You are Here : Home / USA News

ഫോമാ കണ്‍വന്‍ഷനില്‍ ചീട്ടുകളി പ്രേമികള്‍ക്കായി ടൂര്‍ണമെന്റ് നടത്തുന്നു

Text Size  

ഷോളി കുമ്പിളുവേലി

sholy1967@hotmail.com

Story Dated: Thursday, November 09, 2017 11:44 hrs UTC

ന്യൂയോര്‍ക്ക്: ചീട്ടുകളി പ്രേമികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. 2018 ജൂണില്‍ ഷിക്കാഗോയില്‍ നടക്കുന്ന ഫോമാ ഫാമിലി കണ്‍വന്‍ഷനില്‍ ചീട്ടുകളിയില്‍ താല്‍പര്യമുള്ള മലയാളികള്‍ക്കായി അന്താരാഷ്ട്ര തലത്തില്‍ മത്സരം സംഘടിപ്പിക്കുന്നു. വിജയികളാകുന്ന ടീമുകള്‍ക്ക് ആകര്‍ഷകമായ ക്യാഷ് അവാര്‍ഡുകളും നല്‍കുന്നതാണ്. ഫോമാ ഷിക്കാഗോ കണ്‍വന്‍ഷന്‍ അവിസ്മരണീയമാക്കുന്നതിനുവേണ്ടി സംഘാടകര്‍ അക്ഷീണം പ്രവര്‍ത്തിച്ചുവരുന്നു. പ്രസിഡന്റ് ബെന്നി വാച്ചാച്ചിറയും ജനറല്‍ സെക്രട്ടറി ജിബി തോമസും അടക്കമുള്ള നേതൃത്വം വിവിധ സ്റ്റേറ്റുകളില്‍ സന്ദര്‍ശനം നടത്തി. പരമാവധി കുടുംബാംഗങ്ങളെ കണ്‍വന്‍ഷനില്‍ പങ്കെടുപ്പിക്കുന്നതിനുള്ള തീവ്രമായ ശ്രമത്തിലാണ്. നാലായിരം ആള്‍ക്കാര്‍ കണ്‍വന്‍ഷനില്‍ പങ്കെടുക്കുമെന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്.

 

 

കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും മാനസികോല്ലാസം നല്‍കുന്നതിനായി. വിവിധ കലാ-കായിക ഇനങ്ങളില്‍ മത്സരങ്ങള്‍ നടത്തുന്നുണ്ട്. ഇതിനോടനുബന്ധിച്ചാണ് ചീട്ടുകളി പ്രേമികള്‍ക്കായി വിവിധ തരത്തിലുള്ള ചീട്ടുകളി മത്സങ്ങള്‍ ഫോമാ കണ്‍വന്‍ഷനില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ചീട്ടുകളി മത്സരങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി മാത്യൂസ് ചെരുവില്‍ ചെയര്‍മാനായി ഒരു കമ്മിറ്റിയും രൂപീകരിച്ചിട്ടണ്ട്. സണ്ണി വാളിപ്ലാക്കല്‍, അലക്‌സാണ്ടര്‍ കൊച്ചുപര എന്നിവരാണ് കോ ചെയര്‍മ്മാന്മാര്‍. ചീട്ടുകളി മത്സരങ്ങളെപ്പറ്റി കൂടുതല്‍ അറിയുവാനും ടീം രജിസ്‌ട്രേഷനു വേണ്ടിയും താഴെപ്പറയുന്ന നമ്പരില്‍ ബന്ധപ്പെടുക. മാത്യൂസ് ചെരുവില്‍: 586 206 6164.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.