You are Here : Home / USA News

ഒരുമ റിവര്‍‌സ്റ്റോണ്‍ കേരളോത്സവം സംഘടിപ്പിക്കുന്നു

Text Size  

Story Dated: Wednesday, November 01, 2017 11:05 hrs UTC

ജെയിംസ് ചാക്കോ

 

ഹൂസ്റ്റണിലെ റിവര്‍‌സ്റ്റോണ്‍ നിവാസികളുടെ കൂട്ടായ്മയായ 'ഒരുമ' ഈ വരുന്ന 11 ശനിയാഴ്ച കേരളോത്സവം സംഘടിപ്പിക്കുന്നു. സ്റ്റാഫോര്‍ഡില്‍ ഉള്ള INDIAN ORTHODOX CHURCH ആഡിറ്റോറിയത്തില്‍ വച്ച് വൈകുന്നേരം 5.30 മണിക്ക് പരിപാടികള്‍ ആരംഭിക്കും. മലയാള നാടിന്റെ ഗൃഹാതുര സ്മരണകള്‍ ഉണര്‍ത്തുന്ന അന്തരീക്ഷത്തില്‍ പരിപാടികള്‍ അരങ്ങേറും. ഹൂസ്റ്റണില്‍ ഒരു സംഘടന ഇതാദ്യമായാണ് കേരളോത്സവം സംഘടിപ്പിക്കുന്നത് വൈവിദ്ധ്യമാര്‍ന്ന കലാപരിപാടികളും, വമ്പിച്ച അത്താഴവിരുന്നും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്. വര്‍ണ്ണപകിട്ടാര്‍ന്ന താലപ്പൊലി, ഒരുമ ബാന്‍ഡ്, ചെണ്ടമേളം, വള്ളംകളി, നാടന്‍പാട്ട്, വിവിധ നൃത്തങ്ങള്‍, നാടകം, തുടങ്ങിയവ കേരളോത്സവത്തിന്റെ മുഖ്യ ആകര്‍ഷകമായിരിക്കും. കേരളീയ പൈതൃകവും, നമ്മുടെ നാടിന്റെ മൂല്യങ്ങളും പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുവാനും, പകര്‍ന്നു നല്‍കുവാനും കേരളോത്സവം പരിപാടികളിലൂടെ ശ്രമിക്കും.

 

 

അതോടൊപ്പം നമ്മുടെ യുവജനങ്ങളുടെയും, കുട്ടികളുടെയും സര്‍ഗ്ഗാത്മകവും, കലാപരവുമായ കഴിവുകളെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യവും ഇത്തവണത്തെ കേരളോത്സവത്തിലൂടെ സംഘാടകര്‍ ലക്ഷ്യമിടുന്നു. റിവര്‍സ്‌റ്റോണ്‍ നിവാസികളുടെ സാംസ്‌ക്കാരിക കുടുംബ സംഗമമായി കേരളോത്സവം 2017 നെ മാറ്റുവാന്‍ എല്ലാവരുടെയും മുന്‍ കാലത്തെ പോലുള്ള സഹകരണം അഭ്യര്‍ത്ഥിക്കുന്നതായി സംഘാടകര്‍ അറിയിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിനോയി കുര്യന്‍-832-517-4157 സെലിന്‍ ബാബു- 832 520 9501 ജോബി വി. ജോസ്- 281 857 7015

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.