചു എന്നതാണ്. റൈറ്റേഴ്‌സ്‌ഫോറം പ്രസിഡന്റ്‌ഡോക്ടര്‍സണ്ണി എഴുമറ്റൂര്‍,ദേവരാജ്കാരാവള്ളിക്ക്പാന്നാടചാര്‍ത്തുകയും പ്രശംസാ ഫലകം നല്‍കുകയുംചെയ്തു.പല പ്രമുഖരുംദേവരാജ്കാരാവള്ളിയുടെ കവിതകളേയുംസാഹിതീസേവനങ്ങളേയുംആസ്പദമാക്കി അദ്ദേഹത്തെ മുക്തകണ്ഠം പ്രശംസിച്ചുസംസാരിച്ചു. ടോംവിരിപ്പന്റെയോഗയേയും ധ്യാനത്തേയും പറ്റിയുള്ള പ്രസംഗങ്ങളുംചര്‍ച്ചയും സമയക്കുറവിനാല്‍അടുത്ത മാസയോഗത്തിലേക്കായിമാറ്റിവെച്ചു.

 

 

പ്രബന്ധവതരണത്തിലും ചര്‍ച്ചയിലും അനുമോദന യോഗത്തിലും ഗ്രെയിറ്റര്‍ഹ്യൂസ്റ്റനിലെസാമൂഹ്യസാംസ്കാരികസാഹിത്യ പ്രമുഖരായ ബാബുകുരവക്കല്‍, ജോണ്‍ തൊമ്മന്‍, തോമസ് അലക്‌സാണ്ടര്‍, ബാബു കുറൂര്‍, മാത്യു നെല്ലിക്കുന്ന്,സുരേന്ദ്രന്‍കെ., എ.സി. ജോര്‍ജ്, തോമസ്‌ചെറുകര, ഗ്രേസി മാത്യു, സുബിന്‍ സിബി, ഡോക്ടര്‍മാത്യുവൈരമണ്‍, മാത്യുമത്തായി, ജോണ്‍ മാത്യുഈശൊ ജേക്കബ്, ബോബിമാത്യു, മേരികുരവക്കല്‍, ടോംവിരിപ്പന്‍, നവീന്‍ കൊച്ചോത്ത്,ദേവരാജ് കാരാവള്ളി, മോട്ടിമാത്യു,ജോസഫ്തച്ചാറ്,ടൈറ്റസ് ഈപ്പന്‍,തുടങ്ങിയവര്‍വളരെസജീവമായി പങ്കെടുക്കുയുംസംസാരിക്കുകയുംചെയ്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.