You are Here : Home / USA News

ക്യാപിറ്റല്‍ ഡിസ്ട്രിക്റ്റ് മലയാളി അസ്സോസിയേഷന് പുതിയ നേതൃത്വം

Text Size  

മൊയ്തീന്‍ പുത്തന്‍‌ചിറ

puthenchirayil@gmail.com

Story Dated: Tuesday, November 07, 2017 12:07 hrs UTC

ആല്‍ബനി (ന്യൂയോര്‍ക്ക്): ആല്‍ബനി മലയാളികളുടെ സാംസ്ക്കാരിക സംഘടനയായ ക്യാപിറ്റല്‍ ഡിസ്ട്രിക്റ്റ് മലയാളി അസ്സോസിയേഷന്റെ താഴെ പറയുന്ന പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു. പീറ്റര്‍ തോമസ് (പ്രസിഡന്റ്), സപ്ന മത്തായി (വൈസ് പ്രസിഡന്റ്), പോള്‍ ജോണ്‍ (സെക്രട്ടറി), ജോര്‍ജ് പി. ഡേവിഡ് (ട്രഷറര്‍). എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍: അമ്പിളി നായര്‍, വേണു ജി. നായര്‍, ഷോജൊ ജോസഫ്, സനില്‍ തോമസ്, സെനൊ ജോസഫ്, മിലന്‍ അജയ് (മയൂരം കോ‌ഓര്‍ഡിനേറ്റര്‍), ജേക്കബ് സിറിയക് (എക്സ് ഒഫീഷ്യോ). 2018-ല്‍ സില്‍‌വര്‍ ജൂബിലി ആഘോഷിക്കുന്നതിന്റെ മുന്നോടിയായി നിരവധി പരിപാടികള്‍ പുതിയ കമ്മിറ്റി ആസൂത്രണം ചെയ്യുന്നുണ്ടെന്ന് പ്രസിഡന്റ് പീറ്റര്‍ തോമസ് പറഞ്ഞു. 1993-ല്‍ സ്ഥാപിതമായ സംഘടന ഇതിനോടകം തന്നെ ഒരു മാതൃകാ സംഘടനയായിത്തീര്‍ന്നത് മുന്‍‌കാല പ്രവര്‍ത്തകരുടെ അക്ഷീണ പരിശ്രമത്തിന്റെ ഫലമാണെന്നും, ആ പാരമ്പര്യം നിലനിര്‍ത്തിക്കൊണ്ടുതന്നെ പുതിയ ആശയങ്ങളും നടപ്പിലാക്കാന്‍ ആഗ്രഹമുണ്ടെന്നും പീറ്റര്‍ തോമസ് വ്യക്തമാക്കി.

 

 

പതിവിനു വിപരീതമായി പൊതുജനങ്ങളുടെ അഭിപ്രായം ആരായാനും, അതുവഴി അസ്സോസിയേഷനെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തുവാനും പദ്ധതികളുണ്ടെന്നും പീറ്റര്‍ പറഞ്ഞു. അസ്സോസിയേഷന്റെ യുവജന വിഭാഗമായ 'മലയാളി യുവരംഗം (മയൂരം)' വളരെ സജീവമാണ്. മയൂരം കൂടുതല്‍ ഊര്‍ജ്ജസ്വലമാക്കാന്‍ അസ്സോസിയേഷന്റെ മുന്‍ സെക്രട്ടറി മിലന്‍ അജയിയെ ചുമതലപ്പെടുത്തി. ആല്‍ബനിയില്‍ നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മയൂരം അംഗങ്ങള്‍ ഇപ്പോഴും സജീവമാണ്. അവര്‍ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കി സമൂഹത്തിന് ഗുണകരമായ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കുകയും, അതുവഴി നല്ലൊരു യുവജന സമൂഹത്തെ കെട്ടിപ്പടുക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യമെന്ന് മിലന്‍ അജയ് പറഞ്ഞു. പൊതുജനങ്ങളുടെ പങ്കാളിത്തത്തോടെ, അവരുടെ അഭിപ്രായങ്ങള്‍ കണക്കിലെടുത്ത് അസ്സോസിയേഷന്റെ പ്രവര്‍ത്തനം സുതാര്യവും കാര്യക്ഷമവുമാക്കാന്‍ വെബ്സൈറ്റ് നവീകരിക്കുകയും ഭേദഗതികള്‍ വരുത്തുകയും ചെയ്തിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക: www.cdmany.org

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.