You are Here : Home / USA News

ഹൂസ്റ്റണ്‍ സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് ഇടവക കുടുംബസംഗമം 11 ന്

Text Size  

Jeemon Ranny

jeemonranny@gmail.com

Story Dated: Wednesday, November 08, 2017 11:31 hrs UTC

ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് ഇടവകയുടെ കുടുംബ സംഗമവും ആദ്യഫല പെരുന്നാളും കലാപരിപാടികളും ഏകോപിപ്പിച്ച് YOVELA 2017 എന്ന പരിപാടി 2017 നവംബര്‍ 11 ന് ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 മുതല്‍ 8.30 വരെ സെന്റ് ജോസഫ് സീറോ മലബാര്‍ ദേവാലയത്തിന്റെ പാരീഷ് ഹാളില്‍ നടത്തും കേരളീയ രുചി ഭേദങ്ങളുടെ കലവറ ഒരുക്കി പ്രത്യേക ഫുഡ് സ്റ്റാളുകളും മറ്റു നിരവധി സ്റ്റാളുകളും YOVELA 2017 നെ മികവുറ്റതാക്കും. വികാരി ഫാ ഐസക്ക് ബി. പ്രകാശ്, ജനറല്‍ കണ്‍വീനര്‍ ജോര്‍ജ് തോമസ്, ട്രസ്റ്റി രാജു സ്‌കറിയാ, സെക്രട്ടറി ഷിജിന്‍ തോമസ് എന്നിവര്‍ നേതൃത്വം നല്‍കുന്ന കമ്മിറ്റികള്‍ പരിപാടിയുടെ വിജയത്തിനായി പ്രവര്‍ത്തിച്ചു വരുന്നു.

 

 

ഹാര്‍വെസ്റ്റ് ഫെസ്റ്റിവലിന്റെ ഉദ്ഘാടനം സെന്റ് ജോസഫ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച് വികാരി ഫാ കുര്യന്‍ നെടുവേലിചാലുങ്കല്‍ നിര്‍വ്വഹിക്കുന്നതാണ്. ഫുഡ് ഫെസ്റ്റിന്റെ ഉദ്ഘാടനം മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ (മാഗ്) പ്രസിഡന്റ് തോമസ് ചെറുകരയും കള്‍ച്ചറല്‍ പ്രോഗ്രാമിന്റെ ഉദ്ഘാടനം ഗുഡ് ഷെപ്പേര്‍ഡ് എപ്പിസ്‌കോപ്പല്‍ ഇന്ത്യന്‍ കോണ്‍ഗ്രിഗേഷന്‍ വികാരി റവ റോയി വര്‍ഗീസ് നിര്‍വ്വഹിക്കുന്നതാണ്. എല്ലാ പ്രവാസി സുഹൃത്തുക്കളെയും ഈ പരിപാടികളിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ. ഐസക്ക് ബി പ്രകാശ്- 832 997 9788

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.