You are Here : Home / USA News

ഷിക്കാഗോ ക്നാനാ‍യ കത്തോലിക്കാ ഫൊറോനായിൽ സകല വിശുദ്ധരുടേയും തിരുന്നാൾ

Text Size  

Story Dated: Wednesday, November 08, 2017 11:29 hrs UTC

ഷിക്കാഗോ: ഷിക്കാഗോ തിരുഹ്യദയ ക്‌നാനായ കത്തോലിക്കാ ഫൊറോനാപ്പള്ളിയിലെ മതബോധന വിദ്യാര്‍ത്ഥികളും, മതാദ്ധ്യാപകരും, ഒക്ടോബര്‍ 29 ന് സകല വിശുദ്ധരുടേയും തിരുന്നാള്‍ ആചരിച്ചു. ഫൊറോനാ വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്തിന്റ്‌റെ മുഖ്യകാര്‍മ്മികത്വത്തിലും, സെന്റ് തോമസ് സിറോ മലബാര്‍ രൂപത ഫൈനാന്‍സ് ഓഫിസര്‍ റെവ. ഫാ. ജോര്‍ജ് മാളിയേക്കലിന്റ്‌റെ സഹകാര്‍മ്മികത്വത്തിലും നടത്തിയ വിശുദ്ധ ബലിയര്‍പ്പണത്തിനുശേഷം നൂറുകണക്കിന് വിദ്യാര്‍ത്ഥിനി വിദ്യാര്‍ത്ഥികള്‍ വിവിധ വിശുദ്ധരുടെ വേഷത്തില്‍ ദൈവാലയത്തിന്റ്‌റെ അള്‍ത്താരക്കു മുന്‍പില്‍ ഭക്തിപുരസരം അണിനിരന്നത് ഏവരുടേയും കണ്ണിനും കാതിനും കുളിര്‍മയേകുന്നതായിരുന്നു. സകല വിശുദ്ധരുടേയും മധ്യസ്ഥപ്രാര്‍ത്ഥന ഗാനത്തോടൊപ്പം, എല്ലാ കുട്ടികളും, അവരുടെ ജ്‌നാന സ്‌നാന വിശുദ്ധരുടെ വേഷവിതാനത്തില്‍ അള്‍ത്താരയിലേക്ക് വരികയും, ഓരോ ക്ലാസ്സിലേയും വിദ്യാര്‍ത്ഥികള്‍ അവരവരുടെ ക്ലാസിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വിശുദ്ധനെ അവതരിപ്പിക്കുകയും, തിരഞ്ഞെടുത്ത പ്രതിനിധി വിശുദ്ധനേപ്പറ്റി വിശദീകരിക്കുകയുമുണ്ടായി.

 

ഡി. ര്‍. ഇ. റ്റീന നെടുവാമ്പുഴ, അസി. ഡി. ര്‍. ഇ. മാരായ മെര്‍ളിന്‍ പുള്ളോര്‍കുന്നേല്‍, നബീസ ചെമ്മാച്ചേല്‍, സ്‌കൂള്‍ സെക്രട്ടറി ഷോണ്‍ പണയപറമ്പില്‍ എന്നിവരുടെ നേത്യുത്വത്തിലാണ് ഏറ്റവും മനോഹരമായ ഈ പരിപാടികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത്. ബഹുമാനപ്പെട്ട വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത്, റെവ. ഫാ. ജോര്‍ജ് മാളിയേക്കലിനോടോപ്പം ഇതിന് നേത്യുത്വം കൊടുത്തവരേയും, മതാദ്ധ്യാപകരേയും, കുട്ടികളേയും, അവരുടെ മാതാപിതാക്കളേയും അനുമോദിക്കുകയും, അഭിനന്ദിക്കുകയുമുണ്ടായി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.