You are Here : Home / USA News

ഫൊക്കാനാ ഫോര്‍ ബെറ്റര്‍മെന്റ് യുവ സമിതി രൂപീകരിക്കുന്നു

Text Size  

ജോര്‍ജ്‌ നടവയല്‍

geodev@hotmail.com

Story Dated: Wednesday, November 01, 2017 11:06 hrs UTC

ഫിലഡല്‍ഫിയ: കാലോചിത പരിഷ്കരണത്തെ മുന്‍ നിര്‍ത്തി ഫൊക്കാനയിലെ യുവജന പങ്കാളിത്തത്തിന് പ്രാമുഖ്യം നല്‍കും. ഫൊക്കാനാ പ്രസിഡന്റ് തമ്പി ചാക്കോ, ജനറല്‍ സെക്രട്ടറി ഫീലിപ്പോസ് ഫിലിപ്പ്, കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ മാധവന്‍ നായര്‍, എന്നിവêമായി ഫൊക്കാനാ സ്‌പോക്ക്‌സ്‌പേഴ്‌സണ്‍ പി ഡി ജോര്‍ജ് നടവയല്‍ നടത്തിയ അനൗദ്യോഗിക നയരൂപീകരണ ചര്‍ച്ചയില്‍ വ്യക്തമാക്കിയതാണിക്കാര്യം. ടെക്‌നോളജിയുടെ സ്മാര്‍ട്‌ഫോണ്‍ ദശകത്തില്‍ സംഘടനകളുടെയും മാദ്ധ്യമങ്ങളുടെയും സേവനങ്ങളുടെയും ശൈലികള്‍ മാറിക്കൊണ്ടേയിരിക്കുന്നു. ഇത്തരം മാറ്റങ്ങള്‍ സംഘടനാസാമൂഹ്യബോധത്തെയും നീതിബോധത്തെയും തകിടം മറിçìണ്ട്.

 

 

ഫൊക്കാനയുടെ നിലപാടുകളിലും സമ്മേളനങ്ങളിലും ആവര്‍ത്തന വിരസതയുടെ ജീര്‍ണ്ണത വരാതെ പടിപടിയായി എങ്ങനെ നവീകരണം സാധ്യമാക്കാം എന്ന ശ്രമത്തിന്റെ ഭാഗമായി നവതലമുറയില്‍പ്പെട്ട കൂടുതല്‍ അമേരിക്കന്‍ മലയാളികളെയും വിദ്യാര്‍ത്ഥികളെയും പ്രൊഫഷണലുകളെയും ഉള്‍ക്കൊള്ളിച്ച് സമിതികള്‍ക്ക് രൂപം നല്കുമെന്ന് ഫൊക്കാനാ പ്രസിഡന്റ് തമ്പി ചാക്കൊയും ജനറല്‍ സെക്രട്ടറി ഫീലിപ്പോസ് ഫിലിപ്പും കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ മാധവന്‍ നായരും പറഞ്ഞു.

 

 

 

അംഗസംഘടനകളുടെയും മാധ്യമ പ്രവര്‍ത്തകêടെയും സാമൂഹ്യ പ്രവര്‍ത്തകരുടെയും വിദ്യാര്‍ത്ഥികളുടെയും അഭിപ്രായങ്ങള്‍ ഈ ആശയത്തെ കേന്ദ്രീകരിച്ച് ക്ഷണിക്കുന്നു. ഇത്തരം അഭിപ്രായങ്ങള്‍ ക്രോഡീകരിച്ചായിരിക്കും ‘ഫൊക്കാനാ ഫോര്‍ ബെറ്റര്‍മെന്റ് ‘എന്ന യുവ സമിതിക്ക് രൂപം നല്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക്: തമ്പി ചാക്കോ 610-331-7923, ഫീലിപ്പോസ് ഫിലിപ്: 845 642 2060, ഷാജി വര്‍ഗീസ് 862 812 4371, മാധവന്‍ നായര്‍ 732 718 7355, ജോര്‍ജ് നടവയല്‍ 215 494 6420, വിനീത നായര്‍ , സുരേഷ്കുമാര്‍, ജോര്‍ജ് ഓലിക്കല്‍ 215 873 4365.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.